കോട്ടയം∙ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നയിക്കുന്ന പുതുയുഗയാത്രയുടെ സമാപന സമ്മേളനത്തിൽ കോൺഗ്രസിന്റെ പ്രധാന ‘ഗ്യാരന്റികൾ’ പ്രഖ്യാപിക്കുമെന്ന് സൂചന. യുഡിഎഫ് അധികാരത്തിലെത്തിയാൽ നടപ്പാക്കാൻ ഉദ്ദേശിക്കുന്ന പ്രധാന പദ്ധതികളാണ് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നാളെ നടക്കുന്ന സമാപന സമ്മേളനത്തിൽ പ്രഖ്യാപിക്കാനിരിക്കുന്നത്.
കർണാടകയും തെലങ്കാനയും ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ കോൺഗ്രസിനു തിരഞ്ഞെടുപ്പ് വിജയത്തിൽ നിർണായകമായ പങ്ക് വഹിച്ചത് ഇത്തരം ഗ്യാരന്റി പ്രഖ്യാപനങ്ങളായിരുന്നു. അവിടങ്ങളിൽ തിരഞ്ഞെടുപ്പിനു മുന്നോടിയായി നടന്ന റാലികളിലാണ് രാഹുൽ ഗാന്ധി പ്രധാന ഉറപ്പുകൾ പ്രഖ്യാപിച്ചിരുന്നത്.
സ്ത്രീകൾ, വയോജനങ്ങൾ, യുവജനങ്ങൾ എന്നിവർക്കു നേരിട്ട് പ്രയോജനപ്പെടുന്ന മൂന്ന് മുതൽ നാല് വരെ പദ്ധതികളായിരിക്കും കേരളത്തിലും പ്രഖ്യാപിക്കുക എന്നാണ് സൂചന. യുഡിഎഫ് അധികാരത്തിലെത്തിയാൽ സ്ത്രീകൾക്ക് ബസ് യാത്ര സൗജന്യമാക്കുന്ന പദ്ധതി പ്രധാന പ്രഖ്യാപനങ്ങളിൽ ഒന്നാകാനിടയുണ്ട്. കൂടാതെ കോളജ് വിദ്യാർഥികൾക്കുള്ള സ്കോളർഷിപ്പ് പദ്ധതികളും പരിഗണനയിലാണ്.
എന്നാൽ സൗജന്യ പദ്ധതികൾ വ്യാപകമായി പ്രഖ്യാപിക്കുന്നതിനെതിരെ പാർട്ടിക്കുള്ളിൽ ചിലർക്കു ഭിന്നാഭിപ്രായമുണ്ടെന്നു റിപ്പോർട്ടുണ്ട്. വിഷയത്തിൽ നാളെ രാവിലെ അന്തിമ തീരുമാനം എടുത്ത ശേഷമായിരിക്കും പ്രഖ്യാപനം നടത്തുക. ADVERTISEMENT Go AD-FREE
JUST IN
-
11 MINUTES AGO ഗൾഫ് സംഘർഷം: അതിസമ്പന്ന ഇന്ത്യക്കാർ ദുബായ് വിട്ട് സിംഗപ്പൂരിലേക്ക്, ചിലർ ഹോങ്കോങ്ങിലേക്കും Economy
-
15 MINUTES AGO EXCLUSIVE സ്ത്രീകൾക്ക് സൗജന്യ ബസ് യാത്ര?; കേരളത്തിലും കോൺഗ്രസിന്റെ ഗ്യാരന്റികൾ വരുമോ?: പ്രഖ്യാപനം നാളെ Latest News
-
29 MINUTES AGO പയ്യന്നൂരിൽ തുറക്കം 37 ടൺ ഭാരമുള്ള റെയിൽ കോച്ച് റസ്റ്ററന്റ്; അഭിമാനമായി കുപ്പം ഖലാസികൾ Kannur
VIEW MORE
English Summary:
Congress Guarantees: Set to be unveiled at the conclusion of V.D. Satheesan\“s Puduyugayathra, with Rahul Gandhi expected to announce major UDF promises for Kerala. These electoral assurances, proven effective in Karnataka and Telangana, are designed to benefit women, the elderly, and youth, potentially including free bus travel for women and student scholarships. |