search

മൂന്നാർ മലകൾക്ക് നീലപ്പൊട്ട്; ഇത് ജക്രാന്ത വസന്തകാലം: മനംകവരുന്ന കാഴ്ച

Chikheang 1 hour(s) ago views 719
  



മറയൂർ ∙ തേയിലത്തോട്ടങ്ങൾക്കിടയിലൂടെ മനംകവരുന്ന കാഴ്ചയായി മാറിയിരിക്കുകയാണ് മറയൂർ- മൂന്നാർ റോഡിൽ തെളിഞ്ഞ നീലാകാശത്തെ വെല്ലുന്ന ശോഭയോടെ പൂത്തുലഞ്ഞു നിൽക്കുന്ന ജക്രാന്ത മരങ്ങൾ. മറയൂരിനും മൂന്നാറിനും ഇടയിൽ സമുദ്രനിരപ്പിൽനിന് 8000 അടി ഉയരത്തിലുള്ള പാറക്കെട്ടിന്റെ താഴ്ഭാഗത്തുള്ള വാഗവരൈയിലാണ് മരങ്ങൾ കൂടുതലും പൂവിട്ടിരിക്കുന്നത്. തേയിലത്തോട്ടങ്ങൾക്കിടയിലും പാതയോരങ്ങളിലും ഇലകൾ പൂർണമായും കൊഴിഞ്ഞ ഉയരം കൂടിയ മരച്ചിലകൾ നിറയെ നീലനിറത്തിലുള്ള പൂക്കളുമായി മാർച്ച്, ഏപ്രിൽ മാസങ്ങളിൽ നിൽക്കുന്ന മരങ്ങൾക്ക് ‘നിറഞ്ഞ നാട്’ എന്ന അർഥം ഉൾക്കൊണ്ടാണ് വാഗവരൈ എന്ന പ്രാദേശികനാമം ഉണ്ടായതെന്ന് തോട്ടം തൊഴിലാളികൾ പറയുന്നു.

നീലവാക എന്ന് പ്രാദേശികമായി അറിയപ്പെടുന്ന ജക്രാന്ത വിദേശ വൃക്ഷമാണ്. തെക്കേ അമേരിക്ക സ്വദേശിയായ വൃക്ഷത്തിന്റെ ശാസ്ത്രീയ നാമം ‘ജെക്കറാന്ത മിമിസിഫോളിയ’ എന്നാണ്. തേയിലത്തോട്ടങ്ങളിലെ കൊളോണിയൽ ഭരണകാലത്ത് യൂറോപ്യരാണ് പാതയോരങ്ങളിലും ബംഗ്ലാവുകളുടെ സമീപത്തും ഇവ വച്ചു പിടിപ്പിച്ചത്. തോട്ടങ്ങളുടെ സൗന്ദര്യ വൽകരണത്തിനായാണ് വിദേശികൾ പാതയോരങ്ങളിൽ ഇവ വച്ചുപിടിപ്പിച്ചതെന്നാണ് പറയപ്പെടുന്നത്. 50 അടിയിലേറെ ഉയരത്തിൽ വളരുന്ന വൃക്ഷം വിദേശരാജ്യങ്ങളിൽ അലങ്കാര വൃക്ഷമായാണ് ഉപയോഗിക്കുന്നത്. English Summary:
Munnar\“s hills are adorned with the stunning blue blooms of Jacaranda trees, creating a breathtaking spectacle along the Marayoor-Munnar road. This seasonal phenomenon, known locally as Vagaarai, offers a vibrant alternative to the famed Neelakurinji.
like (0)
ChikheangForum Veteran

Post a reply

loginto write comments
Chikheang

He hasn't introduced himself yet.

510K

Threads

0

Posts

1610K

Credits

Forum Veteran

Credits
169122