ചെന്നൈ ∙ കരൂർ ദുരന്തത്തിന്റെ ബാക്കി പത്രമായി അവശേഷിച്ച ചെരിപ്പുകൾ 11 ദിവസത്തിനു ശേഷം സംഭവസ്ഥലത്തുനിന്നു നീക്കി. 450 കിലോയോളം ചെരിപ്പുകളാണു ശുചീകരണ തൊഴിലാളികളുടെ സഹായത്തോടെ നീക്കിയത്. ഇവ അന്വേഷണം പൂർത്തിയാകും വരെ പാലമ്മാൾപുരം മാലിന്യ സംഭരണ ഡിപ്പോയിൽ സൂക്ഷിക്കും. എസ്ഐടി സംഘമടക്കമുള്ളവരുടെ പരിശോധനകൾ പൂർത്തിയായതോടെയാണു ചെരിപ്പുകൾ നീക്കാൻ അനുമതി നൽകിയത്.
- Also Read 20 ഇസ്രയേലി ബന്ദികൾക്ക് പകരം 2000 പലസ്തീൻ തടവുകാര്‍; പലസ്തീൻ ജനതയ്ക്കായി തുടർന്നും പോരാടുമെന്ന് ഹമാസ്
ഇതിനു പിന്നാലെ, ദുരന്തമുണ്ടായ കരൂർ വേലുച്ചാമിപുരം സാധാരണ നിലയിലായി. ഇതുവരെ ഇരുപതിലധികം പൊലീസുകാരെ മുഴുവൻ സമയവും പ്രദേശത്തു വിന്യസിച്ചിരുന്നു. പ്രത്യേക അന്വേഷണ സംഘത്തിന്റെ പരിശോധനയും അന്വേഷണവും പൂർത്തിയായതോടെയാണു ബാരിക്കേഡുകൾ പൂർണമായി നീക്കി പൊലീസിനെ പിൻവലിച്ചത്. ശുചീകരണ തൊഴിലാളികൾ പ്രദേശം വൃത്തിയാക്കി. ടിവികെ പ്രവർത്തകർ കയറിയതു മൂലം മേൽക്കൂരകൾ തകർന്ന കടയുടമകൾ നഷ്ടപരിഹാരം തേടി രംഗത്തെത്തിയിട്ടുണ്ട്.
- Also Read കയ്യിലിരിക്കുന്ന പണം മ്യൂച്വൽ ഫണ്ടിൽ ഇട്ടാൽ ഇരട്ടിക്കുമോ? പ്രവാസികൾക്കുണ്ട് ഈ മികച്ച പ്ലാനുകൾ; നികുതിയിൽ റീഫണ്ടും
അതേസമയം, കരൂർ ദുരന്തത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച ഹൈക്കോടതി ഉത്തരവിനെതിരെ തമിഴക വെട്രി കഴകം സുപ്രീംകോടതിയെ സമീപിച്ചു. പ്രത്യേക സംഘത്തിന്റെ അന്വേഷണം മുൻവിധിയോടെയാണെന്നും സുപ്രീംകോടതി റിട്ട.ജഡ്ജിയുടെ മേൽനോട്ടത്തിൽ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് ടിവികെയുടെ തിരഞ്ഞെടുപ്പ് വിഭാഗം നേതാവ് ആദവ് അർജുനയാണ് ഹർജി നൽകിയത്. ഹർജി വെള്ളിയാഴ്ച പരിഗണിക്കും. English Summary:
Karur Tragedy aftermath involves cleanup after investigation: The accident site is returning to normal after police investigation, and TVK appeals to supreme court. |
|