search

മണ്ണു മാറ്റുന്നതിനിടെ ബോംബ് പൊട്ടിത്തെറിച്ച് ഒരാൾക്ക് പരുക്ക്; 4 ബോംബുകൾ കണ്ടെടുത്തു

LHC0088 1 hour(s) ago views 913
  



പാനൂർ ∙ സെൻട്രൽ പൊയിലൂർ മേപ്പാട്ട് വീട്ടുപറമ്പിൽ മണ്ണെടുക്കുന്നതിനിടെ, മണ്ണിൽ കിടന്ന സ്റ്റീൽ ബോംബ് പൊട്ടിത്തെറിച്ച് ഒരാൾക്കു പരുക്ക്. മണ്ണെടുക്കാനെത്തിയ ലോറി ഡ്രൈവർ വടക്കെ പൊയിലൂർ പള്ളിച്ചാലിൽ ഷമിത്ത്‌ ലാലിനാണ് (24) ബോംബിന്റെ ചീളു തെറിച്ചു പരുക്കേറ്റത്.  സ്ഥലത്തു നടത്തിയ പരിശോധനയിൽ 4 ബോംബുകൾ കണ്ടെടുത്തു. വയറിനും കാലിനും പരുക്കേറ്റ ഷമിത്തിനെ തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ച് അടിയന്തര ശസ്ത്രക്രിയ നടത്തി.  

ഇന്നലെ രാവിലെയാണു സ്ഫോടനമുണ്ടായത്. മേപ്പാട്ട് വീട്ടിക്കൽ സലാമിന്റെ വീട്ടുപറമ്പ് ശുചീകരിക്കുന്നതിനിടെയാണു മണ്ണുമാന്തിയന്ത്രം ബോംബിൽ തട്ടി സ്ഫോടനം നടന്നത്. വർഷങ്ങളായി അടഞ്ഞുകിടക്കുന്ന വീടാണിത്. സംഭവത്തിൽ കൊളവല്ലൂർ പൊലീസ് കേസെടുത്തു. English Summary:
A steel bomb exploded while digging in Panur, injuring a lorry driver. The incident occurred in Maypatt\“s residential compound, where four more bombs were discovered after the explosion.
like (0)
LHC0088Forum Veteran

Post a reply

loginto write comments
LHC0088

He hasn't introduced himself yet.

510K

Threads

0

Posts

1610K

Credits

Forum Veteran

Credits
163349