search

‘വേദന വന്നാൽ അമ്മ വെള്ളം കുടിക്കും, ഇടക്കിടെ രക്തം വരും; കാശില്ലാത്തവരാണ് വരുന്നതെന്ന് ഓർക്കണ്ടേ’

Chikheang 1 hour(s) ago views 534
  



കൊച്ചി ∙ ‘‘വേദന വരുമ്പോൾ അമ്മ കുറച്ചു വെള്ളം കുടിക്കും, അപ്പോൾ അതങ്ങ് പോകും. മൂത്രത്തില്‍ അണുബാധയാണെന്ന് കരുതിയാണല്ലോ നമ്മൾ ചികിത്സിക്കുന്നത്. എത്ര ആശുപത്രിയിൽ പോയെന്നോ എത്ര ഡോക്ടർമാരെ കണ്ടെന്നോ അറിയില്ല’’-കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ അമ്മ ഉഷയ്ക്കരികെ ഇരുന്ന് മകൻ ഷിബിൻ ജോസഫ് പറഞ്ഞു. അഞ്ചു കൊല്ലം മുമ്പ് ഗർഭപാത്രം നീക്കം ചെയ്യൽ ശസ്ത്രക്രിയയ്ക്കിടെ ഉഷയുടെ വയറ്റിൽ കത്രിക മറന്നു വയ്ക്കുകയായിരുന്നു. ആലപ്പുഴ ടി.ഡി.മെഡിക്കൽ കോളജിലായിരുന്നു സംഭവം. വയറ്റിൽ കത്രികയുണ്ടെന്ന് കണ്ടെത്തിയത് 5 വർഷത്തിനു ശേഷം.
What you should read next

  • ‘എന്റെ വേദന പറഞ്ഞറിയിക്കാനാകില്ല... ആരോഗ്യമന്ത്രിയുടെ വാക്കിന് വിലയില്ല, അൽപം മാന്യത കാണിക്കണം’ Latest News
      

         
    •   
         
    •   
        
       


‘‘ഇടക്കിടെ വേദന വരും. അപ്പോൾ മരുന്നു കഴിക്കും. വെള്ളം കുടിക്കും. അതിനിടയിലും അമ്മ തൊഴിലുറപ്പു ജോലിക്കു പോകുമായിരുന്നു. വേദന വരുമ്പോൾ മരുന്ന് കഴിക്കും. ഇൻഫെക്‌ഷൻ ആണെന്നാണല്ലോ കരുതിയിരിക്കുന്നത്. ഇടക്കിടെ ചോര വരും. അപ്പോൾ വീണ്ടും ആശുപത്രിയിൽ പോകും. ഇതു തന്നെയായിരുന്നു കുറച്ചു വർഷങ്ങളായി. എന്തെങ്കിലും കാര്യമായ അസുഖമുണ്ടെന്ന് അമ്മയൊട്ട് സമ്മതിക്കുകയുമില്ല’’– ഷിബിൻ പറയുന്നു.

കഴിഞ്ഞ ഒരു വര്‍ഷമായി കാര്യങ്ങൾ കൂടുതൽ മോശമായെന്ന് ഷിബിൻ പറയുന്നു. ‘‘വേദന ഇടക്കിടെ വരും. പല ക്ലിനിക്കുകളിലും പോയി. മരുന്നു കഴിച്ചു. പക്ഷേ വേദന കുറയുന്നില്ല. രക്തവും വരുന്നുണ്ട്. പിന്നെയാണ് യൂറോളജിസ്റ്റിനെ കാണുന്നത്. അദ്ദേഹം എക്സ്റേ എടുക്കാൻ പറഞ്ഞു. ആദ്യ തവണ എടുത്തപ്പോൾ എന്തോ ഒരു വര പോലെ കണ്ടു. ഒരിക്കൽ കൂടി എക്സ്റേ എടുക്കാൻ പറഞ്ഞു. അതിലാണ് കത്രിക തെളിഞ്ഞു വന്നത്’’– ഷിബിൻ പറഞ്ഞു.
What you should read next

  • Live \“നായയെ പോലെ അണയ്ക്കും, നിൽക്കാനും ഇരിക്കാനും വയ്യ; ആരോടും പറയേണ്ടെന്നു ഡോക്ടർ പറഞ്ഞു’ Latest News
      

         
    •   
         
    •   
        
       


ഇന്നലെ രാത്രി ഒരു മണിയോെടയാണ് ഷിബിനും അമ്മയും കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലെത്തിയത്. കെ.സി.വേണുഗോപാല്‍ എംപിയുടെ നേതൃത്വത്തിലാണ് ഇതിനുള്ള നടപടികള്‍ പൂർത്തിയാക്കിയത് എന്നു ഷിബിൻ പറഞ്ഞു. ‘‘കെ.സി.വേണുഗോപാലും സ്ഥലം എംഎൽഎ എച്ച്.സലാമും വീട്ടിൽ വന്നിരുന്നു. രമേശ് ചെന്നിത്തല ആശുപത്രിയിലെത്തിയിരുന്നു. മന്ത്രി വീണാ ജോർജ് വിളിച്ചിരുന്നു. കാര്യങ്ങൾ നോക്കിക്കൊള്ളാമെന്ന് പറഞ്ഞു. ഇപ്പോൾ വേണുഗോപാലിന്റെ സഹായികളാണ് ചികിത്സാ ചെലവ് നോക്കുന്നത്’’– ഷിബിൻ വ്യക്തമാക്കി.  ADVERTISEMENT Go AD-FREE

ഒരാഴ്ചയേ ആയുള്ളൂ ഷിബിന്റെ കല്യാണം കഴിഞ്ഞിട്ട്. ബോർമ ജോലിക്കാരനാണ് ഷിബിൻ. ‘‘ആ മെഡിക്കൽ കോളജിലെ ഡോക്ടർ എന്തു നിസ്സാരമായിട്ടാണ് പറയുന്നത്? അവരുടെ വീട്ടിലെ ആർക്കെങ്കിലുമായിരുന്നു ഇങ്ങനെ വന്നതെങ്കിൽ ഇതു പറയുമായിരുന്നോ? സ്വകാര്യ ആശുപത്രിയിൽ പോയി ചികിത്സിക്കാൻ കാശില്ലാത്തവരാണ് സർക്കാർ ആശുപത്രിയിലേക്ക് വരുന്നത് എന്നെങ്കിലും ഓർക്കേണ്ടേ?’’ ഷിബിൻ‍ ചോദിക്കുന്നു.
Just in
JUST IN


  • 1 MINUTE AGO   ‘വേദന വന്നാൽ അമ്മ വെള്ളം കുടിക്കും, ഇടക്കിടെ രക്തം വരും; കാശില്ലാത്തവരാണ് വരുന്നതെന്ന് ഓർക്കണ്ടേ’ Latest News
      

         
    •   
         
    •   
        
       

  • 2 MINUTES AGO   ഇന്ത്യ സെമി ഫൈനൽ കാണില്ല, സൂപ്പർ എട്ടിൽ പുറത്താകും: പ്രവചനവുമായി മുൻ പാക്കിസ്ഥാൻ താരം Cricket
      

         
    •   
         
    •   
        
       

  • 8 MINUTES AGO   LIVE മലപ്പുറത്ത് കരിങ്കൽ ക്വാറിയിലേക്ക് മിനിലോറി മറിഞ്ഞു; ക്ലീനർ കുടുങ്ങിക്കിടക്കുന്നു, രക്ഷാപ്രവർത്തനം Latest News
      

         
    •   
         
    •   
        
       
VIEW MORE
English Summary:
Scissors in Usha\“s Abdomen 5 Years After Surgery : Medical negligence at Alappuzha T.D. Medical College led to a pair of scissors being left in a woman\“s abdomen for five years following a hysterectomy. Her son, Shibin Joseph, recounts their family\“s ordeal and questions the hospital\“s accountability for the poor who seek treatment there.
like (0)
ChikheangForum Veteran

Post a reply

loginto write comments
Chikheang

He hasn't introduced himself yet.

510K

Threads

0

Posts

1610K

Credits

Forum Veteran

Credits
165021