ടി20 ലോകകപ്പ് മത്സരത്തിൽ ഇന്ത്യ പാക്കിസ്ഥാനെ പരാജയപ്പെടുത്തിയതിന് ശേഷം, സമൂഹമാധ്യമങ്ങളിൽ ഒരു ചിത്രം വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഹസ്തദാനത്തിനായി സൂര്യകുമാർ യാദവ് കൈ നീട്ടിയപ്പോൾ അത് വകവയ്ക്കാതെ നിൽക്കുന്ന സൽമാൻ ആഗയാണ് വൈറൽ ചിത്രത്തിലുള്ളത്. ഇന്ത്യയെ പരിഹസിക്കുന്ന തരത്തിൽ നിരവധി പാക്കിസ്ഥാൻ അനുകൂല സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ചിത്രം വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്. എന്നാൽ പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് അന്വേഷണത്തിൽ വ്യക്തമായി.വാസ്‌തവമറിയാം.
∙ അന്വേഷണം
No handshake? Sportsman spirit naam ki bhi koi chutia cheez hoti hai! Hell to Agha എന്ന കുറിപ്പിനൊപ്പമാണ് ചിത്രം പ്രചരിക്കുന്നത്. പോസ്റ്റ് കാണാം റിവേഴ്സ് ഇമേജ് സെർച്ചിന്റെ സഹായത്തോടെ വൈറൽ ചിത്രം പരിശോധിച്ചപ്പോൾ സമാന ചിത്രമടങ്ങിയ വിവിധ മാധ്യമ റിപ്പോർട്ടുകൾ ലഭിച്ചു. ടി20 ലോകകപ്പിലെ ഇന്ത്യ-പാക് ഗ്രൂപ്പ് എ മത്സരത്തിൽ, ടോസിനുശേഷം പാക് ക്യാപ്റ്റൻ സൽമാൻ അലി ആഗയും ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവും ഹസ്തദാനം ചെയ്യാതതിനെ പറ്റിയാണ് റിപ്പോർട്ടിൽ പരാമർശിക്കുന്നത്.
എന്നാൽ ഹസ്തദാനത്തിനായി സൂര്യകുമാർ യാദവ് കൈ നീട്ടിയതിനെക്കുറിച്ച് എവിടെയും പറഞ്ഞിട്ടില്ല. ഇതിൽ നിന്ന് വൈറൽ ചിത്രം എഡിറ്റ് ചെയ്തതാകാമെന്ന നിഗമനത്തിലെത്തി. വൈറൽ ചിത്രം സൂക്ഷ്മമായി പരിശോധിച്ചപ്പോൾ ഗൂഗിൾ ജെമിനൈയുടെ ലോഗോ ചിത്രത്തിൽ ഉണ്ടായിരുന്നതായി ശ്രദ്ധയിൽപ്പെട്ടു. ഗൂഗിൾ എഐ ഉപയോഗിച്ച് എഡിറ്റ് ചെയ്തതോ നിർമിച്ചതോ ആണ് വൈറൽ ചിത്രമെന്ന് ഇതിൽ നിന്ന് വ്യക്തമായി. ADVERTISEMENT Go AD-FREE
സ്ഥിരീകരിക്കാനായി ഹൈവ് മോഡറേഷനിൽ ചിത്രം പരിശോധിച്ചപ്പോൾ 99.9 ശതമാനവും വൈറൽ ചിത്രം എഐ നിർമിതമാണെന്ന ഫലങ്ങളാണ് ലഭിച്ചത്. ലഭ്യമായ വിവരങ്ങൾ പ്രകാരം ഹസ്തദാനത്തിനായി സൂര്യകുമാർ യാദവ് കൈ നീട്ടിയപ്പോൾ അത് വകവയ്ക്കാതെ നിൽക്കുന്ന സൽമാൻ ആഗയുടെ ചിത്രം എന്ന തരത്തിൽ പ്രചരിക്കുന്നത് എഐ നിർമിത ചിത്രമാണ്.
∙ വസ്‌തുത ADVERTISEMENT Go AD-FREE
ഹസ്തദാനത്തിനായി സൂര്യകുമാർ യാദവ് കൈ നീട്ടിയപ്പോൾ അത് വകവയ്ക്കാതെ നിൽക്കുന്ന പാക് ക്യാപ്റ്റൻ സൽമാൻ ആഗയുടെ ചിത്രം എന്ന തരത്തിൽ പ്രചരിക്കുന്നത് എഐ നിർമിത ചിത്രമാണ് പ്രചാരണം വ്യാജം. English Summary:
The viral image circulating after the T20 World Cup match between India and Pakistan, showing Suryakumar Yadav extending his hand for a handshake that Salman Agha appears to ignore, is AI-generated and misleading. Investigations reveal that the image has been edited or created using AI, with no evidence to support the claim of a snub during the handshake. |