കൽപറ്റ ∙ വയനാട്ടിൽ ലൈംഗിക പീഡനത്തിന് ഇരയായ പതിനാറുകാരി വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ. തിങ്കളാഴ്ചയാണ് പ്ലസ് വൺ വിദ്യാർഥിനിയെ മരിച്ചനിലയിൽ കണ്ടത്. കുട്ടിയെ പീഡിപ്പിച്ച കേസിൽ ബന്ധുവിനെയും അയൽവാസിയെയും പൊലീസ് നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. ചൈൽഡ് ലൈനിന്റെ കൗൺസിലിങ്ങിലാണ് കുട്ടി പീഡനവിവരം പറഞ്ഞത്. ഇത് സ്കൂൾ അധികൃതർ ഈ മാസം 10ന് പൊലീസിനെ അറിയിക്കുകയായിരുന്നു. പോക്സോ കേസെടുത്ത പൊലീസ് പ്രതികളെ അറസ്റ്റ് ചെയ്തെങ്കിലും പീഡനത്തെത്തുടർന്നുണ്ടായ കടുത്ത മാനസിക വിഷമമാണ് പെൺകുട്ടിയുടെ ആത്മഹത്യയിലേക്കു നയിച്ചതെന്നാണ് പ്രാഥമിക നിഗമനം.
What you should read next
‘അവനായിരുന്നു ഞങ്ങളുടെ ലോകം’: മകൻ അപകടത്തിൽ മരിച്ചു; ജീവനൊടുക്കി മാതാപിതാക്കൾ Latest News
2024–25 കാലത്ത് പെൺകുട്ടി പലതവണ പീഡനത്തിന് ഇരയായിരുന്നുവെന്നാണ് സൂചന. സ്കൂൾ അധികൃതർ പൊലീസിനെ വിവരം അറിയിച്ച ശേഷവും കുട്ടിക്കു മാനസിക പിന്തുണ നൽകുന്നത് കൃത്യമായി ഉറപ്പാക്കാനായില്ലെന്നും ആക്ഷേപമുണ്ട്. മാതാപിതാക്കൾ വേർപിരിഞ്ഞ ശേഷം പിതാവിനൊപ്പമായിരുന്നു കുട്ടി താമസിച്ചിരുന്നത്. പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് കൂടുതൽ അന്വേഷണം തുടങ്ങി.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പരുകൾ - 1056, 0471- 2552056)
Just in
JUST IN
59 SECONDS AGO ബന്ധുവും അയൽവാസിയും പീഡിപ്പിച്ചു; പതിനാറുകാരി ആത്മഹത്യ ചെയ്തു Latest News
48 MINUTES AGO റിട്ടയർമെന്‍റിനു മികച്ചത് മ്യൂച്വൽഫണ്ട് നിക്ഷേപം; എസ്ഐപി ഉപയോഗിക്കാം, ജോലി ചെയ്യുമ്പോൾതന്നെ ശ്രദ്ധിക്കാം ഇക്കാര്യം Personal Finance
1 HOUR 4 MINUTES AGO EXCLUSIVE കെ. മുരളീധരൻ, ബൽറാം, പ്രതാപൻ ; 30 മണ്ഡലങ്ങളിൽ കോൺഗ്രസ് സ്ഥാനാർഥികളായി ; മുതിർന്ന നേതാക്കളും പരിഗണനയിൽ Latest News
VIEW MORE
English Summary:
Pocso Case Victim Committed Suicide: A 16-year-old student in Wayanad has died by suicide after being sexually assaulted. Police had previously arrested a relative and a neighbor under the POCSO Act in connection with the assault.