search

ടാക്സി ഡ്രൈവർക്ക് എതിരെ വർഗീയ പരാമർശം നടത്തിയെന്ന് പരാതി; നടൻ ജയകൃഷ്ണന് എതിരെ കേസ്

LHC0088 2025-10-12 05:51:00 views 1053
  



തിരുവനന്തപുരം∙ ടാക്സി ഡ്രൈവർക്കെതിരെ വർഗീയ പരാമർശം നടത്തിയതിനു നടൻ ജയകൃഷ്ണനെതിരെ കേസ്. ഡ്രൈവർ അഹമ്മദ് ഷഫീഖിന്‍റെ പരാതിയിൽ കർണാടക ഉർവ പൊലീസാണ് ജയകൃഷ്ണന് എതിരെ കേസ് റജിസ്റ്റർ ചെയ്തത്. മംഗളൂരുവിൽ ജയകൃഷ്ണനും സുഹൃത്തുക്കളും യാത്രയ്ക്കായി ഊബർ ടാക്സി വിളിച്ചിരുന്നു. വാഹനം ബുക്ക് ചെയ്തപ്പോൾ വിലാസം മംഗളൂരു ബെജൈ ന്യൂ റോഡ് എന്നാണ് നൽകിയത്. ടാക്സി ഡ്രൈവർ പിക്കപ്പ് ലൊക്കേഷൻ സ്ഥിരീകരിക്കാൻ ആപ്പ് വഴി അവരെ ബന്ധപ്പെട്ടു. ‌

  • Also Read കുടുംബശ്രീയുടെ വാർഷികത്തിന് രാഹുലിന്റെ സർപ്രൈസ് എൻട്രി; സദസ്സ് നിറയെ സ്ത്രീകൾ   


സംസാരത്തിനിടെ ജയകൃഷ്ണൻ ഹിന്ദിയിൽ വർഗീയ പരാമർശം നടത്തി ആക്രോശിച്ചതായാണ് ഡ്രൈവറുടെ പരാതി. മലയാളത്തിൽ അധിക്ഷേപകരമായി സംസാരിച്ചുവെന്നും ചോദ്യം ചെയ്തപ്പോൾ വീണ്ടും അധിക്ഷേപിച്ചെന്നും ഡ്രൈവർ പരാതിപ്പെട്ടു. ഭാരതീയ ന്യായ സംഹിത (ബിഎൻഎസ്) സെക്ഷൻ 352, 353(2) പ്രകാരമാണ് കേസ്.

  • Also Read പാലായിൽ കുളിപ്പിക്കുന്നതിനിടയിൽ ആന ഇടഞ്ഞോടി; 5 വാഹനങ്ങൾ തകർത്തു, കൃഷി നശിപ്പിച്ചു, നാശനഷ്ടം   
English Summary:
Uber Driver Files Complaint Against Actor Jayakrishnan: Jayakrishnan is facing legal trouble. It is said that he made communal slurs against a taxi driver.
like (0)
LHC0088Forum Veteran

Post a reply

loginto write comments
LHC0088

He hasn't introduced himself yet.

410K

Threads

0

Posts

1410K

Credits

Forum Veteran

Credits
148036

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com