deltin51
Start Free Roulette 200Rs पहली जमा राशि आपको 477 रुपये देगी मुफ़्त बोनस प्राप्त करें,क्लिकtelegram:@deltin55com

എംബസിയുടെ നിയന്ത്രണം കൈമാറണം; ഇന്ത്യയോട് ആവശ്യം ഉന്നയിച്ച് താലിബാൻ; മറ്റ് രാജ്യങ്ങളിൽ അഭയംതേടി ഉദ്യോഗസ്ഥർ

cy520520 2025-10-11 16:50:55 views 1235

  



ന്യൂഡൽഹി ∙ ഇന്ത്യയിലെ അഫ്ഗാൻ എംബസിയുടെ നിയന്ത്രണം കൈമാറണമെന്ന് താലിബാൻ. അഫ്ഗാനിൽ താലിബാൻ അധികാരം തിരികെ പിടിക്കുന്നതിനു മുൻപുള്ള ഉദ്യോഗസ്ഥരാണ് ഇപ്പോൾ എംബസിയിലുള്ളത്. പഴയ ഭരണകൂടത്തെയാണ് ഇന്ത്യ അംഗീകരിച്ചിരിക്കുന്നതും. താലിബാൻ വിദേശകാര്യ മന്ത്രി അമീർ ഖാൻ മുത്തഖി‌ വിദേശകാര്യ മന്ത്രി എസ്. ജയശങ്കറുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഈ ആവശ്യം മുന്നോട്ടു വച്ചത്.  

  • Also Read ‘അവർ വിളിച്ചു, ദശലക്ഷക്കണക്കിന് ആളുകളുടെ ജീവൻ രക്ഷിച്ചതിൽ സന്തോഷം; പല സഹായങ്ങൾ നൽകി’   


ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് അഫ്ഗാനിസ്ഥാന്‍ എന്നാണ് അഫ്ഗാൻ എംബസിക്കു മുന്നിൽ എഴുതിയിരിക്കുന്നത്. താലിബാൻ വന്നശേഷം എമിറേറ്റ് ഓഫ് അഫ്ഗാൻ എന്നു പേരുമാറ്റിയിരുന്നു. പഴയ ഭരണകൂടത്തിന്റെ പതാകയാണ് ഇപ്പോഴും എംബസിയിലുള്ളത്. എംബസിയിലുണ്ടായിരുന്ന പല ഉദ്യോഗസ്ഥരും താലിബാൻ അധികാരത്തിലെത്തിയതോടെ മറ്റ് രാജ്യങ്ങളിൽ അഭയം തേടിയിട്ടുണ്ട്. ഇന്നലെ മുത്തഖി എംബസിയിൽ വാർത്താ സമ്മേളനം നടത്തിയിരുന്നു. ഉദ്യോഗസ്ഥർ വിട്ടുനിന്നു. താലിബാന് ഇന്ത്യ ഇതുവരെ എംബസിയിൽ നിയന്ത്രണം നൽകിയിട്ടില്ല. ബന്ധം മെച്ചപ്പെട്ട സാഹചര്യത്തിൽ ഇക്കാര്യത്തിൽ കേന്ദ്രസർക്കാർ നിലപാടെടുക്കും.

  • Also Read ഗാസ വെടിനിർത്തൽ: ഇന്ത്യയ്ക്ക് അമിത പ്രതീക്ഷ വേണ്ട; മുന്നിലുണ്ട് 2023ലെ ‘ഐമെക്’ അനുഭവം   


അഫ്ഗാനിസ്ഥാനിലെ ഇന്ത്യൻ മിഷൻ എംബസിയായി ഉയർത്താൻ ഇന്നലെ നടന്ന ചർച്ചയിൽ തീരുമാനിച്ചിരുന്നു. വിദേശകാര്യ മന്ത്രി എസ്. ജയശങ്കറാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. അഫ്ഗാനിൽ ഇന്ത്യയുടെ പിന്തുണയോടെ നടത്തിയിരുന്ന വികസന പദ്ധതികൾ പുനരാരംഭിക്കും. പഹൽഗാം ഭീകരാക്രമണത്തിനു ശേഷം അഫ്ഗാനിസ്ഥാൻ നൽകിയ പിന്തുണയെക്കുറിച്ച് ആമുഖ പ്രസംഗത്തിൽ ജയശങ്കർ പ്രത്യേകം പരാമർശിച്ചു. അതിർത്തി കടന്നുള്ള ഭീകരതയെ ചെറുക്കാൻ ഇന്ത്യയും അഫ്ഗാനും ഒരുമിച്ചു പ്രവർത്തിക്കണമെന്നും ജയശങ്കർ പറഞ്ഞു.

  • Also Read താലിബാൻ - ഇന്ത്യ ചർച്ചയിലെ ‘പതാക പ്രതിസന്ധി’ക്ക് പരിഹാരം; ഇന്ത്യൻ പിന്തുണയോടെയുള്ള വികസന പദ്ധതികൾ പുനരാരംഭിക്കും   


ഇന്ത്യയുടെ താൽപര്യങ്ങൾക്കെതിരെ അഫ്ഗാന്റെ ഭൂമി ഉപയോഗിക്കാൻ ആരെയും അനുവദിക്കില്ലെന്നു മുത്തഖി ഉറപ്പു നൽകി. ഇന്ത്യയും പാക്കിസ്ഥാനുമായി നല്ല ബന്ധമാണു താൽപര്യപ്പെടുന്നതെന്നും എന്നാൽ ബന്ധം ഏകപക്ഷീയമാകാൻ താൽപര്യമില്ലെന്നും അമീർ ഖാൻ മുത്തഖി പറഞ്ഞു. കാബൂളിലെ വ്യോമാക്രമണത്തിനു പിന്നിൽ പാക്കിസ്ഥാനാണെന്നതിനു തെളിവുകൾ ലഭിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.  English Summary:
Taliban requests afghan embassy control: Taliban demands control of the Afghan embassy in India. The current embassy staff consists of officials from the previous government, whom India still recognizes. Improving relations may prompt the central government to reconsider this stance.
like (0)
cy520520Forum Veteran

Post a reply

loginto write comments
cy520520

He hasn't introduced himself yet.

410K

Threads

0

Posts

1210K

Credits

Forum Veteran

Credits
124038