search

ജീവൻ രക്ഷിക്കാനുള്ള വലിയ പാഠങ്ങളുമായി കൊച്ചുമിടുക്കി; അഭിനന്ദനങ്ങളുമായി മന്ത്രി ശിവൻകുട്ടി

deltin33 1 hour(s) ago views 609
  



തിരുവനന്തപുരം∙ സിപിആർ നൽകുന്നതിനെക്കുറിച്ച് ക്ലാസെടുത്ത് ഒന്നാം ക്ലാസുകാരി. അഭിനന്ദിച്ച് മന്ത്രി വി.ശിവൻകുട്ടി. ആറ് വയസുകാരിയായ ജസ ഖാലിദ് സിപിആർ നൽകുന്നതിനെ കുറിച്ച് ക്ലാസെടുക്കുന്നതിന്റെ വിഡിയോയും കുറിപ്പും പങ്കുവച്ചാണ് മന്ത്രി അഭിനന്ദനം അറിയിച്ചത്. ജസയ്ക്ക് മന്ത്രി മൊമെന്റോ നൽകുന്നതും വിഡിയോയിലുണ്ട്.

വി.ശിവൻകുട്ടി പങ്കുവച്ച കുറിപ്പ്:
‘ഹൃദയസ്തംഭനം മൂലമുള്ള മരണങ്ങൾ വർധിച്ചു വരുന്ന ഇന്നത്തെ സാഹചര്യത്തിൽ, സമയബന്ധിതമായ സിപിആർ നൽകുന്നതിനെക്കുറിച്ചുള്ള അവബോധം ഓരോ പൗരനും അത്യന്താപേക്ഷിതമാണ്. നമ്മുടെ പൊതുവിദ്യാഭ്യാസ വകുപ്പ് ‘ആരോഗ്യ കായിക വിദ്യാഭ്യാസം’ എന്ന പാഠപുസ്തകത്തിൽ സിപിആർ നൽകുന്നതിനെക്കുറിച്ച് വിശദമായി പ്രതിപാദിക്കുന്നുണ്ട്. ഈ സന്ദേശം ജനങ്ങളിലേക്ക് എത്തിക്കാൻ ഒന്നാം ക്ലാസ്സുകാരിയായ ഒരു കൊച്ചു മിടുക്കി നടത്തുന്ന ശ്രമങ്ങൾ ഏറെ മാതൃകാപരമാണ്. ആറ് വയസ്സുകാരിയായ ജസ ഖാലിദിനെ കണ്ടു. വെറും അഞ്ചാം വയസ്സിൽ തന്നെ “സിപിആർ– ജീവൻ രക്ഷയുടെ അത്യാവശ്യകത” എന്ന വിഷയത്തിൽ ജസ നടത്തിയ അവതരണം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.  

കൂടാതെ, ഈ വലിയ സന്ദേശം ലളിതമായി പകരുന്നതിനായി “സിപിആർ – ദ ലൈഫ്സേവിങ് പോം” എന്ന പേരിൽ ഒരു കവിതയും ഈ കൊച്ചു മിടുക്കി പ്രസിദ്ധീകരിച്ചിട്ടുണ്ട്. സമൂഹത്തിന് വലിയൊരു മാതൃകയാകുന്ന ഇത്തരം ബോധവത്കരണ ശ്രമങ്ങൾ അത്യന്തം പ്രസക്തമാണ്. കുഞ്ഞു ജസയുടെ ഈ വലിയ ലക്ഷ്യത്തിന് എല്ലാവിധ ആശംസകളും നേരുന്നു. മിടുക്കിയായി വളരട്ടെ, ഒപ്പം ഒരുപാട് ജീവനുകൾ രക്ഷിക്കാനുള്ള അറിവ് പകരട്ടെ. English Summary:
A first-grader\“s CPR class has earned praise from Kerala\“s Education Minister, V. Sivankutty, for her exemplary efforts in spreading awareness. Six-year-old Jasa Khalid\“s mission to teach this life-saving skill has garnered significant attention and official appreciation.
like (0)
deltin33administrator

Post a reply

loginto write comments
deltin33

He hasn't introduced himself yet.

1510K

Threads

0

Posts

4710K

Credits

administrator

Credits
474157