search

പണി പാളി ബവ്കോ! ഒരാൾ തന്നെ ചാക്കുകണക്കിനു പ്ലാസ്റ്റിക് കുപ്പികളുമായി എത്തുന്നു; സ്റ്റിക്കറുള്ള കുപ്പികൾ കിട്ടുന്നതിങ്ങനെ..

LHC0088 2 hour(s) ago views 521
  



തിരുവനന്തപുരം∙ സംസ്ഥാനവ്യാപകമായി മദ്യത്തിന്റെ പ്ലാസ്റ്റിക് കാലിക്കുപ്പി ശേഖരിക്കാനുള്ള ബവ്കോയുടെ നീക്കം പാളി. ജനുവരി മുതൽ സംസ്ഥാനത്തെ എല്ലാ ബവ്കോ, കൺസ്യൂമർഫെഡ് ഔട്‌ലെറ്റുകളിലും ‘ഡിപ്പോസിറ്റ് റീഫണ്ട് സ്കീം’ നടപ്പാക്കുമെന്നായിരുന്നു പ്രഖ്യാപനം. എന്നാൽ 2 മാസം കഴിഞ്ഞിട്ടും നടപ്പായില്ല. കൺസ്യൂമർഫെഡ് എതിർത്തതും കുപ്പിശേഖരണത്തിനു ടെൻഡർ വിളിച്ചിട്ട് അനുയോജ്യമായ കമ്പനിയെ കണ്ടെത്താതെ വന്നതും തടസ്സമായെന്നാണു വിവരം.  

തിരുവനന്തപുരത്തെയും കണ്ണൂരിലുമായി 20 ഔട്‌ലെറ്റുകളിൽ പരീക്ഷണാടിസ്ഥാനത്തിൽ കഴിഞ്ഞ ഒക്ടോബറിൽ തുടങ്ങിയ പദ്ധതിയാണു സംസ്ഥാനമാകെ വ്യാപിപ്പിക്കാൻ ശ്രമിച്ചത്. പ്ലാസ്റ്റിക് കുപ്പിയിലെ മദ്യം വാങ്ങുമ്പോൾ 20 രൂപ നിക്ഷേപമായി അധികം വാങ്ങുകയും ഈ കുപ്പി ഇതേ ഔട്‌ലെറ്റിൽ തിരിച്ചെത്തിക്കുമ്പോൾ 20 രൂപ തിരിച്ചു കൊടുക്കുകയും ചെയ്യുന്നതാണു പദ്ധതി. ഏത് ഔട്‌ലെറ്റിൽനിന്നു വാങ്ങുന്ന കുപ്പിയും ഏത് ഔട്‌ലെ‌റ്റിലും തിരിച്ചുകൊടുക്കാമെന്ന ഇളവോടെയായിരുന്നു സംസ്ഥാന വ്യാപകമാക്കാനൊരുങ്ങിയത്.
  

കാലിക്കുപ്പികൾ തിരിച്ചെടുക്കാനും 20 രൂപ നിക്ഷേപത്തുക ഉപയോക്താവിനു തിരിച്ചു നൽകാനും ഏജൻസിയെ കണ്ടെത്താൻ ബവ്കോ ടെൻഡർ വിളിച്ചു. ഏജൻസി ഔട്‌ലെറ്റുകളിൽ ഓട്ടമാറ്റിക് ബോട്ടിൽ കലക്‌ഷൻ മെഷീൻ സ്ഥാപിച്ച് ഒരു ജീവനക്കാരനെ ഉപയോഗിച്ചു പ്രവർത്തിപ്പിക്കണം. 20 രൂപ നിക്ഷേപത്തുക ബവ്കോയുടെ പ്രത്യേക അക്കൗണ്ടിൽ സൂക്ഷിക്കും. ഉപയോക്താവിന് 20 രൂപ തിരിച്ചു നൽകേണ്ടത് ഏജൻസിയാണ്. ഈ ആവശ്യത്തിനു 10 കോടി രൂപ രണ്ടുഘട്ടമായി ഏജൻസിക്കു മുൻകൂറായി ബവ്കോ നൽകും. ഇതൊക്കെയായിരുന്നു ലക്ഷ്യമിട്ടത്. എന്നാൽ ഇതുവരെ ഏജൻസിയെ കണ്ടെത്തിയില്ല. പ്ലാസ്റ്റിക് കുപ്പി ശേഖരണവും അധികതുക ഈടാക്കലും പൊല്ലാപ്പാകുമെന്നു കണ്ടു കൺസ്യൂമർഫെഡ് പിന്തിരിയുകയും ചെയ്തു.
  

കുപ്പി പെറുക്കൽ സംഘം തലവേദന
സംസ്ഥാനത്തെ 20 ഔ‌ട്‌ലെറ്റുകളിൽ പരീക്ഷണാടിസ്ഥാനത്തിൽ പദ്ധതി നടക്കുന്നുണ്ടെങ്കിലും ഒരാൾ തന്നെ ചാക്കുകണക്കിനു പ്ലാസ്റ്റിക് കുപ്പികൾ എത്തിക്കുന്നതു ജീവനക്കാർക്കു പ്രതിസന്ധിയായിട്ടുണ്ട്. ബവ്കോ ഔ‌ട്‌ലെറ്റുകളിൽനിന്നു മദ്യം വാങ്ങിയിറങ്ങുന്നവരിൽനിന്നു പിരിവെടുത്തു പണമുണ്ടാക്കി മദ്യം വാങ്ങുന്നവരാണ് ഇതിനു പിന്നിൽ. ഇവരിപ്പോൾ ഉപയോക്താക്കളിൽനിന്നു പണപ്പിരിവ് എടുക്കുന്നതിനു പകരം ഈ ഡിപ്പോസിറ്റ് സ്റ്റിക്കറുകൾ ശേഖരിച്ച്, വേറെ കുപ്പികളിൽ ഒട്ടിച്ച് ഇതേ ഔട്‌ലെറ്റിൽ നൽകുകയാണ്. ഇങ്ങനെയുള്ളവരാണു ചാക്കുനിറയെ കുപ്പികളുമായി എത്തുന്നത്.  ADVERTISEMENT Go AD-FREE English Summary:
Bevco\“s ambitious plan to collect plastic alcohol bottles statewide in Kerala has failed to materialize after two months. Obstacles included Consumerfed\“s opposition and the inability to find a suitable company through tenders for bottle collection.
like (0)
LHC0088Forum Veteran

Post a reply

loginto write comments
LHC0088

He hasn't introduced himself yet.

510K

Threads

0

Posts

1610K

Credits

Forum Veteran

Credits
166924