search

അടിവസ്ത്രം അടങ്ങിയ കിറ്റ്, സഹായിക്കാൻ 50 ഉദ്യോഗസ്ഥർ; ബിഎസ്എൻഎൽ‌ ഡയറക്ടർ വിവാദത്തിൽ

cy520520 1 hour(s) ago views 206
  



ലക്നൗ ∙ ബിഎസ്എൻഎൽ ഡയറക്ടർ വിവേക് ബൻസാലിന്റെ പ്രയാഗ്‌രാജ് സന്ദർശനം വിവാദമായതിനു പിന്നാലെ റദ്ദാക്കി. ബൻസാലിനെതിരെ നടപടിയെടുക്കാൻ കേന്ദ്ര വാർത്താവിനിമയ മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ ഉത്തരവിട്ടു. സംഭവം അനുചിതവും അസ്വീകാര്യവും ഞെട്ടിപ്പിക്കുന്നതുമാണെന്ന് മന്ത്രി പറഞ്ഞതായി സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്യുന്നു.  
What you should read next

  • ‘എയിംസ് വേണമെന്ന ആവശ്യം നിസാരമല്ല\“: കേന്ദ്ര സർക്കാർ പ്രതിനിധി ഹാജരാകണമെന്ന് ഹൈക്കോടതി Latest News
      

         
    •   
         
    •   
        
       


ഫെബ്രുവരി 25,26 തീയതികളിൽ പ്രയാഗ്‌രാജ് സന്ദർശിക്കാനിരുന്ന ബൻസാലിനായി ഏകദേശം 50 ഉദ്യോഗസ്ഥരെയാണ് ഇരുപതോളം ജോലികൾക്കായി നിയോഗിച്ചിരുന്നത്. സംഗമത്തിലെ സ്നാനം, ബോട്ട് യാത്ര, ക്ഷേത്ര സന്ദർശനം എന്നിവയ്ക്കായി തോർത്ത്, അടിവസ്ത്രം, ചെരുപ്പ്, ചീപ്പ്, കണ്ണാടി, എണ്ണ എന്നിവയടങ്ങിയ കിറ്റുകൾ ഒരുക്കാൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിരുന്നു. ഹോട്ടലിലും സർക്യൂട്ട് ഹൗസിലും ഡ്രൈ ഫ്രൂട്ട്‌സ്, ഷേവിങ് കിറ്റ് എന്നിവയടക്കം ആഡംബര സൗകര്യങ്ങൾ ഒരുക്കാനും ഉത്തരവുണ്ടായിരുന്നു.
What you should read next

  • വിമാനം പറന്നുയർന്ന ഉടൻ തീപ്പൊരിയും പുകയും; ഡൽഹിയിൽ അടിയന്തര ലാൻഡിങ് Latest News
      

         
    •   
         
    •   
        
       


ഔദ്യോഗിക ഉത്തരവ് വൈറലായതോടെ വിവേക് ബൻസാലിന്റെ സന്ദർശനം റദ്ദാക്കി. സംഭവത്തിൽ ബൻസാലിനു കാരണം കാണിക്കൽ നോട്ടിസ് നൽകിയിട്ടുണ്ട്. ഏഴ് BSNL Director Vivek Banzal\“s Prayagraj visit was cancelled നൽകണമെന്നാണ് നോട്ടിസിൽ പറയുന്നത്. ബിഎസ്എൻഎല്ലിന്റെ പ്രഫഷനൽ മൂല്യങ്ങൾക്ക് നിരക്കാത്തതാണ് ഈ സംഭവമെന്നും ബന്ധപ്പെട്ടവർക്കെതിരെ ഉചിതമായ നടപടി സ്വീകരിക്കുമെന്നും ബിഎസ്എൻഎൽ അധികൃതർ അറിയിച്ചു.
JUST IN


  • 39 SECONDS AGO   അടിവസ്ത്രം അടങ്ങിയ കിറ്റ്, സഹായിക്കാൻ 50 ഉദ്യോഗസ്ഥർ; ബിഎസ്എൻഎൽ‌ ഡയറക്ടർ വിവാദത്തിൽ Latest News
      

         
    •   
         
    •   
        
       

  • 24 MINUTES AGO   കണ്ണൂരിൽ ഡിസിസി ഓഫിസിന് നേരെ കല്ലേറ്; ഏറ്റുമുട്ടി പ്രവർത്തകർ Latest News
      

         
    •   
         
    •   
        
       

  • 35 MINUTES AGO   ‘ജുഡീഷ്യറിയിലെ വിവിധ തലങ്ങളിലെ അഴിമതി’; എട്ടാം ക്ലാസിലെ പാഠഭാഗം നീക്കം ചെയ്യാൻ‌ എൻസിഇആർടി Latest News
      

         
    •   
         
    •   
        
       
VIEW MORE
English Summary:
BSNL Director Vivek Banzal\“s Prayagraj visit controversy : BSNL director controversy erupted after an official order for Vivek Banzal\“s Prayagraj visit went viral, detailing demands for a personal kit including underwear and the assignment of 50 officers. Following the public outcry and the minister\“s intervention, the visit was cancelled and a show-cause notice was issued to the director.
like (0)
cy520520Forum Veteran

Post a reply

loginto write comments
cy520520

He hasn't introduced himself yet.

510K

Threads

0

Posts

1610K

Credits

Forum Veteran

Credits
163332