ന്യൂഡൽഹി∙ അമേരിക്ക ടോർപിഡോ വച്ചു മുക്കിയത് ഇറാന്റെ യുദ്ധക്കപ്പലിനെയാണെങ്കിലും ചോദ്യച്ചുഴിയിൽ അകപ്പെട്ടതു കേന്ദ്ര സർക്കാരാണ്. ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയി വധിക്കപ്പെട്ടപ്പോൾ ഇന്ത്യ ദുഃഖം രേഖപ്പെടുത്താത്തതു വിമർശിക്കപ്പെട്ടതിനു പിന്നാലെയാണ് ഇന്ത്യൻ സമുദ്രത്തിൽ അമേരിക്കൻ മുങ്ങിക്കപ്പൽ ആക്രമണം നടത്തിയതിലെ വിവാദം.
What you should read next
‘ഇറാനിൽ ഒന്നു തീർത്തോട്ടെ....’: അടുത്ത രാജ്യത്തെ ലക്ഷ്യമിട്ട് ട്രംപിന്റെ മുന്നറിയിപ്പ് Latest News
ഖമനയി കൊല്ലപ്പെട്ടത് കഴിഞ്ഞ 28നാണെങ്കിലും ഇന്ത്യ ഔദ്യോഗികമായി പ്രതികരിച്ചത് ഇന്നലെയാണ്. ബുധനാഴ്ച രാവിലെയാണ് ഇറാന്റെ കപ്പൽ യുഎസ് മുക്കിയത്. രാവിലെ 5ന് അടിയന്തരസഹായം തേടിയുള്ള അപായസന്ദേശം ലഭിച്ചതിനു പിന്നാലെ ശ്രീലങ്കൻ നാവിക സേനയും വ്യോമസേനയും നടത്തിയ രക്ഷാപ്രവർത്തനത്തിന്റെ വിശദാംശങ്ങൾ പുറത്തുവന്ന് ഒരുദിവസം കഴിഞ്ഞാണ് എന്തുചെയ്തുവെന്ന് ഇന്ത്യൻ നാവിക സേന പ്രസ്താവിച്ചത്.
വിശാഖപട്ടണത്ത് രാജ്യാന്തര ഫ്ലീറ്റ് റിവ്യൂവിൽ പങ്കെടുത്തശേഷം ഇറാനിലേക്കു മടങ്ങുകയായിരുന്ന ഇറാൻ നാവികസേനാ കപ്പലിനെയാണ് മുക്കിയത്. മുങ്ങിയ കപ്പൽ ‘ഇന്ത്യയുടെ അതിഥി’യായിരുന്നു എന്നാണ് ഇറാൻ വിദേശകാര്യമന്ത്രി പറഞ്ഞത്. എന്നാൽ, നാവികാഭ്യാസത്തിനു പിന്നാലെ കഴിഞ്ഞ 25ന് ഇന്ത്യൻ തീരം വിട്ട കപ്പൽ ‘അതിഥി’യായി തുടരുന്നതെങ്ങനെ എന്ന ചോദ്യം പ്രതിരോധ മന്ത്രാലയ വൃത്തങ്ങൾ ഉയർത്തുന്നു.
What you should read next
50,000 എപ്സ്റ്റീൻ ഫയലുകൾ പുറത്തുവിടാൻ യുഎസ്; രേഖകളിൽ ട്രംപിനെതിരെ സ്ത്രീയുടെ ആരോപണങ്ങളും Latest News
കപ്പൽ മുങ്ങുമ്പോൾ ഇന്ത്യ എന്തു ചെയ്തെന്ന ചോദ്യം ശക്തമായപ്പോഴാണ് ഇന്നലെ വൈകിട്ട് നാവികസേനയുടെ പ്രസ്താവന വന്നത്. എന്നാൽ, കപ്പലിനെ യുഎസ് ആക്രമിക്കുമെന്ന് ഇന്ത്യയ്ക്ക് വിവരം ലഭിച്ചിരുന്നോയെന്ന് കോൺഗ്രസും മുൻ വിദേശകാര്യ സെക്രട്ടറി കൻവൽ സിബൽ ഉൾപ്പെടെ പലരും ചോദിച്ചു. കപ്പൽ ആക്രമിക്കപ്പെടുമെന്ന് ഇന്ത്യ നേരത്തേ അറിഞ്ഞിട്ടില്ലെങ്കിൽ അത് രാജ്യത്തിന്റെ ഇന്റലിജൻസ് പിഴവാണ്, അറിഞ്ഞെങ്കിൽ ആക്രമണം തടയാൻ എന്തുകൊണ്ട് താൽപര്യപ്പെട്ടില്ല എന്ന ചോദ്യവും ഉയരുന്നു.
കഴിഞ്ഞ ഒക്ടോബർ 20ന് ഐഎൻഎസ് വിക്രാന്തിൽ നാവികസേനയ്ക്കൊപ്പം ദീപാവലി ആഘോഷിച്ചപ്പോൾ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞത് ലോകത്തെ 66% എണ്ണ വിതരണ കപ്പലുകളുൾപ്പെടെ കടന്നുപോകുന്ന ഇന്ത്യൻ സമുദ്രത്തിന്റെ സംരക്ഷകരാണ് ഇന്ത്യയെന്നാണ്. അതു ചൂണ്ടിക്കാട്ടിയും പലരും സമൂഹമാധ്യമങ്ങളിൽ സർക്കാരിനെ വിമർശിച്ചു.
What you should read next
LIVE IRAN-ISRAEL CONFLICT ‘ലോകാവസാന മിസൈൽ’ പരീക്ഷിച്ച് യുഎസ്; 9660 കി.മീ ദൂരത്തെ ലക്ഷ്യങ്ങൾ തകർക്കും Latest News
പശ്ചിമേഷ്യയിലെ യുദ്ധത്തിൽ പക്ഷംപിടിക്കാതിരിക്കുമ്പോഴും നാവികരെ രക്ഷിക്കാൻ കൈക്കൊണ്ട നടപടികൾ പരസ്യപ്പെടുത്താൻ ശ്രീലങ്കൻ നാവികസേന മടിച്ചില്ല. അടുത്തയാഴ്ച പാർലമെന്റിൽ ബജറ്റ് സമ്മേളനത്തിന്റെ രണ്ടാം പകുതി തുടങ്ങുമ്പോൾ ഇറാൻ വിഷയത്തിലെ സർക്കാർ നിലപാടിനെ ചോദ്യം ചെയ്യുമെന്നാണ് പ്രതിപക്ഷം സൂചിപ്പിക്കുന്നത്.
നാവികസേനാതലത്തിൽ ഇറാനുമായി നല്ല ബന്ധം
ഇന്ത്യ–ഇറാൻ നാവികസേനകൾ തമ്മിൽ നല്ല ബന്ധമാണുള്ളത്. 1990 കളുടെ മധ്യത്തിൽ ഇന്ത്യയും യുഎസും നടത്തുന്ന സംയുക്ത നാവികാഭ്യാസത്തിന് ഇന്ത്യ റഷ്യയിൽനിന്നു വാങ്ങിയ കിലോ–ക്ലാസ് മുങ്ങിക്കപ്പലും വേണമെന്ന് യുഎസ് താൽപര്യപ്പെട്ടു. ഇന്ത്യ അതിനു വഴങ്ങിയേക്കുമെന്ന സ്ഥിതിയിൽ ഇറാൻ ഇടപെട്ടു. ഹോർമുസ് കടലിടുക്കിൽ തങ്ങൾ വിന്യസിക്കുന്ന റഷ്യൻ മുങ്ങിക്കപ്പലിന്റെ വിവരങ്ങൾ കൈവശപ്പെടുത്താനാണ് യുഎസിന്റെ ശ്രമമെന്ന് ഇറാൻ പ്രധാനമന്ത്രിതലത്തിൽ അറിയിച്ചു. തുടർന്നാണ് ഇത്തരം മുങ്ങിക്കപ്പൽ നാവികാഭ്യാസത്തിൽ പങ്കെടുക്കേണ്ടതെന്ന് ഇന്ത്യ തീരുമാനിച്ചത്. ഇത് യുഎസിന് കടുത്ത അപ്രീതിയുണ്ടാക്കുകയും ചെയ്തു.
What you should read next
LIVE സുഖോയ് യുദ്ധവിമാനം തകർന്ന് 2 ഇന്ത്യൻ പൈലറ്റുമാർക്ക് വീരമൃത്യു; അപകടം പരിശീലനത്തിനിടെ Latest News
ഇന്ത്യയും തിരച്ചിലിന് എത്തിയെന്ന് വിശദീകരണം
ഇന്ത്യൻ സമുദ്രത്തിൽ ഇറാൻ കപ്പൽ യുഎസ് ആക്രമണത്തിൽ മുങ്ങിയപ്പോൾ ഇന്ത്യൻ നാവികസേനയും തിരച്ചിലിനെത്തിയെന്ന് വിശദീകരണം. കൊച്ചിയിൽ നിന്നുള്ള ഐഎൻഎസ് ഇക്ഷാക് ഉൾപ്പെടെയുള്ള കപ്പലുകളും ദൗത്യത്തിന്റെ ഭാഗമായെന്നും നാവികസേന വ്യക്തമാക്കി. സംഭവം നടന്ന് 40 മണിക്കൂറോളം കഴിഞ്ഞശേഷം സേന വിശദീകരണവുമായി രംഗത്തെത്തിയത്. ഇറാൻ കപ്പലിൽനിന്നുള്ള അപകടസന്ദേശം ബുധനാഴ്ച പുലർച്ചെയാണു ശ്രീലങ്കൻ നാവികസേനയുടെ കൊളംബോയിലെ മാരിടൈം റെസ്ക്യു കോഓർഡിനേറ്റിങ് സെന്ററിൽ ലഭിച്ചത്. ഇതിന്റെ അടിസ്ഥാനത്തിൽ ഇന്ത്യൻ നാവികസേന തിരച്ചിലിനു പിന്തുണ നൽകിയിരുന്നുവെന്ന് അധികൃതർ പറഞ്ഞു.
വിവരം ലഭിച്ചതിനു പിന്നാലെ രാവിലെ 10നു നിരീക്ഷണ വിമാനത്തെ രക്ഷാദൗത്യത്തിനു നിയോഗിച്ചു. ചെറു ബോട്ടുകളുമായി മറ്റൊരു വിമാനത്തെ സജ്ജമാക്കി നിർത്തിയിരുന്നു. അപകടം നടന്ന പ്രദേശത്തിനു സമീപമുള്ള ഐഎൻഎസ് തരംഗിണി പായ്ക്കപ്പലിനെയും രക്ഷാപ്രവർത്തനത്തിനു നിയോഗിക്കുകയും വൈകിട്ട് നാലോടെ ഇവർ ഇവിടേക്ക് എത്തുകയും ചെയ്തിരുന്നു. ഇതിനോടകം ശ്രീലങ്കൻ നാവികസേനയും മറ്റ് ഏജൻസികളും രക്ഷാദൗത്യം പൂർത്തിയാക്കി കഴിഞ്ഞിരുന്നുവെന്നും സേന വിശദീകരിക്കുന്നു.
JUST IN
10 MINUTES AGO അമേരിക്കൻ ടോർപിഡോ ചോദ്യച്ചുഴിയിൽ ഇന്ത്യ; ഇറാൻ കപ്പൽ മുങ്ങുമ്പോൾ എന്തുചെയ്തെന്ന് വിമർശനം Latest News
11 MINUTES AGO സെഞ്ചറി നഷ്ടമായതിൽ നിരാശയില്ല, ലക്ഷ്യം വിജയം മാത്രം; ശരിക്കും ‘പ്ലെയർ ഓഫ് ദ് മാച്ച്’ ബുമ്രയെന്ന് സഞ്ജു Cricket
VIEW MORE
English Summary:
Iran-US Tension: Although it was an American torpedo that sank Iran\“s warship, it is the central government that has fallen into a controversy. This controversy over the American submarine attack in the Indian Ocean comes on the heels of criticism for India not expressing sorrow when Iran\“s Supreme Leader Ayatollah Ali Khamenei was assassinated.