search

വയനാട് പുനരധിവാസം: ആദ്യഘട്ടത്തിലെ 178 വീടുകളുടെ കൈമാറ്റം ഉടൻ; ടൗൺഷിപ്പിൽ അത്യാധുനിക സൗകര്യങ്ങൾ

cy520520 2 hour(s) ago views 610
  

  



വയനാട് മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തെ അതിജീവിച്ചവർക്കായി കൽപ്പറ്റ ടൗൺഷിപ്പിൽ ഒരുങ്ങിയ 178 വീടുകൾ ഗുണഭോക്താക്കൾക്ക് ഈമാസം കൈമാറും. അത്യാധുനിക സൗകര്യങ്ങളോടെയാണ് ടൗൺഷിപ്പും വീടുകളും സജ്ജമാകുന്നത്. 7 സെന്റിൽ 1,000 ചതുരശ്ര അടിയിൽ ഒറ്റ നിലയിലാണ് ഓരോ വീടും.  

ദുരന്തങ്ങളെ അതിജീവിക്കാനാകുംവിധം നിർമിക്കുന്ന വീടുകളിൽ രണ്ടാംനില കൂടി പിന്നീട് പണിയാനാകുംവിധം കരുത്തുള്ളതാണ് അടിത്തറ. പ്രധാന കിടപ്പുമുറി, അടുക്കള, ഡൈനിങ് റൂം, സ്റ്റഡി റൂം തുടങ്ങിയവയുള്ള ഓരോ വീടിനും സോളർ വൈദ്യുത സംവിധാനവുമുണ്ട്. വയനാടിന്റെ ഭൂപ്രകൃതിക്കും കാലാവസ്ഥയ്ക്കും അനുയോജ്യമായാണ് വീടുകളുടെ നിർമാണം.

ടൗൺഷിപ്പിൽ ലാബ്, ഫാർമസി തുടങ്ങിയ സൗകര്യങ്ങളോട് കൂടിയ ആരോഗ്യകേന്ദ്രം, പൊതുമാർക്കറ്റ്, ഓപ്പൺ എയർ തിയറ്റർ, സ്പോർട്സ് ക്ലബ്, കുട്ടികളുടെ കളിസ്ഥലം, അങ്കണവാടി, ലൈബ്രറി, കമ്യൂണിറ്റി സെന്ററുകൾ, മൾട്ടിപർപ്പസ് ഹാൾ തുടങ്ങിയവയുമുണ്ടാകും. കിഫ്ബിയുടെ കീഴിലെ കൺസൽട്ടൻസി ഏജൻസിയായ കിഫ്കോണിന്റെ മേൽനോട്ടത്തിലാണ് വീടുകളുടെ നിർമാണം. ഊരാളുങ്കൽ ലേബർ സൊസൈറ്റിക്കാണ് നിർമാണച്ചുമതല. ഒരേസമയം 2,000ഓളം തൊഴിലാളികളാണ് നിർമാണപ്രവൃത്തിയിലുള്ളത്.  

ദുരന്തത്തിൽ എല്ലാം നഷ്ടപ്പെട്ട് വാടകവീട്ടിലും മറ്റും ഒതുങ്ങിപ്പോയവരുടെ കാത്തിരിപ്പാണ് അതിവേഗം അവസാനിക്കുന്നത്. കൽപ്പറ്റ ബൈപ്പാസിന് സമീപം സജ്ജമായ 178 വീടുകളുടെ അവസാന മിനുക്കുപണി മാത്രമേ ശേഷിക്കുന്നുള്ളൂ. ദുരന്തത്തിൽ പൂർണമായും വീടുകൾ നഷ്ടപ്പെട്ടവരാണ് ഫേസ്-1ൽ ഉള്ളത്. ഇവർക്കായുള്ളതാണ് ഈ 178 വീടുകകൾ. സോൺ-1ൽ 107, സോൺ-3ൽ 23, സോൺ-4ൽ 48 എന്നിങ്ങനെ വീടുകളുടെ നിർമാണമാണ് പൂർത്തിയായത്. ADVERTISEMENT Go AD-FREE

ഒരുലക്ഷം ലിറ്റർ സംഭരണശേഷിയുള്ള കുടിവെള്ള സംഭരണ പദ്ധതി, ടൗൺഷിപ്പിലേക്കുള്ള പ്രധാന റോഡ‍ുകൾ ഉൾപ്പെടെ 11.42 കിലോമീറ്റർ വരുന്ന പാതകളുടെ നിർമാണം എന്നിവയുടെ നിർമാണവും അന്തിമഘട്ടത്തിലാണ്. സർക്കാർ ഏറ്റെടുത്ത എൽസ്റ്റൺ എസ്റ്റേറ്റിലെ 64 ഹെക്ടറിൽ ആകെ 410 വീടുകളാണ് നിർമിക്കുന്നത്. ഭൂഗർഭ വൈദ്യുതി വിതരണ സൗകര്യമാണ് ടൗൺഷിപ്പിലുണ്ടാവുക.   

ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്: www.manoramaonline.com/business ADVERTISEMENT Go AD-FREE English Summary:
Wayanad\“s Mundakkai-Chooralmala landslide survivors will receive keys to 178 solar-powered, disaster-resilient homes in Kalpetta township this month.
like (0)
cy520520Forum Veteran

Post a reply

loginto write comments
cy520520

He hasn't introduced himself yet.

510K

Threads

0

Posts

1610K

Credits

Forum Veteran

Credits
160146