search

പെരുമ്പളം പാലം കാണാൻ സഞ്ചാരികളുടെ തിരക്ക്; പാലത്തിന് മുകളിൽ ഉത്സവ പ്രതീതി, ഗതാഗതവും കുരുങ്ങി

cy520520 2 hour(s) ago views 293
  



പെരുമ്പളം ∙ വേമ്പനാട്ടുകായലിൽ വിസ്മയമായി വിരിഞ്ഞ പെരുമ്പളം മഴവിൽ പാലം കാണാൻ സഞ്ചാരികളുടെ തിരക്കേറി. ശനിയാഴ്ച നടന്ന ഉദ്ഘാടനത്തിന‌ു പിന്നാലെ ഇന്നലെ പാലത്തിൽ അനുഭവപ്പെട്ടത് അഭൂതപൂർവമായ തിരക്കായിരുന്നു. ദ്വീപിലേക്കുള്ള പാലം, പാലത്തിന് നടുവിലെ ബോസ്ട്രിങ് ആർച്ചുകളുടെ സൗന്ദര്യം, ദ്വീപ് പ്രദേശം തുടങ്ങിയവ ആസ്വദിക്കാൻ വലിയ ജനക്കൂട്ടം ഇന്നലെയും എത്തി.
  

വാഹനങ്ങളുടെ തിരക്കേറിയതോടെ ഗതാഗതവും കുരുങ്ങി. പാലത്തിൽ വാഹനങ്ങൾ നിർത്തിയിട്ട ശേഷം ഫോട്ടോയും വിഡിയോയും എടുത്തും കായൽക്കാറ്റേറ്റും സമയം ചെലവഴിക്കുകയായിരുന്നു കൂടുതൽ പേരും. കുട്ടികൾക്കുള്ള കളിപ്പാട്ടങ്ങളും ഐസ്ക്രീം വിൽപനക്കാരുമെല്ലാം എത്തിയതോടെ പാലത്തിനു മുകളിൽ ഉത്സവ പ്രതീതിയായി. തിരക്കുമൂലം പാലത്തിന്റെ ഒരറ്റത്തു നിന്നു മറുകര എത്താൻ അരമണിക്കൂറോളം പലർക്കും വേണ്ടിവന്നു.
  

അപ്രോച്ച് റോഡുകളിൽ വാഹനങ്ങൾ നിർത്തിയിട്ട ശേഷം പാലം നടന്നു കാണാൻ എത്തുന്നവരുടെ എണ്ണവും കുറവല്ല. സൂര്യാസ്തമയവും കാണാം. ദ്വീപ് നിവാസികളുടെ സ്വന്തക്കാരും ബന്ധുക്കളും ഇന്നലെ പാലത്തിലൂടെ ദ്വീപിലെത്തി. ഇന്നലെ ദ്വീപിൽ ഒരാൾക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെത്തുടർന്ന് 108 ആംബുലൻസ് എത്തി വേഗത്തിൽ ആശുപത്രിയിലെത്തിച്ചു. മുൻപു ജല ആംബുലൻസിനെയോ ബോട്ടുകളെയോ, ജങ്കാറിനെയോ കാത്തുനിൽക്കേണ്ട അവസ്ഥയായിരുന്നു.
  

പാലത്തിൽ തെരുവു വിളക്കുകൾ വേഗം സ്ഥാപിക്കണമെന്ന ആവശ്യമുണ്ട്. ഇതിന് കെൽട്രോണിന് കരാർ കൊടുത്തിരിക്കുകയാണ്. രാത്രിയിൽ വാഹനങ്ങളുടെ വെളിച്ചമാണ് ആശ്രയമുള്ളത്. പാലത്തിൽ വാഹനങ്ങൾ ഏറെനേരം നിർത്തിയിടുന്നതും കച്ചവടങ്ങളും നിയന്ത്രിക്കണമെന്ന ആവശ്യവും ഉയരുന്നു.
  ADVERTISEMENT Go AD-FREE English Summary:
The Perumbalam Rainbow Bridge, a stunning new structure over Vembanad lake, is attracting a huge rush of tourists following its inauguration. Visitors are flocking to admire the bridge\“s beauty, the island, and enjoy the scenic views, leading to traffic congestion.
like (0)
cy520520Forum Veteran

Post a reply

loginto write comments
cy520520

He hasn't introduced himself yet.

510K

Threads

0

Posts

1610K

Credits

Forum Veteran

Credits
164556