search

നൂറ്റാണ്ടുകളായി ആളും ആരവവും നിറഞ്ഞ വലിയങ്ങാടി ഇന്നലെ വിറങ്ങലിച്ചു വിങ്ങി; നോമ്പുകാലത്തെ ദുഃഖമായി ദുരന്തം

deltin33 1 hour(s) ago views 371
  

  

  



കോഴിക്കോട് ∙ നൂറ്റാണ്ടുകളായി ആളും ആരവവും നിറഞ്ഞ വലിയങ്ങാടി ഇന്നലെ വിറങ്ങലിച്ചു വിങ്ങി നിൽക്കുകയായിരുന്നു. സ്വന്തം കുടുംബത്തിന് ഒരു നേരത്തെ അന്നം ഉറപ്പാക്കാൻ ഈ തെരുവിൽ വിയർപ്പൊഴുക്കി പണിയെടുക്കുന്ന പാവം നാലു മനുഷ്യരുടെ ചോരയാണ് ഇവിടെ ചിന്നിച്ചിതറിയത്. ഭാരം ചുമന്നു ക്ഷീണിച്ച ആ ശരീരങ്ങൾ ഭീമൻ കോൺക്രീറ്റ് പാളികളുടെ ഭാരം താങ്ങാനാവാതെ മണ്ണിൽ ചേരുകയായിരുന്നു. അധികൃതരുടെ അനാസ്ഥ മാത്രമാണ് കാരണം.

നോമ്പുകാലത്തെ ദുഃഖമായി ദുരന്തം
നോമ്പുകാലത്ത് വെയിലു കനക്കുന്നതിനു മുൻപ് ചാക്കിറക്കുകയും ചാക്കു കയറ്റുകയും ചെയ്യുന്നതാണ് വലിയങ്ങാടിയിലെ ശീലം. നാടിന്റെ പല ഭാഗത്തേക്കും നോമ്പുകാലത്ത് കൊടുക്കാനുള്ള അരിയും പലവ്യഞ്ജനങ്ങളും വലിയങ്ങാടിയിലൂടെയാണ് കൈമാറുന്നത്. ഇന്നലെ രാവിലെ പണിയൊതുക്കിയ ശേഷം പതിവുപോലെ കടയുടെ വരാന്തയിൽ ഇരുന്ന് വർത്തമാനം പറഞ്ഞവരാണ് ദുരന്തത്തിൽ പെട്ടത്. ഈ സമയത്ത് പതിവു ദിവസങ്ങളിൽ ഒട്ടേറെ തൊഴിലാളികൾ ഇവിടെയിരുന്ന് പത്രം വായിക്കുകയും കഥ പറയുകയും ചെയ്യാറുണ്ട്. എന്നാൽ ഇന്നലെ ഏഴുപേർ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഇന്നലെ രാവിലെ 11.53 കഴിഞ്ഞ് 30 സെക്കന്റാവുമ്പോഴാണ് കെട്ടിടത്തിന്റെ ഒരു ഭാഗം താഴേക്ക് അടർന്നുവീണത്.   കോഴിക്കോട് വലിയങ്ങാടിയിലെ കോർപറേഷന്റെ പഴയ കെട്ടിടത്തിന്റെ സ്ലാബ് തകർന്നു വീണപ്പോൾ. അപകടത്തിൽ 4 പേർ മരിച്ചു. തകർന്ന സ്‌കൂട്ടറുകളും കാണാം. ചിത്രം: മനോരമ

വില്ലനായി കാലപ്പഴക്കം
വലിയങ്ങാടിയിലെ കോർപറേഷൻ കെട്ടിടത്തിന്റെ കാലപ്പഴക്കമാണ് അപകടത്തിനു കാരണമെന്ന് ഏതൊരാൾക്കും ഒറ്റനോട്ടത്തിൽ മനസ്സിലാവും.1977 ലാണ് ഇവിടെ കെട്ടിടം നിർമിച്ചത്. 50 വർഷം തികയുകയാണ്. ഈ കെട്ടിടത്തിൽ 1980 മുതൽ പാസ്പോർട്ട് ഓഫിസ് പ്രവർത്തിച്ചിരുന്നു. ഇവിടെനിന്നാണ് എരഞ്ഞിപ്പാലത്തേക്ക് ഓഫിസ് മാറ്റിയത്. ഇതേ കെട്ടിടത്തിലാണ് വിൽപന നികുതി ഇൻസ്പെക്ടിങ് അസിസ്റ്റന്റ് കമ്മിഷണർ, ഇന്റലിജൻസ് കമ്മിഷണർ, ആദായനികുതി സ്പെഷൽ ഓഫിസ് സർക്കിൾ - 1, സർക്കിൾ – 2 തുടങ്ങിയവ പ്രവർത്തിച്ചിരുന്നത്. നടക്കാവ് ജവാഹർ നഗറിൽ ജിഎസ്ടി കോംപ്ലക്സ് കെട്ടിടം വന്നതോടെയാണ് ഈ ഓഫിസുകൾ ഇവിടെ നിന്ന് മാറിയത്.   ജബ്ബാർ, ബഷീർ, അഷ്റഫ്, വിനോദ്

ആഴ്ചകൾക്കുമുൻപ് പുതിയ കട തുറന്നു
കെട്ടിടത്തിൽ സ്ലാബ് പൊളിഞ്ഞുവീണ ഭാഗത്ത് ഗാമാ എന്റർപ്രൈസസ് എന്ന സ്ഥാപനത്തിന്റെ അരിപ്പൊടിയും കപ്പപ്പൊടിയും സൂക്ഷിക്കുന്ന ഗോഡൗണാണ് പ്രവർത്തിക്കുന്നത്. ഇവിടെ ജോലി ചെയ്ത തൊഴിലാളികളാണ് ഇന്നലെ ദുരന്തത്തിൽപെട്ടത്. ഇതിനു തൊട്ടരികെ ശ്രീഗണേഷ് ട്രേഡേഴ്സ് എന്ന സ്ഥാപനം ആഴ്ചകൾക്കു മുൻപാണ് ഉദ്ഘാടനം ചെയ്ത് പ്രവർത്തനം തുടങ്ങിയത്. ദുരന്തമുണ്ടായതോടെ ഈ കട അടച്ചു. പൊളിക്കാനുള്ള കെട്ടിടത്തിൽ പുതിയ കടയ്ക്ക് എങ്ങനെ അനുമതി ലഭിച്ചുവെന്നതാണ് തൊഴിലാളികൾ ഉന്നയിച്ച പ്രധാന ചോദ്യം. തകർന്ന കെട്ടിടത്തിന്റെ മുകളിൽ നേരത്തേ ഒരു പ്രീ റിക്രൂട്മെന്റ് ഫിറ്റ്നസ് സെന്ററും പ്രവർത്തിച്ചിരുന്നു. ഇത് ഇപ്പോൾ പ്രവർത്തിക്കുന്നില്ല. ADVERTISEMENT Go AD-FREE English Summary:
Kozhikode building collapse at Valiyangadi market tragically claimed the lives of four workers due to the collapse of a concrete slab, raising serious questions about building safety and official negligence. This incident, occurring during the holy month of Ramadan, has cast a pall of sorrow over the region, highlighting the long-standing issues with aging infrastructure.
like (0)
deltin33administrator

Post a reply

loginto write comments
deltin33

He hasn't introduced himself yet.

1510K

Threads

0

Posts

4710K

Credits

administrator

Credits
475920