ഭോപ്പാൽ∙ എഐ സഹായത്തോടെ പെൺകുട്ടികളുടെ അശ്ലീല ചിത്രങ്ങൾ നിർമിച്ച് എൻജിനീയങ്ങ് വിദ്യാർഥി. ഛത്തീസ്ഗഡിലെ നയാ റായ്പൂരിലുള്ള ഇന്റർനാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജിയിലെ മൂന്നാം വർഷ എൻജിനീയറിങ്ങ് വിദ്യാർഥിയാണ് കോളജിലെ മറ്റു പെൺകുട്ടികളുടെ അശ്ലീല ചിത്രം എഐ സഹായത്തോടെ പുനസൃഷ്ടിച്ചത്. സംഭവത്തിനു പിന്നാലെ വിദ്യാർഥിയെ കോളജിൽ നിന്ന് സസ്പെൻഡ് ചെയ്തു.
- Also Read ഉറങ്ങിക്കിടന്ന ഭർത്താവിന്റെ മുഖത്തും ദേഹത്തും തിളച്ച എണ്ണ ഒഴിച്ച് ഭാര്യ; പൊള്ളലേറ്റ ഇടങ്ങളിൽ മുളകുപൊടി വിതറി
മുപ്പതിലധികം വിദ്യാർഥിനികളുടെ ചിത്രമാണ് ഇയാൾ എഐ സാങ്കേതിക വിദ്യ ഉപയോഗിച്ച് മോശമായ രീതിയിലാക്കിയത്. ഇയാളുടെ പക്കൽ നിന്ന് വിദ്യാർഥികളുടെ ആയിരത്തോളം ചിത്രങ്ങളും വിഡിയോയും കണ്ടെടുത്തു. ബിലാസ്പൂർ സ്വദേശിയാണ്.
- Also Read മദ്യപാനത്തിനിടെ തർക്കം, സിനിമാതാരത്തെ കഴുത്തറുത്ത് കൊലപ്പെടുത്തി; പാറക്കല്ലുകൊണ്ട് മുഖത്തടിച്ചു, പ്രതി പിടിയില്‍
ഒക്ടോബർ ആറാം തീയതിയാണ് 36 വിദ്യാർഥികൾ ഇയാൾക്കെതിരെ പരാതി നൽകിയത്. പരാതിക്ക് പിന്നാലെ കോളജിൽ ഒരു അന്വേഷണ സമിതി രൂപീകരിച്ചു. ഇവർ കുറ്റാരോപിതനായ വിദ്യാര്‍ഥിയുടെ മൊബൈൽ ഫോൺ, ലാപ്ടോപ്പ്, പെൻഡ്രൈവ് എന്നിവ പിടിച്ചെടുത്തു.
- Also Read ‘പീഡന ശ്രമത്തിനിടെ കൊലപാതകം’: പൊലീസ് വിധിയെഴുതി; പക്ഷേ.., 6 ദിവസം ജയിലിൽ, ആ മൊബൈൽ ഫോൺ രക്ഷയായി
ഇതിൽ നിന്ന് ആയിരത്തോളം ചിത്രങ്ങളും വിഡിയോകളുമാണ് കണ്ടെത്തിയത്. ഇത്തരത്തിൽ ചിത്രീകരിച്ച ചിത്രങ്ങൾ ക്യാംപസിന് പുറത്തുള്ള മറ്റുള്ള ആർക്കെങ്കിലും അയച്ച് നൽകിയിട്ടുണ്ടോ എന്നതു പരിശോധിക്കുന്നുണ്ടെന്ന് കോളജ് അധികൃതർ അറിയിച്ചു. സംഭവത്തിൽ ഇതുവരെ പരാതി ലഭിച്ചിട്ടില്ലെന്നും കിട്ടിയ ഉടനെ നടപടി സ്വീകരിക്കുമെന്നുംം പൊലീസ് അറിയിച്ചു. English Summary:
IIIT Naya Raipur Incident: Engineering Student Suspended for AI-Generated Obscene Images of Female Students |