search

ബംഗ്ലദേശിൽ ഇനി താരിഖ് റഹ്മാൻ യുഗം; പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു

LHC0088 1 hour(s) ago views 46
  



ധാക്ക ∙ ബംഗ്ലദേശ് പ്രധാനമന്ത്രിയായി ബംഗ്ലദേശ് നാഷനലിസ്റ്റ് പാർട്ടി ചെയർമാൻ താരിഖ് റഹ്മാൻ സത്യപ്രതിജ്ഞ ചെയ്തു. ചൊവ്വാഴ്ച നാല് മണിയോടെയാണ് ബിഎൻപി സർക്കാർ സത്യപ്രതിജ്ഞ ചെയ്തത്. റഹ്മാനെ കൂടാതെ 25 മന്ത്രിമാരും 24 സഹമന്ത്രിമാരും മന്ത്രിസഭയിലുണ്ട്. മന്ത്രിസഭയിൽ ആകെ 50 അംഗങ്ങളാണുള്ളത്. സത്യപ്രതിജ്ഞ ചെയ്ത മന്ത്രിമാരിൽ 17 പേർ ആദ്യമായിട്ടാണ് മന്ത്രിമാരാകുന്നത്. യുവാക്കൾക്കു ക്യാബിനറ്റിലും അർഹമായ പ്രാതിനിധ്യം ലഭിച്ചു.
What you should read next

  • ഇന്ത്യയെ പ്രകോപിപ്പിക്കാനുള്ള നീക്കം? യൂനുസിന്റെ വിടവാങ്ങൽ പ്രസംഗം ചർച്ചയാകുന്നു Latest News
      

         
    •   
         
    •   
        
       


നേരത്തേ പാർലമെന്ററി നേതാവായി താരിഖ് റഹ്മാനെ ബിഎൻപി തിരഞ്ഞെടുത്തിരുന്നു. ബംഗ്ലദേശ് പാർലമെന്റിലെ 297 സീറ്റുകളിൽ 209 സീറ്റുകൾ നേടിയാണ് ബിഎൻപി അധികാരം നേടിയത്. ഫെബ്രുവരി 12നാണ് ബംഗ്ലദേശിൽ പൊതുതിരഞ്ഞെടുപ്പ് നടന്നത്. സത്യപ്രതിജ്ഞാ ചടങ്ങിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് ലോക്സഭാ സ്പീക്കർ ഓം ബിർല പങ്കെടുത്തു. ഇന്ന് രാവിലെയാണ് ഓം ബിർല ധാക്കയിലെത്തിയത്. വിദേശകാര്യ സെക്രട്ടറി വിക്രം മിശ്രിയും ഒപ്പമുണ്ടായിരുന്നു. പൊതുതിരഞ്ഞെടുപ്പിനു പിന്നാലെ ഇടക്കാല സർക്കാരിന് നേതൃത്വം നൽകിയ മുഹമ്മദ് യൂനുസ് തിങ്കളാഴ്ച രാജിവച്ചിരുന്നു.
JUST IN


  • 6 MINUTES AGO   ‘ഹാ... എന്റെ കൈയിൽ അത്ര കാശൊന്നും ഇല്ലന്നേ’; അവസ്ഥ തുറന്നുപറഞ്ഞത് മസ്ക്, വെളിപ്പെടുത്തൽ എക്സിൽ Personal Finance
      

         
    •   
         
    •   
        
       

  • 9 MINUTES AGO   ‘ശുചിമുറിയിൽ ഒളിക്യാമറ വച്ച ദൃശ്യം ചിത്രീകരിച്ചു, പിന്നാലെ ഭീഷണി’: പരാതിയുമായി ടെലിവിഷൻ താരം Latest News
      

         
    •   
         
    •   
        
       

  • 24 MINUTES AGO   Exclusive മദ്യപർക്ക് ‘ഹാപ്പി അവേഴ്സ്’; ബാർ സമയം കൂട്ടുന്നു Latest News
      

         
    •   
         
    •   
        
       
VIEW MORE
English Summary:
Bangladesh New Government: Tarique Rahman, Prime Minister of Bangladesh, was sworn into office following his Bangladesh Nationalist Party\“s (BNP) victory in the general election. The new 50-member cabinet, featuring 17 first-time ministers, also took the oath of office in a ceremony in Dhaka.
like (0)
LHC0088Forum Veteran

Post a reply

loginto write comments
LHC0088

He hasn't introduced himself yet.

510K

Threads

0

Posts

1610K

Credits

Forum Veteran

Credits
161337