search

വിപണി വിദ്യാഭ്യാസത്തെ നിയന്ത്രിക്കുന്നത് ആശാസ്യമല്ല: മാർ തറയിൽ

LHC0088 1 hour(s) ago views 399
  



ചങ്ങനാശ്ശേരി∙ മാനവിക വിഷയങ്ങളോട് വിദ്യാർഥികൾക്ക് താൽപര്യം കുറയുന്നതും വിപണിയിലെ ആവശ്യങ്ങൾക്ക് അനുസരിച്ച് വിദ്യാർഥികൾ കോഴ്സുകൾ തിരഞ്ഞെടുക്കുന്നതും വിദ്യാഭ്യാസ രംഗത്ത് ആശാസ്യമല്ലെന്ന് ചങ്ങനാശ്ശേരി അതിരൂപത ആർച്ച് ബിഷപ്പ് മാർ തോമസ് തറയിൽ. കേരളത്തിലെ മികച്ച കോളജ് അധ്യാപകന് എസ്ബി കോളജ് പൂർവ വിദ്യാർഥി സംഘടന കുവൈത്ത് ചാപ്റ്റർ ഏർപ്പെടുത്തിയ ബർക്കുമൻസ് അവാർഡ്, പാലാ സെന്റ് തോമസ് കോളജ് ഫിസിക്സ് വിഭാഗം മേധാവിയും ഡീനുമായ ഡോ. ജിൻസൺ പി ജോസഫിന് നൽകിയ ചടങ്ങിൽ അനുഗ്രഹപ്രഭാഷണം നടത്തുകയായിരുന്നു ആർച്ച് ബിഷപ്പ്.

തിരുവനന്തപുരം നാഷനൽ സെന്റർ ഫോർ എർത്ത് സയൻസ് സ്റ്റഡീസ് ഡയറക്ടർ പ്രൊഫ. എൻ. വി. ചലപതി റാവു മുഖ്യാതിഥിയായിരുന്നു. പ്രിൻസിപ്പൽ റവ പ്രഫ. ഡോ. റ്റെഡി സി. കാഞ്ഞൂപ്പറമ്പിൽ, ബർക്ക് മൻസ് അവാർഡ് കമ്മിറ്റി സെക്രട്ടറി ഡോ. മാർട്ടിൻ ജെ. ബാബു, അവാർഡ് ജേതാവ് ഡോ. ജിൻസൻ പി . ജോസഫ്, എസ്ബി കോളേജ് പൂർവവിദ്യാർഥി സംഘടന കുവൈത്ത് ചാപ്റ്റർ പ്രതിനിധി സ്കറിയ ചെറിയാൻ തുടങ്ങിയവർ പ്രസംഗിച്ചു.  English Summary:
Archbishop Mar Thomas Tharayil\“s concerns about declining student interest in humanities and market-driven course selections being detrimental to the education sector. He was speaking at an event where Dr. Jinson P Joseph, Head of Physics at Pala St. Thomas College, received the Barkumans Award from the SB College Alumni Association Kuwait Chapter.
like (0)
LHC0088Forum Veteran

Post a reply

loginto write comments
LHC0088

He hasn't introduced himself yet.

510K

Threads

0

Posts

1610K

Credits

Forum Veteran

Credits
163077