ടോക്കിയോ ∙ 2 വർഷമായി അമ്മയെപ്പറ്റി ഒരു വിവരവും അറിയില്ലെന്നും മരിച്ചുപോയാൽ അക്കാര്യമറിയാൻ പോലും മാർഗമില്ലെന്നും മ്യാൻമറിലെ മുൻ ഭരണാധികാരി ഓങ് സാൻ സൂ ചിയുടെ മകൻ കിം ആരിസ് പറഞ്ഞു. 2021 മുതൽ ജയിലിൽ കഴിയുന്ന സൂ ചിയുടെ (80) ആരോഗ്യനില മോശമാണെന്നും നയ്പീഡോയിൽ തടവിൽ പാർപ്പിച്ചിട്ടുണ്ടെന്നാണ് വിവരമെന്നും ആരിസ് പറഞ്ഞു. ബ്രിട്ടിഷ് പൗരനായ ആരിസ്, മാതാവിന്റെ മോചനത്തിന് സമ്മർദം ചെലുത്താൻ രാഷ്ട്രനേതാക്കളെ സന്ദർശിക്കുന്നതിന്റെ ഭാഗമായാണ് ജപ്പാനിലെത്തിയത്. English Summary:
Aung San Suu Kyi\“s Son\“s Plea: Aung San Suu Kyi\“s son expresses concern over his mother\“s well-being and lack of information about her condition. Detained in Myanmar since 2021, there are fears regarding her health, and her son is appealing for international support. |