search

വയനാട് ഉരുൾപൊട്ടൽ: ഒരു കടയ്ക്ക് 7 ലക്ഷം, സംരംഭകർക്ക് നഷ്ടത്തിന്റെ 50 ശതമാനം; മന്ത്രിസഭാ യോഗ തീരുമാനം

cy520520 Yesterday 22:36 views 400
  



തിരുവനന്തപുരം ∙ വയനാട് മേപ്പാടി ഉരുൾപൊട്ടലിൽ കടമുറികൾ നഷ്ടപ്പെട്ട കെട്ടിട ഉടമകൾക്കും സംരംഭകർക്കും ഉചിതമായ നഷ്ടപരിഹാരം അനുവദിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. ദുരന്തത്തിൽ പൂർണമായി നഷ്ടം സംഭവിച്ച കടകൾക്ക് കടകളുടെ തരമോ ഘടനയോ പരിഗണിക്കാതെ ഒരു കടയ്ക്ക് ഏഴ് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കും. കടയുടമയ്ക്ക് ഒന്നിൽക്കൂടുതൽ കടമുറികൾ നഷ്ടമായിട്ടുണ്ടെങ്കിൽ അധികമുള്ള ഓരോ കടമുറിക്കും 2.5 ലക്ഷം രൂപ വീതം നഷ്ടപരിഹാരം അനുവദിക്കും. സംരംഭകർക്ക് സംരംഭങ്ങൾ പുനരാരംഭിക്കുന്നതിനായി ഓരോ സംരംഭത്തിനും അവർക്കുണ്ടായ നഷ്ടത്തിന്‍റെ 50% അല്ലെങ്കിൽ താഴെപ്പറയുന്ന പ്രകാരമുള്ള പരമാവധി തുക ഓരോ സംരംഭത്തിനും നഷ്ടപരിഹാരമായി അനുവദിക്കും.

∙ നിർമാണ മേഖല - 20 ലക്ഷം
∙ സർവീസ് മേഖല - 10 ലക്ഷം
∙ വാണിജ്യ മേഖല - 7 ലക്ഷം

നഷ്ടപരിഹാരം നൽകുന്നതിന് ആവശ്യമായി വരുന്ന തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്നും വയനാട് ജില്ലാ കലക്ടർക്ക് അനുവദിക്കുവാനും തുക വിതരണം ചെയ്യുന്നതിന് വയനാട് ജില്ലാ കളക്ടറെ ചുമതലപ്പെടുത്തുവാനും തീരുമാനിച്ചു.
JUST IN


  • 11 SECONDS AGO   വയനാട് ഉരുൾപൊട്ടൽ: ഒരു കടയ്ക്ക് 7 ലക്ഷം, സംരംഭകർക്ക് നഷ്ടത്തിന്റെ 50 ശതമാനം; മന്ത്രിസഭാ യോഗ തീരുമാനം Latest News
      

         
    •   
         
    •   
        
       

  • 35 MINUTES AGO   പ്രസവത്തിനായി പ്രവേശിപ്പിച്ച ഡോക്ടർക്കൊപ്പം കൂട്ടിരിപ്പുകാരിയില്ല, ജീവനക്കാർ‌ മോശമായി പെരുമാറി; റിപ്പോർട്ട് സമർപ്പിച്ച് സൂപ്രണ്ട് Latest News
      

         
    •   
         
    •   
        
       

  • 53 MINUTES AGO   സഞ്ജു അത്ര മികച്ച ഫോമിലല്ല, റൺസില്ല, അഭിഷേക് തന്നെ സിംഗിൾ എടുത്തു കളിക്കട്ടെ: ആവശ്യവുമായി മുൻ ഇന്ത്യൻ താരം Cricket
      

         
    •   
         
    •   
        
       
VIEW MORE
like (0)
cy520520Forum Veteran

Post a reply

loginto write comments
cy520520

He hasn't introduced himself yet.

510K

Threads

0

Posts

1610K

Credits

Forum Veteran

Credits
160855