ഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ ആരംഭിച്ച ഇന്ത്യ എഐ ഇംപാക്ട് സമ്മിറ്റിന് പഴുതടച്ച സുരക്ഷയൊരുക്കാൻ അത്യാധുനിക എഐ അസിസ്റ്റഡ് സംവിധാനങ്ങൾ സജ്ജമാക്കി. പതിനായിരത്തിലധികം സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുള്ള സമ്മേളന നഗരിയെ പത്ത് സോണുകളായും ഇരുപത്തിരണ്ട് സെക്ടറുകളായുമാണ് തിരിച്ചിരിക്കുന്നത്. ഡൽഹി പൊലീസിന് പുറമെ പാരാമിലിട്ടറി വിഭാഗവും സുരക്ഷാ ചുമതലയിലുണ്ട്.
മുതിർന്ന ഉദ്യോഗസ്ഥരുടെ നേരിട്ടുള്ള മേൽനോട്ടത്തിൽ നടക്കുന്ന സുരക്ഷാ ക്രമീകരണങ്ങളിൽ 25 ആന്റി സബോട്ടേജ് ടീമുകളും ബോംബ് സ്ക്വാഡുകളും സജീവമാണ്. ഭാരത് മണ്ഡപത്തിന് ചുറ്റുമായി അഞ്ച് ആന്റി ഡ്രോൺ സംവിധാനങ്ങളും നാല് എയർ ഡിഫൻസ് ഗണ്ണുകളും സ്ഥാപിച്ചിട്ടുണ്ട്. ഇതിനുപുറമെ, 350 എഐ അധിഷ്ഠിത ക്യാമറകളും 750-ലധികം സിസിടിവികളും ഉപയോഗിച്ച് തത്സമയ നിരീക്ഷണം ഉറപ്പാക്കുന്നു.
What you should read next
- ആരോഗ്യമേഖലയിലെ സാങ്കേതിക വിപ്ലവം; \“പേഴ്സണലൈസ്ഡ് ഹെൽത്ത് ടെക്\“ ചര്‍ച്ചകളും ടെക്സ്പെക്റ്റേഷൻസ് വേദിയിൽ Technology
ഗ്ലോബൽ സൗത്തിൽ നിന്നുള്ള ആദ്യത്തെ പ്രധാന ആഗോള എഐ ഉച്ചകോടിയെന്ന നിലയിൽ വലിയ പ്രാധാന്യമാണ് ഈ സമ്മേളനത്തിനുള്ളത്. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യുന്ന മുഖ്യ സെഷനുകൾക്ക് പുറമെ, സുന്ദർ പിച്ചൈ (ഗൂഗിൾ), സാം ആൾട്ട്മാൻ (ഓപ്പൺ എഐ), ജെൻസൺ ഹുവാങ് (എൻവിഡിയ) തുടങ്ങിയ ആഗോള ടെക് ഭീമന്മാരുടെ സാന്നിധ്യം ഉച്ചകോടിയെ ശ്രദ്ധേയമാക്കുന്നു. ജനങ്ങൾ, ഭൂമി, പുരോഗതി എന്നീ മൂന്ന് \“സൂത്രങ്ങളെ\“ ആസ്പദമാക്കി രൂപകൽപ്പന ചെയ്തിരിക്കുന്ന സമ്മേളനത്തിൽ എഐ സുരക്ഷ, നൈപുണ്യ വികസനം, സാങ്കേതിക വിദ്യയുടെ ജനാധിപത്യവൽക്കരണം എന്നിവ ചർച്ച ചെയ്യുന്ന ഏഴ് \“ചക്രങ്ങളും\“ ഉൾപ്പെടുന്നു.
സമ്മേളനത്തിന്റെ ഭാഗമായി ഇന്ന് വൈവിധ്യമാർന്ന സെഷനുകളാണ് നടക്കുന്നത്. സർവ്വകലാശാലകളിലെ ബഹുഭാഷാ എഐ ഉപയോഗം, സുരക്ഷിതമായ എഐ ഗവേണൻസ്, ഇന്ത്യയിലെ റോഡ് സുരക്ഷ വർധിപ്പിക്കുന്നതിനുള്ള ഡാറ്റാധിഷ്ഠിത എഐ പരിഹാരങ്ങൾ എന്നിവ ഇതിൽ പ്രധാനമാണ്. ADVERTISEMENT Go AD-FREE
ഇന്ത്യൻ ജുഡീഷ്യൽ സംവിധാനത്തെ എഐ വഴി എങ്ങനെ പരിഷ്കരിക്കാം എന്നതിനെക്കുറിച്ചും, ഭാവിയെ മാറ്റിമറിക്കുന്ന പഠന-തൊഴിൽ രീതികളെക്കുറിച്ചും പ്രമുഖർ സംസാരിക്കും. കൂടാതെ, കൃഷി മേഖലയിലെ എഐ പരീക്ഷണങ്ങൾ, തൊഴിൽ നൈപുണ്യ വികസനം, സ്ത്രീകളുടെ ഡിജിറ്റൽ സുരക്ഷ എന്നിവയും ഇന്നത്തെ ചർച്ചാ വിഷയങ്ങളാണ്.
What you should read next
- \“ടെക്സ്പെക്റ്റേഷൻസ് 2026\“; കേരളത്തിന്റെ ഡിജിറ്റൽ ഭാവി, ലോകോത്തര വിദഗ്ധർ കൊച്ചിയിലെത്തുന്നു! Technology
\“ഇന്ത്യയുടെ ഫ്രോണ്ടിയർ ലാബ്\“ എന്ന വിഷയത്തിലുള്ള ചർച്ചയും ഗ്ലോബൽ സൗത്തിൽ അതിന്റെ സ്വാധീനവും സമ്മേളനത്തിൽ വലിയ പ്രാധാന്യത്തോടെ അവതരിപ്പിക്കപ്പെടുന്നുണ്ട്. കോഗ്നിറ്റി (Cognitii) പോലുള്ള സ്റ്റാർട്ടപ്പുകൾ സാങ്കേതികവിദ്യയിലൂടെ പ്രത്യേക വിദ്യാഭ്യാസ ആവശ്യങ്ങൾ എങ്ങനെ ലഘൂകരിക്കുന്നു എന്നത് സ്റ്റാർട്ടപ്പ് സ്പോട്ട്ലൈറ്റിൽ ചർച്ചയാകും. ഇന്ത്യയെ ഒരു എഐ ഉപഭോക്താവിൽ നിന്ന് സ്രഷ്ടാവിലേക്ക് ഉയർത്തുന്നതിനുള്ള പദ്ധതികളും ഭാവിയിലെ എഐ വർക്ക്ഫോഴ്സിനെ സജ്ജമാക്കുന്നതിനുള്ള മാർഗരേഖകളും ഇന്നത്തെ വിവിധ സെഷനുകളിൽ വിദഗ്ധർ പങ്കുവെക്കും. ഡൽഹിയിൽ ഇന്ത്യ എഐ ഇംപാക്ട് സമ്മിറ്റിനൊരുങ്ങിയ ഭാരത് മണ്ഡപത്തിലെ ദൃശ്യം. ചിത്രം: ജോസ്കുട്ടി പനയ്ക്കൽ / മനോരമ ഡൽഹിയിൽ ഇന്ത്യ എഐ ഇംപാക്ട് സമ്മിറ്റിനൊരുങ്ങിയ ഭാരത് മണ്ഡപത്തിലെ ദൃശ്യം. ചിത്രം: ജോസ്കുട്ടി പനയ്ക്കൽ / മനോരമ ഡൽഹിയിൽ ഇന്ത്യ എഐ ഇംപാക്ട് സമ്മിറ്റിനൊരുങ്ങിയ ഭാരത് മണ്ഡപത്തിലെ ദൃശ്യം. ചിത്രം: ജോസ്കുട്ടി പനയ്ക്കൽ / മനോരമ ഡൽഹിയിൽ ഇന്ത്യ എഐ ഇംപാക്ട് സമ്മിറ്റിനൊരുങ്ങിയ ഭാരത് മണ്ഡപത്തിലെ ദൃശ്യം. ചിത്രം: ജോസ്കുട്ടി പനയ്ക്കൽ / മനോരമ ഡൽഹിയിൽ ഇന്ത്യ എഐ ഇംപാക്ട് സമ്മിറ്റിനൊരുങ്ങിയ ഭാരത് മണ്ഡപത്തിലെ ദൃശ്യം. ചിത്രം: ജോസ്കുട്ടി പനയ്ക്കൽ / മനോരമ ADVERTISEMENT Go AD-FREE English Summary:
AI advancements are prominently featured at the India AI Impact Summit in Delhi\“s Bharat Mandapam, with state-of-the-art AI-assisted systems ensuring robust security. This global AI summit, a first from the Global South, brings together tech giants and policymakers to discuss the future of artificial intelligence. |
|