search

പ്രധാനമന്ത്രി മോദിയുടെ കേരള സന്ദർശനം മാർച്ച് 11ന്; ബിജെപി പ്രകടനപത്രിക പുറത്തിറക്കും

Chikheang 1 hour(s) ago views 357
  



കൊച്ചി ∙ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കേരള സന്ദർശനം മാർച്ച് 11ന്. മാർച്ച് 6നു നടക്കുമെന്നു നേരത്തേ അറിയിച്ച സന്ദർശനമാണു 11ലേക്കു മാറ്റിയതെന്നു ബിജെപി വൃത്തങ്ങൾ പറഞ്ഞു. അന്നു വൈകിട്ട് 5 നു കലൂർ രാജ്യാന്തര സ്റ്റേഡിയത്തിനു മുൻപിൽ അദ്ദേഹം എൻഡിഎ പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്യും. നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ബിജെപി പ്രകടനപത്രിക അദ്ദേഹം പുറത്തിറക്കും. വൈകിട്ട് 7നു മറൈൻ ഡ്രൈവിൽ അഖില കേരള ധീവരസഭയുടെ സുവർണ ജൂബിലി സമ്മേളനം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും.

വിവിധ റെയിൽവേ പദ്ധതികളുടെ ഉദ്ഘാടനവും പ്രവൃത്തി ഉദ്ഘാടനവും പ്രധാനമന്ത്രി ഈ സന്ദർശനത്തിനിടെ നിർവഹിച്ചേക്കും. സംസ്ഥാനത്ത് അമൃത് ഭാരത് പദ്ധതിയടക്കം നവീകരിച്ച സ്റ്റേഷനുകളുടെ ഉദ്ഘാടനവും ഇതിൽപെടും. റെയിൽവേ പദ്ധതികളുടെ സുപ്രധാന പ്രഖ്യാപനവും പ്രധാനമന്ത്രി നടത്തുമെന്ന സൂചനയുണ്ട്. പ്രധാനമന്ത്രിയുടെ സന്ദർശനത്തിന്റെ ഭാഗമായി വിവിധ പദ്ധതികളുടെ ഉദ്ഘാടനത്തിന് ഒരുങ്ങാൻ റെയിൽവേക്കു നേരത്തേ നിർദേശം ലഭിച്ചിരുന്നു.
  English Summary:
Prime Minister Narendra Modi\“s Kerala visit is confirmed for March 11th, marking a significant event for the state\“s political landscape. He is scheduled to address an NDA public meeting in Kochi and release the BJP\“s election manifesto, with his visit also including the inauguration of various railway projects.
like (0)
ChikheangForum Veteran

Post a reply

loginto write comments
Chikheang

He hasn't introduced himself yet.

510K

Threads

0

Posts

1610K

Credits

Forum Veteran

Credits
168261