deltin33 • 2025-10-12 04:21:03 • views 800
കീവ് ∙ ഗാസ സമാധാന പദ്ധതിയെ അഭിനന്ദിക്കുന്നതിനായി യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമർ സെലെൻസ്‌കി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപുമായി ഫോണിൽ സംസാരിച്ചു. ഗാസയിൽ യുദ്ധം അവസാനിപ്പിക്കാൻ കഴിയുമെങ്കിൽ, തീർച്ചയായും റഷ്യൻ യുദ്ധവും അവസാനിപ്പിക്കാൻ കഴിയുമെന്ന് സെലൻസ്കി എക്സിൽ കുറിച്ചു. ട്രംപുമായി വളരെ ഫലപ്രദമായ ഫോൺ സംഭാഷണം നടത്തിയെന്നാണ് വോളോഡിമിർ സെലൻസ്കി പറഞ്ഞത്.
- Also Read ഗാസ വെടിനിർത്തൽ ഉടമ്പടി; ട്രംപ് അടുത്തയാഴ്ച ഇസ്രയേൽ സന്ദർശിക്കും
‘‘ഒരു മേഖലയിൽ ഒരു യുദ്ധം നിർത്താൻ കഴിയുമെങ്കിൽ, തീർച്ചയായും മറ്റ് യുദ്ധങ്ങളും നിർത്താൻ കഴിയും, റഷ്യൻ യുദ്ധം ഉൾപ്പെടെ. കീവിന്റെ ഊർജ സംവിധാനത്തിനു നേരെ റഷ്യ നടത്തിയ ആക്രമണത്തെക്കുറിച്ച് ട്രംപിനെ അറിയിച്ചു. ഞങ്ങളെ പിന്തുണയ്ക്കാനുള്ള സന്നദ്ധതയെ അഭിനന്ദിക്കുന്നു’’ – വൊളോഡിമർ സെലൻസ്കി പറഞ്ഞു.
- Also Read പുറത്തെത്തുക 2075ൽ മാത്രം; ട്രംപ് ഒരിക്കലും അറിയില്ല ആ രഹസ്യം; വരില്ലേ ആ ഫോൺ കോളും? കുരുക്കായി ‘അമേരിക്ക ഫസ്റ്റും’
യുക്രെയ്‌നിന്റെ വ്യോമ പ്രതിരോധം ശക്തിപ്പെടുത്തുന്നതിനുള്ള അവസരങ്ങളെക്കുറിച്ചും ഇത് ഉറപ്പാക്കാൻ ഇരുപക്ഷവും പ്രവർത്തിക്കേണ്ട വ്യക്തമായ കരാറുകളെക്കുറിച്ചും ട്രംപുമായി സംസാരിച്ചു. നമ്മളെ എങ്ങനെ ശക്തിപ്പെടുത്താം എന്നതിനെക്കുറിച്ച് നല്ല വഴികളും ഉറച്ച ആശയങ്ങളുമുണ്ടെന്നും സെലൻസ്കി പറഞ്ഞു. ട്രംപിന് നന്ദി പറഞ്ഞാണ് സെലൻസ്കി പോസ്റ്റ് അവസാനിപ്പിക്കുന്നത്. English Summary:
Zelensky and Trump Discuss Gaza Peace Plan: Zelensky emphasized that ending the war in Gaza could pave the way for resolving the Russia-Ukraine conflict and informed Trump about Russian attacks on Kyiv\“s energy infrastructure. |
|