search

തുടർച്ചയായി പൂജ്യത്തിനു പുറത്തായാലും ലോകകപ്പ് ടീമിൽനിന്ന് ഒഴിവാക്കില്ല, ആ ഉറപ്പ് അഭിഷേകിന് ലഭിച്ചു

LHC0088 1 hour(s) ago views 688
  



കൊൽക്കത്ത∙ തുടർച്ചയായി പൂജ്യത്തിനു പുറത്തായാലും ടീമിന് പുറത്താക്കില്ലെന്ന ഉറപ്പ് മാനേജ്മെന്റിൽനിന്നു ലഭിച്ചിരുന്നതായി ഇന്ത്യൻ ക്രിക്കറ്റ് താരം അഭിഷേക് ശർമ. സിംബാബ്‍വെയ്ക്കെതിരെ അർധസെഞ്ചറി നേടി ഫോം കണ്ടെത്തിയതിനു പിന്നാലെയാണ് ഇന്ത്യൻ ടീമിൽനിന്നു ലഭിച്ച പിന്തുണയെക്കുറിച്ച് അഭിഷേക് മനസ്സുതുറന്നത്. സിംബാബ്‍വെയ്ക്കെതിരെ 72 റൺസ് വിജയമാണ് ഇന്ത്യ നേടിയത്. ദക്ഷിണാഫ്രിക്കയോട് 76 റൺസിനു തോറ്റതിനു പിന്നാലെയാണ് സിംബാബ്‍വെയ്ക്കെതിരെ ഇന്ത്യ ഗംഭീര തിരിച്ചുവരവ് നടത്തിയത്.

  • പാക്കിസ്ഥാൻ കളിച്ചാലും ഇല്ലെങ്കിലും ഇന്ത്യ സെമി ഫൈനലിലെത്തില്ല: വീണ്ടും പ്രവചനവുമായി പാക്ക് മുൻ താരം Cricket
      

         
    •   
         
    •   
        
       


തുടർച്ചയായി ഫോം കണ്ടെത്താൻ ബുദ്ധിമുട്ടിയ അഭിഷേക് ശർമ അർധസെഞ്ചറി നേടി തിളങ്ങിയതാണു മത്സരത്തിൽ ഇന്ത്യയ്ക്ക് ഏറെ ആശ്വാസമായത്. ലോകകപ്പിൽ ആദ്യ മൂന്നു മത്സരങ്ങളിൽ റണ്ണൊന്നുമെടുക്കാൻ അഭിഷേകിനു സാധിച്ചിരുന്നില്ല. ആരോഗ്യ പ്രശ്നങ്ങളുള്ളതിനാൽ നമീബിയയ്ക്കെതിരെ താരം കളിച്ചുമില്ല. ദക്ഷിണാഫ്രിക്കയ്ക്കെതിരെ 12 പന്തിൽ 15 റൺസെടുത്തു പുറത്തായി. എന്നാൽ ചെന്നൈയില്‍ സിംബാബ്‍വെയ്ക്കെതിരെ 26 പന്തുകളിൽ അർധ സെഞ്ചറിയിലെത്തിയ അഭിഷേക്, 30 പന്തിൽ 55 റൺസെടുത്താണു പുറത്തായത്.

സിംബാബ്‍വെയ്ക്കെതിരെ തുടർച്ചയായി ലോങ് ഓണിലേക്കും ലോങ് ഓഫിലേക്കും ബൗണ്ടറികൾ പായിച്ച അഭിഷേക്, റിച്ചഡ് എൻഗർവയെ സിക്സർ പറത്തിയാണ് പവര്‍ പ്ലേ അവസാനിപ്പിച്ചത്. വളരെ മോശം അവസ്ഥയിലാണ് ലോകകപ്പ് മത്സരങ്ങളുടെ തുടക്കത്തിൽ താനുണ്ടായിരുന്നതെന്ന് അഭിഷേക് പറഞ്ഞു.

  • ‘ഈഡൻ ഗാർഡൻസിൽ റണ്ണൊഴുകും, ഏതു ടീം ആദ്യം ബാറ്റ് ചെയ്താലും 200നു മുകളിൽ; സ്പിന്നർമാർ വെറും കയ്യോടെ മടങ്ങേണ്ടിവരില്ല’ Cricket
      

         
    •   
         
    •   
        
       


‘‘ഞാൻ ആഗ്രഹിച്ചതുപോലെയുള്ള ഒരു തുടക്കമല്ല ലഭിച്ചത്. ഞാൻ ആശുപത്രിയിലായിരുന്നു. രാജ്യത്തിനു വേണ്ടി ലോകകപ്പ് കളിക്കാനിറങ്ങുമ്പോഴാണ് ഈ അവസ്ഥ. എന്നാൽ ഇനിയും പൂജ്യത്തിനു പുറത്തായാലും എല്ലാ മത്സരങ്ങളിലും കളിപ്പിക്കുമെന്ന ഉറപ്പ് എനിക്കു ലഭിച്ചിരുന്നു. ഇന്ത്യയ്ക്കായി ഞാൻ മത്സരങ്ങൾ ജയിപ്പിക്കുമെന്നാണ് അവർ പറഞ്ഞത്. അതാണ് ഒരു താരത്തിനു ലഭിക്കേണ്ട പിന്തുണയെന്നു ഞാൻ വിശ്വസിക്കുന്നു.’’– ബിസിസിഐ പുറത്തുവിട്ട വിഡിയോയിൽ അഭിഷേക് വ്യക്തമാക്കി.


Belief that never faded

The runs that followed

Backed by a team that stood beside him

Abhishek Sharma on bouncing back stronger

Watch | #TeamIndia | #T20WorldCup | #MenInBlue | #INDvZIM | @OfficialAbhi04 https://t.co/n1axE5FPAe— BCCI (@BCCI) February 27, 2026
ADVERTISEMENT Go AD-FREE English Summary:
Abhishek Sharma has revealed the strong support he received from the Indian team management, even when facing consecutive ducks
like (0)
LHC0088Forum Veteran

Post a reply

loginto write comments
LHC0088

He hasn't introduced himself yet.

510K

Threads

0

Posts

1610K

Credits

Forum Veteran

Credits
166360