search

‘കെട്ടിടം അൺഫിറ്റ് ആണെന്ന റിപ്പോർട്ട് ലഭിച്ചിരുന്നില്ല; ബലക്ഷയം പരിശോധിക്കാൻ അടിയന്തര നിർദേശം’

deltin33 1 hour(s) ago views 214
  



കോഴിക്കോട് ∙ വലിയങ്ങാടിയിൽ തിങ്കളാഴ്ച കെട്ടിടത്തിന്റെ സൺഷെയ്ഡ് തകർന്ന് നാലു പേർ മരിച്ച അപകടത്തിന്റെ പശ്ചാത്തലത്തിൽ കോഴിക്കോട് കോർപറേഷൻ ഉടമസ്ഥതയിലുളള കെട്ടിടങ്ങളിലെ ബലക്ഷയം പരിശോധിക്കാൻ അടിയന്തര നിർദേശം നൽകിയതായി മേയർ ഒ.സദാശിവൻ. കെട്ടിടം അൺഫിറ്റ് ആണെന്ന റിപ്പോർട്ട് ലഭിച്ചിരുന്നില്ല. പുതിയ പരിശോധനയുടെ റിപ്പോർട്ട് ലഭിച്ച ശേഷം തുടർനടപടി സ്വീകരിക്കും. മരിച്ച നാലു പേരുടെ കുടുംബങ്ങൾക്ക് മേയർ ഫണ്ടിൽ നിന്ന് അടിയന്തര സഹായമായി ഒരു ലക്ഷം രൂപയും പരുക്കേറ്റയാൾക്ക് അരലക്ഷം രൂപയും അനുവദിക്കുമെന്നും മേയർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
What you should read next

  • ‘കോടതിയെ ബാധിക്കുന്ന കാര്യമല്ല; സർക്കാരിന്റെ അവകാശം’: നവകേരള സർവേ തടഞ്ഞ ഉത്തരവിന് സ്റ്റേ Latest News
      

         
    •   
         
    •   
        
       


കോർപറേഷന്റെ ഉടമസ്ഥതയിൽ ബലക്ഷയമുള്ള കെട്ടിടങ്ങൾ അടിയന്തരമായി പരിശോധിച്ച് റിപ്പോർട്ട് നൽകുന്നതിനു കഴിഞ്ഞ ദിവസം നിർദേശം നൽകി. അപകടത്തിലെ അന്വേഷണം സംബന്ധിച്ച് സംസ്ഥാന സർക്കാരിന്റെ കൂടി സഹായത്തിൽ ഒരു അന്വേഷണത്തിനാണ് ആലോചിക്കുന്നത്. സംസ്ഥാന സർക്കാരിൽ നിന്ന് മരിച്ചവരുടെ കുടുംബങ്ങൾക്കും പരുക്കേറ്റയാൾക്കും കൂടുതൽ ധനസഹായം ലഭ്യമാക്കാൻ കൗൺസിൽ നടപടി സ്വീകരിക്കും.

അപകട ഭീഷണിയിലെന്നു 2022 ൽ കണ്ടെത്തിയ 16 കെട്ടിടങ്ങൾ പുതുക്കി പണിയാൻ നേരത്തെ തീരുമാനിച്ചിരുന്നു. അതിൽ ഉൾപ്പെടുന്ന ഒരു കെട്ടിടത്തിലാണ് ഇപ്പോൾ അപകടം ഉണ്ടായത്. ഈ കെട്ടിടത്തിൽ പുതുതായി ആർക്കും ലൈസൻസ് നൽകിയിരുന്നില്ല. നിലവിലുള്ളവർക്ക് ലൈസൻസ് പുതുക്കി നൽകുകയായിരുന്നു ചെയ്തത്. ഈ കെട്ടിടം ഉൾപ്പെടെ 16 കെട്ടിടങ്ങളും ‘അൺഫിറ്റ്’ ആണെന്ന റിപ്പോർട്ട് എൻജിനീയറിങ് വിഭാഗം നൽകിയിരുന്നില്ല, എന്നാൽ കാലപ്പഴക്കം ഉള്ള കെട്ടിടങ്ങളാണ്. റിപ്പോർട്ട് കിട്ടിയ ഉടൻ ആളുകളെ ഇറക്കി വിടാനാകില്ല.
What you should read next

  • ‘ശബരിമലയിൽ ഇനി എന്തെങ്കിലും ബാക്കിയുണ്ടോ?’; നിർണായക പരാമർശവുമായി സുപ്രീം കോടതി Latest News
      

         
    •   
         
    •   
        
       


കടകൾ ഒരുമിച്ച് ഒഴിപ്പിക്കുന്നത് വലിയ സാമൂഹിക പ്രശ്നങ്ങൾ സൃഷ്ടിക്കും എന്നതിനാലാണ് ഓരോ കെട്ടിടങ്ങളും പുതുക്കി പണിയുന്ന മുറയ്ക്ക് ആ കെട്ടിടങ്ങളിലെ കടകൾ ഒഴിപ്പിക്കുന്ന നടപടി സ്വീകരിക്കാൻ തീരുമാനിച്ചത്. ആ നിലയിലുള്ള നടപടികളാണ് കഴിഞ്ഞ കുറെ നാളുകളായി കോഴിക്കോട് കോർപറേഷൻ സ്വീകരിച്ചു വരുന്നത്. നഗരത്തിനാകെ ദുഃഖമുണ്ടാക്കിയ ദുരന്തവാർത്ത കേട്ടതു മുതൽ അതിനെയെല്ലാം ഒരു രാഷ്ട്രീയപരമായ നിലയിൽ എടുത്തുള്ള നിലപാടാണ് പ്രതിപക്ഷം കൈക്കൊണ്ടത്. വികസന പ്രവർത്തനങ്ങളെ തടസപ്പെടുത്തുകയും അപകടങ്ങൾ ഉണ്ടാകുമ്പോൾ മാത്രം ബഹളം വയ്ക്കുകയും ചെയ്യുന്നത് ശരിയായ നിലപാടല്ലെന്നും മേയർ പറഞ്ഞു. ADVERTISEMENT Go AD-FREE
JUST IN


  • 49 SECONDS AGO   ‘കെട്ടിടം അൺഫിറ്റ് ആണെന്ന റിപ്പോർട്ട് ലഭിച്ചിരുന്നില്ല; ബലക്ഷയം പരിശോധിക്കാൻ അടിയന്തര നിർദേശം’ Latest News
      

         
    •   
         
    •   
        
       

  • 30 MINUTES AGO   ഭാവി കേരളത്തിന്റെ നയരേഖ ചര്‍ച്ച ചെയ്ത് മനോരമ ഇയര്‍ബുക്ക് കേരള ഡവലപ്‌മെന്റ് സമ്മിറ്റ് Latest News
      

         
    •   
         
    •   
        
       

  • 37 MINUTES AGO   ഭൂമി വിതരണത്തിനുള്ള നറുക്കെടുപ്പ്: ചുവപ്പ് കുടത്തിലെ നറുക്ക് മുഴുവനും സിപിഎമ്മുകാർക്കെന്ന് പരാതി Malappuram
      

         
    •   
         
    •   
        
       
VIEW MORE
English Summary:
Valiyangadi tragedy: In the wake of the accident on Monday in Valiyangadi, where four people died after a building\“s sunshade collapsed, Mayor O. Sadasivan stated that an urgent directive has been issued to inspect the structural weakness of buildings owned by the Kozhikode Corporation.
like (0)
deltin33administrator

Post a reply

loginto write comments
deltin33

He hasn't introduced himself yet.

1510K

Threads

0

Posts

4710K

Credits

administrator

Credits
476106