search

ശബരിമല യുവതീ പ്രവേശനം: മാർച്ച് 14നകം സർക്കാർ നിലപാടറിയിക്കണമെന്ന് സുപ്രീംകോടതി

LHC0088 1 hour(s) ago views 714
  



ശബരിമല യുവതീ പ്രവേശന വിഷയത്തിൽ സംസ്ഥാന സർക്കാര്‍ അടക്കമുള്ളവർ മാർച്ച് 14നകം നിലപാട് അറിയിക്കണമെന്ന് സുപ്രീംകോടതി. ശബരിമല യുവതീപ്രവേശമുൾപ്പെടെ, മതങ്ങളും സ്ത്രീകളുടെ അവകാശങ്ങളും സംബന്ധിച്ച വിവിധ ഹർജികൾ പരിഗണിക്കുമ്പോഴായിരുന്നു സുപ്രീം കോടതി നിർദേശം. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണു ഹർജികൾ പരിഗണിച്ചത്.
What you should read next

  • ശബരിമല സ്ത്രീ പ്രവേശനം: സർക്കാർ നിലപാട് മാറ്റിയെന്ന് എൻഎസ്എസ്, പറയേണ്ട സമയത്തു പറയുമെന്ന് സിപിഎം Latest News
      

         
    •   
         
    •   
        
       


9 അംഗ ബെഞ്ച് ഇതിനായി രൂപീകരിച്ചു. ഏപ്രിൽ 7 മുതൽ വാദം തുടങ്ങും. വാദത്തിന് ഏപ്രിൽ 22വരെ സമയപരിധി നിശ്ചയിച്ചു. വാദത്തിനും മറുവാദത്തിനും രണ്ടു ദിവസംവീതം സമയം നൽകും. പുനഃപരിശോധനയെ പിന്തുണയ്ക്കുന്നതായി കേന്ദ്രം വ്യക്തമാക്കി. ശബരിമലയിൽ യുവതീപ്രവേശം അനുവദിച്ചുള്ള അഞ്ചംഗ ഭരണഘടനാ ബെ‍ഞ്ച് വിധിക്കെതിരായ പുനഃപരിശോധനാ ഹർജിയടക്കമാണു പരിഗണിച്ചത്. ഇതുൾപ്പെടെ സ്ത്രീകളുടെ വ്യക്തിസ്വാതന്ത്ര്യവും മതാചാരങ്ങളുടെ അനിവാര്യതയുമായി ബന്ധപ്പെട്ട 67 ഹർജികളാണു കോടതിയുടെ പരിഗണനയിലുള്ളത്.

ഇതരമതസ്ഥനെ വിവാഹം ചെയ്യുന്ന പാർസി സ്ത്രീയുടെ ആരാധനാ അവകാശം, ദാവൂദി ബോറ വിഭാഗക്കാർ പെൺകുട്ടികളുടെ ജനനേന്ദ്രിയത്തിൽ മാറ്റം വരുത്തുന്ന രീതി, മസ്ജിദുകളിലെ സ്ത്രീപ്രവേശം എന്നിവ സംബന്ധിച്ച കേസുകളിലെ നിയമപ്രശ്നങ്ങളുമായി ബന്ധപ്പെട്ട ഹർജികളും കോടതി പരിഗണിക്കും.
JUST IN


  • 10 MINUTES AGO   LIVE ശബരിമല യുവതീ പ്രവേശനം: മാർച്ച് 14നകം സർക്കാർ നിലപാടറിയിക്കണമെന്ന് സുപ്രീംകോടതി Latest News
      

         
    •   
         
    •   
        
       

  • 28 MINUTES AGO   നാദാപുരത്ത് സംസ്ഥാനപാതയിൽ വിവാഹാഘോഷം; ഗതാഗതം തടസ്സപ്പെടുത്തി പടക്കം പൊട്ടിക്കൽ, കേസ് Latest News
      

         
    •   
         
    •   
        
       

  • 50 MINUTES AGO   മഹാശിവരാത്രി: പിതൃമോക്ഷ പുണ്യം തേടി ബലിതർപ്പണം Latest News
      

         
    •   
         
    •   
        
       
VIEW MORE
English Summary:
Sabarimala Women\“s entry Case: Supreme Court is hearing crucial review petitions on the Sabarimala women\“s entry verdict. The hearing also includes related issues of religious rights, such as women\“s entry into mosques and practices within the Parsi and Dawoodi Bohra communities.
like (0)
LHC0088Forum Veteran

Post a reply

loginto write comments
LHC0088

He hasn't introduced himself yet.

510K

Threads

0

Posts

1610K

Credits

Forum Veteran

Credits
160600