search

വി.ഡി.സതീശന്റെ പുതുയുഗ യാത്രയിലെ കാലി സദസ്! സത്യമെന്ത് | Fact Check

deltin33 1 hour(s) ago views 627
  



വേദിക്ക് മുന്നിലായി നിറയെ ഒഴിഞ്ഞുകിടക്കുന്ന കസേരകളുള്ള ഒരു വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. വി.ഡി.സതീശൻ നയിക്കുന്ന യുഡിഎഫിന്റെ പുതുയുഗ യാത്രയിലെ ആളില്ലാ സദസിലെ ദൃശ്യങ്ങളെന്ന തരത്തിലാണ് വിഡിയോ പ്രചരിക്കുന്നത്.എന്നാൽ പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് അന്വേഷണത്തിൽ വ്യക്തമായി. വാസ്‌തവമറിയാം.

∙ അന്വേഷണം

‘അതേസമയം.. മലപ്പുറം കഴിഞ്ഞപ്പോൾ  ആളില്ലാതെ സതീശന്റെ ജഗപൊഗ ജാഥ“’ എന്ന കുറിപ്പിനൊപ്പം പ്രചരിക്കുന്ന പോസ്റ്റ് കാണാം. വിഡിയോയ്ക്കൊപ്പം വി.ഡി.സതീശന്റെ പ്രസംഗവും വിഡിയോയിൽ കേൾക്കാം. റിവേഴ്സ് ഇമേജ് സെർച്ചിന്റെ സഹായത്തോടെ വൈറൽ വിഡിയോയുടെ കീഫ്രെയിമുകൾ പരിശോധിച്ചപ്പോൾ ഒരു ഫെയ്‌സ്ബുക് പേജിൽ 2026 ജനുവരി 16ന് പങ്കുവച്ച സമാന വിഡിയോ ലഭിച്ചു. മറ്റ് ചില സമൂഹമാധ്യമ പേജുകളിലും സമാന ദൃശ്യങ്ങളടങ്ങിയ വിഡിയോ പങ്കുവച്ചിട്ടുണ്ട്. കേരള യാത്ര സമാപന സമ്മേളന നഗരിയിൽ നിന്നുള്ള ദൃശ്യങ്ങളാണിതെന്ന് വിഡിയോയ്ക്കൊപ്പമുള്ള വിവരണത്തിൽ നിന്ന് വ്യക്തമായി. ഇതിൽ നിന്ന് ഫെബ്രുവരി 6ന് ആരംഭിച്ച പുതുയുഗയാത്രയുമായി വൈറൽ വിഡിയോയ്ക്ക് ബന്ധമില്ലെന്ന് വ്യക്തമായി.

ഈ സൂചനകളിൽ നിന്ന് നടത്തിയ കീവേർഡ് പരിശോധനയിൽ 2026 ജനുവരി ഒന്നിന് കാസർകോട് നിന്ന് ആരംഭിച്ച് ജനുവരി 16-ന് തിരുവനന്തപുരത്ത് സമാപിച്ച കാന്തപുരം എ.പി.അബൂബക്കർ മുസല്യാർ നയിച്ച കേരളയാത്രയിൽ നിന്നുള്ളതാണ് ദൃശ്യങ്ങളെന്ന് വ്യക്തമായി. മുഖ്യമന്ത്രി പിണറായി വിജയനാണ് പുത്തരിക്കണ്ടം മൈതാനിയിൽ നടന്ന സമാപന സമ്മേളനം ഉദ്ഘാടനം ചെയ്‌തത് .സമാപന സമ്മേളന വേദിയിൽ പ്രതിപക്ഷ നേതാവായ വി.ഡി.സതീശനും പങ്കെടുത്തതായി റിപ്പോർട്ടുകളിലുണ്ട്. ADVERTISEMENT Go AD-FREE

ഒരു വശത്ത് മതനിരപേക്ഷത പറഞ്ഞിട്ടു മറ്റൊരിടത്ത് ചെന്ന് വിദ്വേഷം പ്രസംഗിക്കുന്നവർക്കു പൊന്നാടയിടരുതെന്നു തുടങ്ങുന്ന പ്രസംഗമാണ് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ഈ വേദിയിൽ നടത്തിയത്.വൈറൽ വിഡിയോയുടെ പശ്ചാത്തലത്തിലുള്ള വിഡി സതീശന്റെ പ്രസംഗത്തെക്കുറിച്ച് തിരഞ്ഞപ്പോൾ സമാന വിഡിയോ ചില സമൂഹമാധ്യമ പേജുകളിൽ നിന്ന് കണ്ടെത്തി. എന്നാൽ ഈ വിഡിയോയിൽ സദസിൽ നിറയെ ആളുകളെ കാണാം. ഇതിൽ നിന്ന് ഒഴിഞ്ഞ കസേരകളുള്ള സദസിന്റെ വിഡിയോ വി.ഡി.സതീശന്റെ പുതുയുഗ യാത്രയിൽ നിന്നുള്ളതല്ലെന്ന് വ്യക്തമായി.

∙ വസ്‌തുത ADVERTISEMENT Go AD-FREE

വൈറൽ വിഡിയോയിലുള്ളത് വി.ഡി.സതീശൻ നയിക്കുന്ന യുഡിഎഫിന്റെ പുതുയുഗ യാത്രയിലെ ദൃശ്യങ്ങളല്ല. കേരള മുസ്‌ലിം ജമാഅത്തിന്റെ കേരളയാത്ര സമാപന സമ്മേളനത്തിനായി ഒരുക്കിയ വേദിയുടെ ദൃശ്യങ്ങളാണ്. പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നതാണ്.‌ English Summary:
The viral video showing empty chairs at a rally is not from VD Satheesan\“s UDF Puduyuga Yathra, but from the closing ceremony of the Kerala Yathra led by Kanthapuram AP Aboobacker Musliyar. This misinformation is being spread to mislead the public about the attendance at political events.
like (0)
deltin33administrator

Post a reply

loginto write comments
deltin33

He hasn't introduced himself yet.

1510K

Threads

0

Posts

4710K

Credits

administrator

Credits
473049