തൃശൂർ ∙ നാട്ടികയിൽ പേയ്മെന്റ് സീറ്റെന്ന ആരോപണവുമായി സി.സി. മുകുന്ദൻ എംഎൽഎ. പാർട്ടി സീറ്റ് തന്നില്ലെങ്കിലും താൻ മത്സരിക്കും. മോശം പ്രകടനം നടത്തിയ ഗീതാ ഗോപിയെ സ്ഥാനാർഥിയാക്കുന്നത് ശരിയല്ല. ഗീതയക്ക് പണം പിരിച്ചു നൽകാനുള്ള കഴിവുണ്ട്. സിപിഐയിലെ വിഭാഗീയത കാരണമാണ് താൻ ഒഴിവാക്കപ്പെടുന്നതെന്നും മുകുന്ദൻ ആരോപിച്ചു.
What you should read next
‘‘സിപിഐ സ്ഥാനാർഥിയെ തന്നെ പരിശോധിക്കപ്പെടേണ്ടതാണ്. ഒരുപാട് മോശം പേര് കേട്ട ശേഷമാണ് അവരെ കൊണ്ടുവരുന്നത്. കഴിഞ്ഞ വർഷം അവരെ മാറ്റിയാണ് എന്നെ സ്ഥാനാർഥിയാക്കിയത്. കുറേ കഴിയുമ്പോൾ പറയാം. സാമ്പത്തിക ആരോപണങ്ങൾ ഉൾപ്പെടെയുണ്ട്’’ – സി.സി. മുകുന്ദൻ പറഞ്ഞു.
What you should read next
സിപിഐയിൽ ടേം വ്യവസ്ഥയിൽ ഇളവില്ല; 6 സിറ്റിങ് എംഎല്‍എമാര്‍ ഒഴിവാകും Latest News
ഇതോടെ സിപിഐ വിട്ട് സി.സി. മുകുന്ദൻ മണ്ഡലത്തിൽ മത്സരിക്കുമെന്ന് ഉറപ്പായി. രണ്ട് ദിവസത്തിനകം തൃശൂരിൽ വാർത്താസമ്മേളനം വിളിച്ച് കൂടുതൽ കാര്യങ്ങൾ വെളിപ്പെടുത്താനാണ് മുകുന്ദന്റെ നീക്കം. രണ്ടുതവണ നാട്ടിക എംഎൽഎ ആയിരുന്നു ഗീതാ ഗോപിനാഥ്. ഗീതാ ഗോപിനാഥിനെ മാറ്റി മുകുന്ദനെ സ്ഥാനാർഥിയാക്കാൻ ചരടുവലിച്ച നേതാക്കളാണ് ഇപ്പോൾ അദ്ദേഹത്തിനെതിരെ തിരിഞ്ഞിരിക്കുന്നത്.
JUST IN
2 MINUTES AGO സിപിഐയിൽ വീണ്ടും പേയ്മെന്റ് സീറ്റ് വിവാദം; പാർട്ടി വിടാൻ സി.സി. മുകുന്ദൻ, ഗീതാ ഗോപിയ്ക്ക് എതിരെ ആരോപണം Latest News
9 MINUTES AGO ആശ്രയം മാറ്റിനി ഷോകൾ മാത്രം, ക്ലൈമാക്സ് കാണാതെ ഓടേണ്ടി വന്നവർ; പെരുമ്പളത്തിന് ഇനി ‘സെക്കൻഡ് ഷോ’ കാലം Alappuzha
14 MINUTES AGO സർക്കാരിന്റെ ‘മിന്നൽ മാജിക്’ ‘മിന്നിയില്ല’; ബ്രാൻഡി ഇതുവരെ ബവ്കോയുടെ ചില്ലറ വിൽപനശാലയിൽ എത്തിയില്ല Palakkad
VIEW MORE
English Summary:
Payment seat controversy In Nattika: CPI payment seat controversy erupts in Nattika with MLA C.C. Mukundan alleging unfair ticket allocation for Geetha Gopi and threatening to quit the party. Mukundan claims factionalism and financial allegations are behind him being sidelined.