Forgot password?
 Register now

ഉറങ്ങിക്കിടന്ന ഭർത്താവിന്റെ മുഖത്തും ദേഹത്തും തിളച്ച എണ്ണ ഒഴിച്ച് ഭാര്യ; പൊള്ളലേറ്റ ഇടങ്ങളിൽ മുളകുപൊടി വിതറി

cy520520 2025-10-9 08:21:00 views 986

  



ന്യൂഡൽഹി∙ ഡൽഹിയിലെ മദൻഗീറിൽ ഉറങ്ങിക്കിടന്ന ഭർത്താവിന്റെ ദേഹത്തേയ്ക്ക് തിളച്ച എണ്ണ ഒഴിച്ച് ഭാര്യ. 28കാരനായ ദിനേഷ് എന്നയാളുടെ മുഖത്തും ദേഹത്തുമാണ് ഭാര്യ തിളച്ച എണ്ണ ഒഴിച്ചത്. പൊള്ളലേറ്റ യുവാവിനെ ആശുപത്രിയിൽ എത്തിച്ചു. ഇയാളുടെ ആരോഗ്യനില ഗുരുതരമാണെന്നാണ് വിവരം.  

  • Also Read മദ്യപാനത്തിനിടെ തർക്കം, സിനിമാതാരത്തെ കഴുത്തറുത്ത് കൊലപ്പെടുത്തി; പാറക്കല്ലുകൊണ്ട് മുഖത്തടിച്ചു, പ്രതി പിടിയില്‍   


ഒക്ടോബർ മൂന്നാം തീയതിയായിരുന്നു സംഭവം. പുലർച്ചെ മൂന്നു മണിയോടെയാണ് ഉറങ്ങിക്കിടന്ന ഭർത്താവിന്റെ ദേഹത്തേക്ക് ഭാര്യ തിളച്ച എണ്ണ ഒഴിച്ചത്. ഇവരുടെ എട്ടുവയസ്സുകാരിയായ മകളും സമീപത്ത്  കിടക്കുന്നുണ്ടായിരുന്നു.

  • Also Read ‘പീഡന ശ്രമത്തിനിടെ കൊലപാതകം’: പൊലീസ് വിധിയെഴുതി; പക്ഷേ.., 6 ദിവസം ജയിലിൽ, ആ മൊബൈൽ ഫോൺ രക്ഷയായി   


പെട്ടെന്നൊരു വേദന തോന്നി എഴുന്നേറ്റ് നോക്കിയപ്പോഴാണ് പൊള്ളലേറ്റതാണെന്ന് ദിനേഷിന് മനസ്സിലായത്. ദേഹത്തും മുഖത്തും തിളച്ച എണ്ണ ഒഴിക്കുക മാത്രമല്ല, പൊള്ളലേറ്റ ഇടങ്ങളിൽ ഭാര്യ മുളകുപൊടി വിതറിയെന്നും ദിനേഷ് പൊലീസിനോട് പറഞ്ഞു. നിലവിളിച്ചാൽ നിങ്ങളുടെ മുഖത്ത് ഇനിയും എണ്ണ ഒഴിക്കുമെന്ന് പറഞ്ഞ് ഭാര്യ ഭീഷണിപ്പെടുത്തിയെന്നും ദിനേഷ് പൊലീസിനോട് പറഞ്ഞു.  

  • Also Read ‘ചൂടടിക്കുമ്പോൾ കയ്യും കാലുമൊക്കെ പൊങ്ങി വരാറുണ്ട്’; ഇത് സെലീന, മൃതശരീരങ്ങൾക്കിടയിൽ ജീവിക്കുന്ന പെണ്ണൊരുത്തി!   


ദിനേഷിന്റെ നിലവിളി കേട്ടാണ് അയൽക്കാരും താഴത്തെ നിലയിൽ താമസിക്കുന്ന വീട്ടുടമസ്ഥനും ഓടിയെത്തിയത്. ബലം പ്രയോഗിച്ച് വാതിൽ തുറന്നാണ് അവർ അകത്തേക്ക് കയറിയത്. അപ്പോഴാണ് ദിനേഷിനെ പൊള്ളലേറ്റ നിലയിൽ കണ്ടെത്തിയത്. ഭാര്യ അകത്ത് ഒളിച്ചിരിക്കുന്നതും അയല്‍ക്കാരുടെ ശ്രദ്ധയില്‍പെട്ടു. വീട്ടുടമയാണ് ദിനേഷിനെ ആശുപത്രിയിൽ എത്തിച്ചത്.  

  • Also Read കാമുകനോടൊപ്പം ജീവിക്കണം; ഭർത്താവിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി കിണറ്റിൽ തള്ളി മൂന്നാം ഭാര്യ   


എട്ടുവർഷം മുന്‍‌പാണ് യുവതിയുടെയും ദിനേഷിന്റെയും വിവാഹം കഴി‍ഞ്ഞത്. ഇവർ തമ്മിൽ ചെറിയ ദാമ്പത്യ പ്രശ്നങ്ങളുണ്ടായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. സംഭവത്തിൽ ദിനേഷിന്റെ ഭാര്യയ്ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.  English Summary:
Horrific Attack: Wife Burns Husband with Boiling Oil and Chili Powder in Delhi
like (0)
cy520520Forum Veteran

Post a reply

loginto write comments

Related threads

cy520520

He hasn't introduced himself yet.

6815

Threads

0

Posts

210K

Credits

Forum Veteran

Credits
20645
Random