search

എക്സ്പ്രസ് വേയിൽ ഗതാഗതക്കുരുക്കിൽപെട്ട ഒരു ലക്ഷം വാഹനങ്ങൾക്കു ടോൾ തിരികെ നൽകും

cy520520 1 hour(s) ago views 247
  



മുംബൈ ∙ ഫെബ്രുവരി 3നു മുംബൈ– പുണെ എക്സ്പ്രസ് വേയിൽ ടാങ്കർ ലോറി മറിഞ്ഞതിനെ തുടർന്നു പാതയിലുണ്ടായ ഗതാഗതക്കുരുക്കിൽപെട്ട ഒരു ലക്ഷം വാഹനങ്ങൾക്കു ടോൾ തിരിച്ച് നൽകാൻ മഹാരാഷ്ട്ര സ്റ്റേറ്റ് റോഡ് ഡവലപ്മെന്റ് കോർപറേഷൻ തീരുമാനിച്ചു. ടോൾ തിരികെ നൽകുന്നതിനായി 5.16 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്.

വാഹനങ്ങൾ പാതയിൽ കുടുങ്ങിയതിനു പിന്നാലെ ടോൾ പിരിവ് നിർത്തിവയ്ക്കാൻ സർക്കാർ ഉത്തരവിട്ടിരുന്നു. എന്നാൽ പലരിൽനിന്നും അതിനുമുൻപേ ടോൾ ഈടാക്കിയിരുന്നു. അതാണ് ഇപ്പോൾ തിരിച്ചുകൊടുക്കുന്നത്.
  

എക്സ്പ്രസ് പാതയിൽ വീണ്ടും ടാങ്കർ മറിഞ്ഞു; ഇക്കുറി വേഗം കുരുക്കഴിച്ചു
മുംബൈ ∙ മുംബൈ– പുണെ എക്സ്പ്രസ് പാതയിൽ ഗ്യാസ് ടാങ്കർ റോഡിന്റെ വശത്തെ ബാരിക്കേഡിൽ തട്ടിമറിഞ്ഞതിനെ തുടർന്നു വീണ്ടും ഗതാഗതക്കുരുക്കുണ്ടായി. എന്നാൽ, 30 മിനിറ്റിൽ പ്രശ്നങ്ങൾ പരിഹരിക്കാനായെന്നും ഗതാഗതം സാധാരണ നിലയിലായെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.

ഇന്നലെ രാവിലെയാണ് അപകടമുണ്ടായത്. വാതകചോർച്ചയോ മറ്റ് അപകടമോ ഉണ്ടായില്ലെന്ന് അധികൃതർ അറിയിച്ചു. ദുരന്തനിവാരണ സേനയും പൊലീസും ട്രാഫിക് പൊലീസും ചേർന്ന് ടാങ്കർ മറ്റൊരിടത്തേക്കു നീക്കി. ADVERTISEMENT Go AD-FREE

ഈ മാസം ആദ്യം മുംബൈ– പുണെ എക്സ്പ്രസ് പാതയിൽ ഗ്യാസ് ടാങ്കർ മറിഞ്ഞതിനെ തുടർന്ന് 32 മണിക്കൂർ ഗതാഗതതടസ്സം അനുഭവപ്പെട്ടിരുന്നു. വിഷയത്തിൽ സർക്കാരിനെതിരെയും വിമർശനം ഉയർന്നിരുന്നു. English Summary:
Mumbai Pune Expressway toll refund will be provided to over one lakh vehicles affected by a tanker lorry accident on February 3rd. The Maharashtra State Road Development Corporation has sanctioned 5.16 crore rupees for this reimbursement, as toll collection was halted after the initial disruption.
like (0)
cy520520Forum Veteran

Post a reply

loginto write comments
cy520520

He hasn't introduced himself yet.

510K

Threads

0

Posts

1610K

Credits

Forum Veteran

Credits
162730