ബെംഗളൂരു ∙ ഭർത്താവുമായുള്ള തർക്കത്തിനൊടുവിൽ രണ്ട് കുട്ടികളെ കൊലപ്പെടുത്തിയ ശേഷം യുവതി ആത്മഹത്യ ചെയ്തു. ഒന്നും നാലും വയസ്സുള്ള കുട്ടികളെയാണ് ഇരുപത്തിയേഴു വയസ്സുകാരിയായ വിജയലക്ഷ്മി കൊലപ്പെടുത്തിയത്. റായ്ച്ചൂർ ജില്ലക്കാരിയായ വിജയലക്ഷ്മി ഭർത്താവിന്റെ ജോലിയെ തുടർന്ന് ബെംഗളൂരുവിലാണ് താമസിച്ചിരുന്നത്. നഗരത്തിലെ ഒരു മാളിലെ ജീവനക്കാരനാണ് ഭർത്താവ്.
- Also Read പോണ്ടിച്ചേരി സർവകലാശാലയിലെ പീഡന പരാതി; പ്രതിഷേധിച്ച വിദ്യാർഥികളെ മർദിച്ചു, മലയാളികൾക്കും പരുക്ക്
വിജയലക്ഷ്മിയേയും കുട്ടികളെയും വീട്ടിലെ മുറിയിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. വിജയലക്ഷ്മി കുട്ടികളെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം സീലിങ് ഫാനിൽ തൂങ്ങി മരിക്കുകയായിരുന്നു. ആത്മഹത്യ കുറിപ്പ് ലഭിച്ചിട്ടില്ല. കൂടുതൽ അന്വേഷണം വേണമെന്ന് പൊലീസ് പ്രതികരിച്ചു. English Summary:
Tragic Suicide in Bengaluru: A 27-year-old woman who killed her two children before committing suicide in Bengaluru. The incident occurred after a dispute with her husband, prompting a police investigation. |
|