ഇരിങ്ങാലക്കുട ∙ കോടികളുടെ തട്ടിപ്പു നടന്ന കരുവന്നൂർ സഹകരണബാങ്ക് ഭരണസമിതിയിലേക്കുള്ള തിരഞ്ഞെടുപ്പിൽ സിപിഎമ്മിന് സമ്പൂർണ ജയം. കോൺഗ്രസ് തിരഞ്ഞെടുപ്പ് ബഹിഷ്കരിച്ചതിനാൽ ബിജെപി മാത്രമാണ് മത്സര രംഗത്തുണ്ടായിരുന്നത്. 13 സീറ്റിലേക്ക് നടന്ന മത്സരത്തിൽ 40 വയസ്സിൽ താഴെയുള്ള വനിതാ അംഗം, നിക്ഷേപക വിഭാഗം എന്നീ സീറ്റിൽ സിപിഎം സ്‌ഥാനാർഥികൾ നേരത്തേ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ശേഷിച്ച 11 സീറ്റുകളിലേക്ക് ഞായറാഴ്ച നടന്ന വോട്ടെടുപ്പിൽ എൽഡിഎഫ് 2134 വോട്ടും ബിജെപി 731 വോട്ടും നേടി.
What you should read next
- നേമത്ത് മത്സരിക്കാൻ തയാർ; ചുവരെഴുതി രാജീവ് , ബിജെപിയുടെ പ്രചാരണത്തിന് തുടക്കം Latest News
പതിനയ്യായിരം വോട്ടർമാരുള്ള ബാങ്കിൽ 2016ലാണ് അവസാനമായി തിരഞ്ഞെടുപ്പ് നടന്നത്. പത്ത് വർഷത്തിന് ശേഷം നടന്ന തിരഞ്ഞെടുപ്പിൽ 3039 പേരാണ് വോട്ട് ചെയ്‌തത്. ശക്തമായ പൊലീസ് കാവലിൽ മാടായിക്കോണം പി.കെ.ചാത്തൻ മാസ്‌റ്റർ മെമ്മോറിയൽ യുപി സ്‌കൂളിൽ രാവിലെ 9 മുതൽ വൈകിട്ട് 3 വരെയായിരുന്നു വോട്ടെടുപ്പ്. സിപിഎം ഭരിച്ചിരുന്ന കരുവന്നൂർ ബാങ്കിൽ, 2011 മുതൽ 2021 വരെ നടന്ന കോടികളുടെ തട്ടിപ്പ് പുറത്തു വന്നതോടെ 2021 ജൂലൈ 22ന് ഭരണസമിതി പിരിച്ചുവിട്ടിരുന്നു. 232 കോടിയുടെ തട്ടിപ്പ് നടന്നു എന്നാണ് ഇ.ഡിയുടെ കണ്ടെത്തൽ.
What you should read next
- എസ്ഐആർ അന്തിമ പട്ടിക; ‘എതിർ വോട്ടർമാരെ’ പുറത്താക്കാൻ പോര് Latest News
തുടർന്ന് സർക്കാർ ചുമതലപ്പെടുത്തിയ മൂന്നംഗ അഡ്‌മിനിസ്ട്രേറ്റിവ് കമ്മിറ്റി ഭരണം ഏറ്റെടുത്തിരുന്നു. നിലവിൽ രണ്ടാമത്തെ അഡ്‌മിനിസ്ട്രേറ്റിവ് കമ്മിറ്റി ബാങ്ക് ഭരണം തുടരുകയായിരുന്നു. നിലവിൽ അഡ്‌മിനിസ്‌ട്രേറ്റിവ് കമ്മിറ്റി കൺവീനറായ ആർ.എൽ. ശ്രീലാൽ, വി.എസ്.സജി, എ.സി.സനീഷ്, എം.ആർ.അജിത്ത്, അശോകൻ കുനിയത്ത്, സി.എം.സാനി, കെ.ഡി.ദാമോദരൻ നമ്പൂതിരി, ശ്രീമ രാജീവ്, കെ.കെ.ബാലൻ, മനോജ് പുളിയത്തുപറമ്പിൽ, സുജില നിധീഷ്, പി.സി.രഘു എന്നിവരാണ് വിജയിച്ച എൽഡിഎഫ് സ്‌ഥാനാർഥികൾ. സുജിലാ നിതീഷ്, പി.കെ.വത്സലൻ എന്നിവർ എതിരില്ലാതെയും തിരഞ്ഞെടുക്കപ്പെട്ടു.
JUST IN
-
1 MINUTE AGO Live കരുവന്നൂരിൽ സിപിഎമ്മിന് സമ്പൂർണ ജയം; ഭരണസമിതി തിരഞ്ഞെടുപ്പ് 10 വർഷത്തിന് ശേഷം Latest News
-
31 MINUTES AGO നേമത്ത് മത്സരിക്കാൻ തയാർ; ചുവരെഴുതി രാജീവ് , ബിജെപിയുടെ പ്രചാരണത്തിന് തുടക്കം Latest News
-
53 MINUTES AGO Live ഭാര്യയെ മോഷണക്കുറ്റത്തിനു റിമാൻഡ് ചെയ്തു; ആത്മഹത്യക്ക് ശ്രമിച്ച് യുവാവ് Latest News
VIEW MORE
English Summary:
Karuvannur Bank election: The CPI(M) has secured a complete victory in the election to the governing body of the Karuvannur Cooperative Bank, which was the center of a multi-crore scam. With the Congress boycotting the election, the BJP was the only party in the contest. |