search

ഖജനാവിലേക്ക് അയച്ച പൂച്ചകൾ ഭാഗ്യം ചെയ്‌തവർ; രണ്ട് ലക്ഷം കോടിയുടെ ബിസിനസ് നടത്തുന്ന സ്ഥലത്തേക്ക് എത്താൻ കഴിഞ്ഞല്ലോ: ബാലഗോപാൽ

LHC0088 1 hour(s) ago views 642
  



കൊട്ടാരക്കര∙എല്ലാ ദിവസവും കേരളത്തെ അപമാനിക്കുന്ന രീതിയിൽ പ്രസംഗിക്കുകയാണ് പ്രതിപക്ഷ നേതാവെന്ന് മന്ത്രി കെ.എൻ.ബാലഗോപാൽ. ഖജനാവിൽ പൂച്ചകൾ പെറ്റുകിടക്കുകയാണെന്നാണു പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പറയുന്നത്. സതീശൻ അയച്ച പൂച്ചകൾ ഭാഗ്യം ചെയ്തവരാണ്. രണ്ട് ലക്ഷം കോടിയുടെ ബിസിനസ് നടത്തുന്ന സ്ഥലത്തേക്ക് പൂച്ചകൾക്ക് എത്താൻ കഴിഞ്ഞല്ലോയെന്ന് അദ്ദേഹം പരിഹസിച്ചു. ബജറ്റ് ചർച്ചകളിൽ പ്രതിപക്ഷം തിരിഞ്ഞു നോക്കിയില്ല. എല്ലാ മേഖലകൾക്കും ബജറ്റിൽ പണം അനുവദിച്ചു. തൊഴിലുറപ്പ് തൊഴിൽ സംരക്ഷണത്തിനായി 1000 കോടി രൂപ അനുവദിച്ചു.
  

  

മുൻപ് ഇത്രയും തുക അനുവദിച്ചിട്ടില്ല. 50000 കോടിയോളം രൂപ വർഷം തോറും കേന്ദ്ര സർക്കാർ വെട്ടിക്കുറച്ചു. ഈ സാഹചര്യത്തിലും കേരളത്തിന്റെ സാമ്പത്തിക നില മെച്ചപ്പെട്ടെന്നാണ് വിവിധ റിപ്പോർട്ട് പറയുന്നത്. സംസ്ഥാനത്ത് ഡോക്ടർമാർ നടത്തുന്ന സമരം നിഷ്കളങ്കമാണെന്ന് ജനം കരുതുന്നില്ല. ചർച്ചകളിൽ പങ്കാളിയായിരുന്ന ആളാണ് താൻ. ആദ്യ ആവശ്യങ്ങളിൽ അനുകൂല നിലപാടാണ് സർക്കാർ സ്വീകരിച്ചത്. വീണ്ടും മറ്റ് ആവശ്യങ്ങൾ ഉന്നയിച്ച് നടത്തുന്ന സമരം ജനങ്ങൾക്ക് വിഷമം ഉണ്ടാക്കുന്നതാണ്. സർക്കാർ ആശുപത്രികളിലെ ചികിത്സാ പിഴവിൽ സർക്കാർ കർശന നടപടികൾ സ്വീകരിക്കും. കേരള സ്റ്റോറി 2 റിലീസ് ചെയ്യാനുള്ള ശ്രമം കേരളത്തെ അപമാനിക്കാനും ഗൂ‌ഢലക്ഷ്യങ്ങളോടെയുള്ളതാണെന്നും മന്ത്രി കെ.എൻ.ബാലഗോപാൽ പറഞ്ഞു. കൊട്ടാരക്കരയിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. English Summary:
Minister K.N. Balagopal\“s strong criticism of the opposition leader regarding the state\“s financial situation and alleged attempts to tarnish Kerala\“s image. The minister defended the budget, highlighting allocations for various sectors and pointing out central government cuts, while also commenting on the ongoing doctors\“ strike.
like (0)
LHC0088Forum Veteran

Post a reply

loginto write comments
LHC0088

He hasn't introduced himself yet.

510K

Threads

0

Posts

1610K

Credits

Forum Veteran

Credits
163337