ന്യൂഡൽഹി ∙ റാവൽപിണ്ടി ചിക്കൻ ടിക്ക മസാല, ബഹാവൽപുർ നാൻ, സർഗോധ ധാൽ മഖാനി... വ്യോമസേനാ ദിനാഘോഷത്തിന്റെ ഭാഗമായി രാജ്യത്തെ ഒരു വ്യോമസേനാ കേന്ദ്രത്തിൽ നടന്ന ആഘോഷത്തിലെ അത്താഴവിരുന്നിലെ വിഭവങ്ങളായിരുന്നു ഇത്. ഓപ്പറേഷൻ സിന്ദൂറിൽ വ്യോമസേന നേടിയ വിജയത്തിന്റെ കഥകളുമായാണ് ഇക്കുറി വ്യോമസേനാ ദിനാഘോഷം നടത്തിയത്.
- Also Read ഇസ്രയേൽ – ഹമാസ് കരാർ ഒപ്പിടൽ നാളെ ഈജിപ്തിൽ; ട്രംപ് പങ്കെടുക്കും
വ്യോമസേനയുടെ ആക്രമണത്തിൽ നാശം സംഭവിച്ച പാക്കിസ്ഥാനിലെ വിവിധ സ്ഥലങ്ങളെ ഓർമിപ്പിക്കുന്നതായിരുന്നു മെനു. റഫീഖി റാറാ മട്ടൺ, ബാലാകോട്ട് തിറാമിസു, മുസഫറാബാദ് കുൽഫി ഫലൂദ, മുറിദ്കെ മീഠാ പാൻ ഇങ്ങനെ പോകുന്നു വിഭവങ്ങളുടെ പേരുകൾ. അതേസമയം, വ്യോമസേനാ മേധാവിയുടെ വസതിയിൽ നടന്ന ഔദ്യോഗിക അത്താഴ വിരുന്നിലെ മെനു കാർഡ് അല്ലെന്നാണ് സേനാ വൃത്തങ്ങൾ നൽകുന്ന വിവരം. രാഷ്ട്രപതി ദ്രൗപദി മുർമു ഉൾപ്പെടെ പങ്കെടുത്ത അത്താഴവിരുന്നിന്റെ മെനു കാർഡ് വ്യത്യസ്തമായിരുന്നു.
- Also Read എന്തുകൊണ്ട് ട്രംപിന് നൊബേൽ ലഭിച്ചില്ല? ആ ‘മുറി’യാണ് മറുപടി; സങ്കടം വേണ്ട, ഏറ്റവും അടുത്ത സുഹൃത്തിന് ‘സമാധാനം’! മരിയ ശത്രുവല്ല ‘മിത്രം’
അതേസമയം, സമൂഹമാധ്യമങ്ങളിൽ ഉൾപ്പെടെ തരംഗമായ മെനു ഏതു സേനാ കേന്ദ്രത്തിലേതെന്നു പുറത്തുവന്നിട്ടില്ല. ഏതെങ്കിലും യൂണിറ്റിൽ നടന്ന ആഘോഷത്തിൽ തയാറാക്കിയതാകാം ഇതെന്നു മാത്രമാണു ഡൽഹിയിലെ സേനാ വൃത്തങ്ങൾ നൽകുന്ന വിവരം. ഒക്ടോബർ 8നായിരുന്നു വ്യോമസേനാ ദിനം.
Disclaimer: വാർത്തയുടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം @KirenRijiju എന്ന എക്സ് അക്കൗണ്ടിൽ നിന്ന് എടുത്തതാണ്. English Summary:
Indian Air Force Day celebrations featured a Pakistan-themed dinner menu: The menu, reminiscent of Operation Sindoor and locations impacted by the Air Force, sparked conversation. |