തിരുവനന്തപുരം ∙ സംസ്ഥാനത്ത് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ഒരാൾ കൂടി മരിച്ചു. കൊല്ലം പട്ടാഴി മരുതമൺഭാഗം സ്വദേശിനിയായ 48 വയസ്സുകാരിയാണ് മരിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കശുവണ്ടി തൊഴിലാളിയായിരുന്നു ഇവര്‍.
- Also Read ഷാഫിയുടെ 10 ദിവസത്തെ ഔദ്യോഗിക പരിപാടികൾ മാറ്റി, ഐസിയുവിൽ തുടരും; മനുഷ്യാവകാശ കമ്മിഷനെ സമീപിച്ച് യൂത്ത് കോൺഗ്രസ്
സെപ്റ്റംബര്‍ 23 ന് തിരുവനന്തപുരം മെഡിക്കൽ കോളജിൽ നടത്തിയ പരിശോധനയിൽ ഇവര്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. സംസ്ഥാനത്ത് ഈ മാസം, അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ചുള്ള മൂന്നാമത്തെ മരണമാണിത്.
- Also Read ടാക്സി ഡ്രൈവർക്ക് എതിരെ വർഗീയ പരാമർശം നടത്തിയെന്ന് പരാതി; നടൻ ജയകൃഷ്ണന് എതിരെ കേസ്
English Summary:
Amoebic Meningoencephalitis claims life in kollam: This marks the third death in the state this month due to this rare and fatal brain infection. |