തിരുവനന്തപുരം∙ നിയമസഭയിലെ മുഖ്യമന്ത്രിയുടെ ബോഡിഷെയിമിങ് പരാമർശത്തിനെതിരെ നജീബ് കാന്തപുരം എംഎൽഎ. ആരോഗ്യ ദൃഢഗാത്രരായ ആളുകൾക്ക് മാത്രമുള്ളതാണോ നിയമസഭയെന്നും ഇഎംഎസും, വി.എസും ഇരുന്ന മുഖ്യമന്ത്രി കസേരയിൽ ഇപ്പോൾ എത്ര ഇഞ്ചുള്ള ആളാണ് ഇരിക്കുന്നതെന്നും നജീബ് കാന്തപുരം ചോദിച്ചു. ഫെയ്സ്ബുക്ക് പോസ്റ്റിലാണ് കാന്തപുരം മുഖ്യമന്ത്രിയെ വിമർശിച്ചത്.
- Also Read ‘എട്ടുമുക്കാൽ അട്ടി വച്ചതുപോലെ’: പറഞ്ഞത് കൂത്തുപറമ്പ് ഭാഗത്തെ പ്രയോഗം, മുഖ്യമന്ത്രിയുടെ ബോഡി ഷെയ്മിങ് ചർച്ചയാകുന്നു
നജീബ് കാന്തപുരത്തിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്
ഇടത് പുരോഗമന പ്രസ്ഥാനത്തിന്റെ മുഖ്യമന്ത്രി \“ബഹു\“ പിണറായി വിജയൻ ഇപ്പോൾ ആരുടെ അമ്മിക്കടിയിലാണ്. അരോഗ്യ ദൃഢ ഗാത്രരായ ആളുകൾക്ക് മാത്രമുള്ളതാണോ നിയമസഭ ?
ഇഎംഎസും, വി.എസും ഇരുന്ന മുഖ്യമന്ത്രി കസേരയിൽ ഇപ്പോൾ എത്ര ഇഞ്ചുള്ള ആളാണ് ഇരിക്കുന്നത്? പുതുതായി നിയമസഭയിലേക്ക് എടുക്കേണ്ടവരുടെ അളവ് കൂടെ ഇനി പിണറായി വിജയൻ തിരെഞ്ഞെടുപ്പ് കമ്മിഷനെ അറിയിക്കണം. ബഹു. മുഖ്യമന്ത്രിക്ക് പ്രസംഗം എഴുതി കൊടുക്കുന്നത് ഏതു പിന്തിരിപ്പനാണെന്ന് ഇപ്പോഴും കമ്മ്യൂണിസ്റ്റുകളായി തുടരുന്ന സഖാക്കൾ ഒന്ന് പരിശോധിക്കണം. English Summary:
Kerala Assembly : MLA Najeeb Kanthapuram Questions CM\“s Stature After Body Shaming Comment |
|