search

ഒരു കലണ്ടർ വർഷം കൂടുതൽ‍ ‘‍ഡെക്കുകൾ’, നാണക്കേടിന്റെ റെക്കോർഡ് അഭിഷേകിന്; ഒറ്റയ്ക്കല്ല, കൂട്ടിന് സഞ്ജുവും

cy520520 2 hour(s) ago views 21
  



അഹമ്മദാബാദ്∙ ട്വന്റി20 ലോകകപ്പിൽ നെതർലൻഡ്സിനെതിരെയും റണ്ണൊന്നുമെടുക്കാതെ പുറത്തായതോടെ, ഒരു കലണ്ടർ വർഷത്തിൽ കൂടുതൽ ട്വന്റി20 ഇന്നിങ്സുകളിൽ പൂജ്യത്തിനു പുറത്തായ ഇന്ത്യൻ താരമെന്ന നാണക്കേടിന്റെ റെക്കോർഡിലെത്തി അഭിഷേക് ശർമ. ഈ കലണ്ടർ വർഷം ഇത് അഞ്ചാം തവണയാണ് അഭിഷേക് ‘ഡെക്കാവുന്നത്’. മലയാളി താരം സഞ്ജു സാംസണും ഒരു കലണ്ടർ വർഷം അഞ്ചുതവണ റണ്ണൊന്നും എടുക്കാതെ പുറത്തായിട്ടുണ്ട്. 2024ൽ ആയിരുന്നു സഞ്ജു അഞ്ചു തവണ റണ്ണൊന്നുമില്ലാതെ മടങ്ങിയത്.

  • ടോപ് ഓർഡർ പാളി, ഫീൽഡിങ്ങിൽ വിള്ളൽ; ജയിച്ചിട്ടും ഇന്ത്യയ്ക്ക് ടെൻഷൻ, നെതർലൻഡ്സ് ഒരുക്കിയ പരീക്ഷണം Cricket
      

         
    •   
         
    •   
        
       


ലോകകപ്പിൽ കളിക്കാനിറങ്ങിയ മൂന്നു മത്സരങ്ങളിലും അഭിഷേകിന് നിരാശയോടെ മടങ്ങേണ്ടിവന്നു. ഗ്രൂപ്പ് ഘട്ടത്തിൽ നമീബിയയ്ക്കെതിരെ താരം പ്ലേയിങ് ഇലവനിൽ ഉണ്ടായിരുന്നില്ല. ലോകകപ്പിനു തൊട്ടുമുൻപ് നടന്ന ന്യൂസീലൻഡിനെതിരായ അഞ്ച് മത്സര പരമ്പരയിലെ രണ്ടും നാലും കളികളിലും അഭിഷേകിനു റണ്ണൊന്നും നേടാൻ സാധിച്ചിരുന്നില്ല. ലോകകപ്പില്‍ യുഎസിനെതിരെയും പാക്കിസ്ഥാനെതിരെയും താരം പൂജ്യത്തിനു പുറത്തായിരുന്നു.

  • അഭിഷേക് ശർമയെ പുറത്തിരുത്തി സഞ്ജുവിനെ കളിപ്പിക്കണോ? നിലപാട് വ്യക്തമാക്കി അശ്വിൻ Cricket
      

         
    •   
         
    •   
        
       


2024 ൽ ദക്ഷിണാഫ്രിക്കയ്ക്കെതിരായ ട്വന്റി20 പരമ്പരയിൽ രണ്ടു സെഞ്ചറികൾ നേടിയ സഞ്ജു രണ്ടു തവണ പൂജ്യത്തിനു പുറത്തായിരുന്നു. ഒരു കലണ്ടർ വർഷം ട്വന്റി20യിൽ കൂടുതൽ ‘‍ഡക്കുകളെന്ന’ റെക്കോർഡ് പാക്ക് താരം സയിം അയൂബിന്റെ പേരിലാണ്. 2025ൽ പാക്കിസ്ഥാനു വേണ്ടി 29 മത്സരങ്ങൾ കളിച്ച താരം ഏഴു കളികളിലാണ് റണ്ണൊന്നുമില്ലാതെ ഗ്രൗണ്ട് വിട്ടത്. English Summary:
Abhishek Sharma has set an unfortunate record for the most T20 innings without scoring in a calendar year
like (0)
cy520520Forum Veteran

Post a reply

loginto write comments
cy520520

He hasn't introduced himself yet.

510K

Threads

0

Posts

1610K

Credits

Forum Veteran

Credits
160146