search

20 മിനിറ്റിൽ ചെന്നൈ നഗരം മറികടക്കാം; 2,100 കോടി ചെലവിൽ 15 കിലോമീറ്റർ മേൽപാത

cy520520 1 hour(s) ago views 694
  



ചെന്നൈ ∙ നഗരത്തിന്റെ തെക്കു കിഴക്കൻ മേഖലകളെ ഗതാഗതക്കുരുക്കിൽ നിന്നു മോചിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള മേൽപാത നിർമാണം യാഥാർഥ്യമാകുന്നു. ഈസ്റ്റ് കോസ്റ്റ് റോഡിൽ (ഇസിആർ) തിരുവാൺമിയൂരിൽ ആരംഭിച്ച് ഉത്തണ്ടി വരെ നീളുന്ന 15 കിലോമീറ്റർ ദൈർഘ്യമുള്ള മേൽപാതയ്ക്കു മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ തറക്കല്ലിട്ടു. ഇസിആർ, ഓൾഡ് മഹാബലിപുരം റോഡ് (ഒഎംആർ – രാജീവ് ഗാന്ധി ശാല) പ്രദേശങ്ങളിലെ ഗതാഗത പ്രശ്നങ്ങൾക്കു ശാശ്വത പരിഹാരമായി ആസൂത്രണം ചെയ്ത പദ്ധതി 2,100 കോടി രൂപ ചെലവിൽ 4 വരിപ്പാതയായാണു നിർമിക്കുന്നത്.

17 സിഗ്നലുകൾ ഇല്ലാതാകും
ഒഎംആർ ടൈഡൽ പാർക്ക് ജംക്‌ഷൻ മുതൽ ഉത്തണ്ടി വരെ ഗതാഗതത്തിരക്കേറിയ 17 സിഗ്നലുകളാണു നിലവിലുള്ളത്. രാവിലെയും വൈകിട്ടുമുള്ള തിരക്കേറിയ സമയത്ത് ഈ മേഖല താണ്ടാൻ ഒന്നര മണിക്കൂർ വരെ വേണ്ടി വരുമെന്നു സ്ഥിര യാത്രക്കാർ പറയുന്നു. തിരക്കു കുറഞ്ഞ സമയത്തു പോലും സിഗ്നലുകളിലെ കാത്തു നിൽക്കൽ മൂലം മുക്കാൽ മണിക്കൂറെടുക്കും ഇതുവഴി കടന്നു പോകാൻ. പുതിയ മേൽപാത, പ്രദേശത്തെ ഗതാഗതക്കുരുക്കിനു പരിഹാരമുണ്ടാക്കുമെന്നാണു പ്രതീക്ഷ. മേൽപാതയിലൂടെ 20 മിനിറ്റിൽ താഴെ സമയം കൊണ്ട് ഇതുവഴി യാത്ര ചെയ്യാൻ കഴിയും.

ഇസിഐആറിലെ ഗതാഗതക്കുരുക്ക് ഒഴിവാകുന്നതോടെ തിരുവാൺമിയൂർ, കോട്ടിവാക്കം, നീലാങ്കര, ഈഞ്ചമ്പാക്കം, അക്കര തുടങ്ങിയ പ്രദേശങ്ങളിലെ ആളുകൾക്കു നഗരത്തിലേക്കും തിരികെയുമുള്ള യാത്ര സുഗമമാകും. മേൽപാതയിലേക്കു പ്രവേശിക്കാൻ എൽബി റോഡ് ജംക്‌ഷനിലും തിരുവാൺമിയൂർ ആർടിഒ ഓഫിസ്, കോട്ടിവാക്കം, പാലവാക്കം, നീലാങ്കര, വെട്ടുവങ്കേണി, ഈഞ്ചമ്പാക്കം, ഷോളിങ്കനല്ലൂർ, പനയൂർ എന്നിവിടങ്ങളിലും എൻട്രി, എക്സിറ്റ് റാംപുകളുണ്ടാകും. English Summary:
Chennai\“s new 15 km flyover from Thiruvanmiyur to Uthandi, costing ₹2,100 crore, will slash travel time to under 20 minutes. This four-lane project on the East Coast Road is designed to eliminate 17 traffic signals and provide a permanent solution to congestion on both ECR and OMR.
like (0)
cy520520Forum Veteran

Post a reply

loginto write comments
cy520520

He hasn't introduced himself yet.

510K

Threads

0

Posts

1610K

Credits

Forum Veteran

Credits
163938