search

‘കുഞ്ഞികൃഷ്ണനെ രണ്ടു കൈയ്യും നീട്ടി സ്വീകരിക്കും; മത്സരിക്കുന്നത് തീരുമാനിക്കേണ്ടത് പാർട്ടി’

deltin33 1 hour(s) ago views 638
  



കണ്ണൂർ ∙ പയ്യന്നൂരിൽ വി. കുഞ്ഞികൃഷ്ണനെ രണ്ടു കൈയ്യും നീട്ടി സ്വീകരിക്കുമെന്ന് മുൻ കെപിസിസി അധ്യക്ഷൻ കെ. സുധാകരൻ. കുഞ്ഞികൃഷ്ണന്റെ തീരുമാനത്തെ എന്നും വിലമതിക്കുമെന്നും സുധാകരൻ പറഞ്ഞു. സിപിഎമ്മിന്റെ കാപട്യത്തെ പുറത്തുകൊണ്ടുവരാൻ ശ്രമിച്ച സാധാരണക്കാരനായ പാർട്ടിക്കാരനാണ് കുഞ്ഞികൃഷ്ണൻ. ഇടതുപക്ഷത്തിന് നെഞ്ചത്തു ചവിട്ടുന്ന ഇതുപോലത്തെ സംഭവം ആദ്യമാണ്. അദ്ദേഹം സത്യസന്ധമായാണ് കാര്യം പറഞ്ഞത്. പി.കെ. ശശി മത്സരിച്ചാൽ പിന്തുണ നൽകുന്ന കാര്യം പരിഗണിക്കും. രാഷ്ട്രീയത്തിൽനിന്ന് മാറി നിൽക്കുമ്പോൾ ആ ആളുടെ സേവനം നാടിന് ആവശ്യമെങ്കിൽ ഏറ്റെടുക്കും.
What you should read next

  • ജി.സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം; ‘ചിരി’ വിശദീകരിച്ച് എം.വി.ഗോവിന്ദൻ Latest News
      

         
    •   
         
    •   
        
       


എം.വി.ഗോവിന്ദന്റെ ഭാര്യ പി.കെ.ശ്യാമളയെ തളിപ്പറമ്പിൽ സ്ഥാനാർഥിയാക്കിയതിൽ ജനം കാർക്കിച്ച് തുപ്പുകയാണ്. അത്ര മോശമാണ് അതിന്റെ പ്രതിഫലനം. നാണവും മാനവും ഉണ്ടെങ്കിൽ അവർ മത്സരിക്കരുത്. അണികൾ പൊട്ടിത്തെറിക്കുന്ന രാഷ്ട്രീയ സാഹചര്യത്തിലാണുള്ളത്. നിയമസഭാ തിരഞ്ഞെടുപ്പിൽ താൻ മത്സരിക്കുന്ന കാര്യം പറയേണ്ടത് പാർട്ടിയാണെന്നും സുധാകരൻ പറഞ്ഞു.  

പയ്യന്നൂരിൽ വി. കുഞ്ഞികൃഷ്ണൻ വിമതനായി മത്സരിക്കാനുള്ള സാധ്യത ഏറുകയാണ്. പയ്യന്നൂരിൽ സ്ഥാനാർഥി ചർച്ചകളിലേക്ക് യുഡിഎഫ് കാര്യമായി കടന്നിട്ടില്ല. വി. കുഞ്ഞികൃഷ്ണൻ മത്സരിച്ചാൽ യുഡിഎഫ് പിന്തുണ നൽകുന്നതിനുള്ള നീക്കമാണ് നടക്കുന്നത്.
JUST IN


  • 2 MINUTES AGO   ‘കുഞ്ഞികൃഷ്ണനെ രണ്ടു കൈയ്യും നീട്ടി സ്വീകരിക്കും; മത്സരിക്കുന്നത് തീരുമാനിക്കേണ്ടത് പാർട്ടി’ Latest News
      

         
    •   
         
    •   
        
       

  • 5 MINUTES AGO   ഇറാൻ യുദ്ധം അടുക്കളയിലേക്കും; എൽപിജി സിലിണ്ടർ കിട്ടില്ലെന്ന് ഭീതി, പെട്രോളിനും ക്ഷാമം? മഹാരാഷ്ട്രയിലും കർണാടകയിലും പമ്പിൽ അസാധാരണ ‘ക്യൂ’ Economy
      

         
    •   
         
    •   
        
       

  • 12 MINUTES AGO   കൊല്ലത്ത് ഉല്‍സവത്തിനിടെ മര്‍ദനം; തലയ്ക്ക് അടിയേറ്റ പതിനെട്ടുകാരന്‍ മരിച്ചു Latest News
      

         
    •   
         
    •   
        
       
VIEW MORE
English Summary:
V. Kunhikrishnan: “Former KPCC President K. Sudhakaran said that V. Kunhikrishnan will be welcomed with open arms in Payyannur. Sudhakaran also said that he will always value Kunhikrishnan\“s decisions. Kunhikrishnan is a common party worker who tried to expose the hypocrisy of the CPM.“
like (0)
deltin33administrator

Post a reply

loginto write comments
deltin33

He hasn't introduced himself yet.

1510K

Threads

0

Posts

4710K

Credits

administrator

Credits
477705