കോഴിക്കോട് ∙ ബീച്ചിനു സമീപം വലിയങ്ങാടിയിൽ കെട്ടിടത്തിന്റെ സൺഷെയ്ഡ് സ്ലാബ് തകർന്നു വീണ് മൂന്ന് തൊഴിലാളികൾ മരിച്ചു. 3 തൊഴിലാളികൾക്കു പരുക്കേറ്റു. സ്ലാബിനുള്ളിൽ കുടുങ്ങിയവരെ ഫയർ ഫോഴ്സും തൊഴിലാളികളും ചേർന്നാണ് പുറത്തെടുത്ത് ആശുപത്രിയിലേക്ക് മാറ്റിയത്.
രാവിലെ ലോഡ് ഇറക്കിയ ശേഷം വിശ്രമിക്കുകയായിരുന്ന തൊഴിലാളികൾക്കു മുകളിലേക്കാണ് കെട്ടിടത്തിലെ കോൺക്രീറ്റ് സ്ലാബ് അടർന്നു വീണത്. സ്ലാബിനടിയിൽ രണ്ട് ഇരുചക്രവാഹനങ്ങളും കുടുങ്ങി. മുൻപ് പാസ്പോർട്ട് ഓഫിസ് പ്രവർത്തിച്ചിരുന്ന കെട്ടിടമാണിത്. താഴെനിലയുടെ സൺഷെയ്ഡാണ് തകർന്നു വീണത്. അരിപ്പൊടി ഉൾപ്പെടെയുളളവയുടെ ഗോഡൗണായാണ് കാലപ്പഴക്കമുള്ള ഈ കെട്ടിടം പ്രവർത്തിക്കുന്നത്.
What you should read next
നടി വിഷ്ണുപ്രിയയുടെ അച്ഛൻ മരിച്ചനിലയിൽ; മുഖത്ത് ടേപ്പ്, കൊലപാതകം? Latest News
വലിയങ്ങാടിയിലെ തൊഴിലാളികളാണ് സ്ലാബിനടിയിൽ കുടുങ്ങിയവരെ 4പേരെ പുറത്തെടുത്ത് കാറിൽ ആശുപത്രിയിലേക്ക് മാറ്റിയത്. തുടർന്ന് ഫയർഫോഴ്സ് അംഗങ്ങൾ കൂടിയെത്തി നടത്തിയ പരിശ്രമത്തിന് ഒടുവിൽ ഒരാളെ കൂടി പുറത്തെടുത്ത് ആംബുലൻസിൽ ആശുപത്രിയിലേക്ക് മാറ്റി. കൂടുതൽ അപകടസാധ്യത ഒഴിവാക്കാൻ, കെട്ടിടഭാഗങ്ങൾ നീക്കുന്നത് വരെ പരിസരം പൊലീസ് വടം കെട്ടി തിരിച്ചു.
Just in
JUST IN
15 MINUTES AGO LIVE സൺഷെയ്ഡ് സ്ലാബ് തകർന്നു വീണു; 3 തൊഴിലാളികൾക്കു ദാരുണാന്ത്യം, 3 പേർക്ക് പരുക്ക് Latest News
27 MINUTES AGO എൻ.വി.പ്രകൃതി ബത്തേരിയിൽ മത്സരിക്കും; സ്ഥാനാർഥിത്വം പ്രഖ്യാപിച്ച് ആം ആദ്മി Latest News
34 MINUTES AGO വെള്ളത്തിനു പിന്നാലെ പാക്കിസ്ഥാന് കറന്റിലും അടി, കശ്‍മീരിൽ 5,000 കോടിയുടെ പുതിയ ‘തുറുപ്പുചീട്ടിറക്കാൻ’ ഇന്ത്യ Economy
VIEW MORE
English Summary:
Kozhikode building collapse tragically resulted death of workers and injuries. The incident occurred when a building\“s sunshade slab near Veliyangadi in Kozhikode collapsed, trapping individuals within the debris.