search

വൃന്ദാവനിൽ നിന്ന് നേരേ ബോട്ടിൽ അലിബാഗിലെ ഫാംഹൗസിലേക്ക്; വിരാട് കോലിയുടെയും അനുഷ്കയുടെയും യാത്ര - വിഡിയോ

Chikheang 1 hour(s) ago views 389
  



ഇന്ത്യൻ ക്രിക്കറ്റ് താരം വിരാട് കോലിയും ഭാര്യയും ബോളിവുഡ് താരവുമായ അനുഷ്ക ശർമയും ചേർന്ന് അലിബാഗിൽ വീണ്ടും വമ്പൻ റിയൽ എസ്റ്റേറ്റ് ഡീൽ നടത്തിയത് അടുത്തിടെ വലിയ ചർച്ചയായിരുന്നു. ഇപ്പോഴിതാ യുപി വൃന്ദാവൻ ആശ്രമത്തിലെ ആത്മീയഗുരു പ്രേമാനന്ദ് മഹാരാജിനെ സന്ദർശിച്ചശേഷം മുംബൈയിലെത്തിയ ഇരുവരും അലിബാഗിലേക്ക് ബോട്ടിൽ യാത്ര ചെയ്യാനെത്തുന്ന വിഡിയോയും വൻ ശ്രദ്ധ നേടുകയാണ്.

മുംബൈ ഗേറ്റ്‍വേ ഓഫ് ഇന്ത്യയ്ക്കു സമീപത്തെ ജെട്ടിയിലാണ് ഇരുവരും അലിബാഗിലേക്കുള്ള ബോട്ടിൽ കയറാനെത്തിയത്. ടിഷർട്ടും അതിനുമുകളിൽ ഒരു ഷർട്ടുമായിരുന്നു വിരാടിന്റെ വേഷം. വൈറ്റ് ഷർട്ടും ഗ്രീൻ സ്വെറ്ററും ചേർന്ന വേഷമായിരുന്നു അനുഷ്കയ്ക്ക്. ഇരുവരെയും കാണാൻ പ്രദേശത്ത് ജനങ്ങളും കൂടിയിരുന്നു.  


Virat Kohli at Vrindavan. ️ pic.twitter.com/ZMOiE47N1w— Johns. (@CricCrazyJohns) February 17, 2026


മുംബൈ നഗരത്തിന് തെക്കുചേർന്ന്, റായിഗഡ് ജില്ലയിൽ സ്ഥിതി ചെയ്യുന്ന മനോഹരമായ ബീച്ചുകളോട് കൂടിയ അലിബാഗിൽ ഇത്തവണ പുതുതായി 5 ഏക്കർ ഭൂമിയാണ് കോലിയും അനുഷ്കയും വാങ്ങിയതെന്നായിരുന്നു റിപ്പോർട്ടുകൾ. 2022ൽ ഇരുവരും ചേർന്ന് ഫാംഹൗസ് നിർമിക്കാനായി ഇവിടെ 8 ഏക്കർ ഭൂമി 19.24 കോടി രൂപ ചെലവിട്ട് വാങ്ങിയിരുന്നു. പുതിയ ഡീലിൽ 5 ഏക്കർ വാങ്ങാൻ ചെലവിട്ടത് 37.86 കോടി രൂപയാണെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കിയിരുന്നു. ഇതിന്റെ സ്റ്റാംപ് ഡ്യൂട്ടി മാത്രം 2.27 കോടി രൂപയാണ്. റജിസ്ട്രേഷൻ ഫീസ് 30,000 രൂപയും.  


Virat Kohli and Anushka Sharma reached VRINDAVAN to seek blessings of Premanand ji Maharaj

3 documented visits occurring in 2025 alone (January, May, and December). They have continued these, often visiting after major life or career milestones

How much ever Successful You… pic.twitter.com/5Pukc1C4ne— Sheetal Chopra (@SheetalPronamo) February 17, 2026


നേരത്തേ വാങ്ങിയ 8 ഏക്കർ ഭൂമിയിൽ കോലിയും അനുഷ്കയും അത്യാധുനിക സൗകര്യങ്ങളുള്ള ആഡംബര വില്ല സജ്ജമാക്കിയിരുന്നു. മുംബൈയിൽ നിന്ന് 3-4 മണിക്കൂർ ദൂരമുണ്ട് അലിബാഗിലേക്ക്. മുംബൈ-ഗോവ ഹൈവേ വഴിയെത്താം. എന്നാൽ, മുംബൈ ഗേറ്റ്‍വേ ഓഫ് ഇന്ത്യയിൽ നിന്ന് അലിബാഗിലെ മാണ്ഡ്വ ബീച്ചിലേക്ക് റോ-റോയിൽ സഞ്ചരിച്ചാൽ 45 മിനിറ്റ് മതിയാകും. ADVERTISEMENT Go AD-FREE

ക്രിക്കറ്റ്, ബോളിവുഡ് താരങ്ങളുടെ ഇഷ്ട മേഖലയായി വളരുകയാണ് മുംബൈയുടെ തിരക്കിൽ നിന്ന് മാറിയുള്ള അലിബാഗ്. ഇവിടെ അപാർട്ട്മെന്റുകൾക്ക് വില ചതുരശ്ര അടിക്ക് 15,000 രൂപ മുതലാണ്. ഭൂമിവില ഏക്കറിന് 3 കോടി മുതൽ 10 കോടി വരെയുണ്ട്. സച്ചിൻ തെണ്ടുൽക്കർ, അമിതാഭ് ബച്ചൻ, രവി ശാസ്ത്രി, രോഹിത് ശർമ, അജിത് അഗാർക്കർ തുടങ്ങിയവർക്കും ഇവിടെ ഭൂസ്വത്തുണ്ട്. ബോളിവുഡ് താരം കാർത്തിക് ആര്യൻ, ഷാറുഖ് ഖാന്റെ മകൾ സുഹാന ഖാൻ എന്നിവരും സമീപകാലത്ത് അലിബാഗിൽ ഭൂമി വാങ്ങിയിരുന്നു.


Virat Kohli And Anushka Sharma on the way to their Alibaug Villa. pic.twitter.com/e1RkJ3msJh— KOHLISM (@166of110) February 18, 2026


ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്: www.manoramaonline.com/business  ADVERTISEMENT Go AD-FREE English Summary:
Why are Virat and Anushka expanding their “Private Kingdom“ in Alibaug? After a spiritual visit to Premanand Maharaj in Vrindavan, the duo was spotted heading to Alibaug by boat.
like (0)
ChikheangForum Veteran

Post a reply

loginto write comments
Chikheang

He hasn't introduced himself yet.

510K

Threads

0

Posts

1610K

Credits

Forum Veteran

Credits
163868