search

ഹസ്തദാനം ഇല്ല, മുഖത്തേക്കു നോക്കാതെ സൂര്യകുമാർ യാദവും സൽമാൻ ആഗയും

Chikheang 1 hour(s) ago views 473
  



കൊളംബോ∙ ട്വന്റി20 ലോകകപ്പിലെ ഇന്ത്യ– പാക്കിസ്ഥാൻ മത്സരത്തിന്റെ ടോസ് സമയത്ത് മുഖത്തേക്കു പോലും നോക്കാതെ ഇരു ടീമുകളുടേയും ക്യാപ്റ്റൻമാർ. ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവും പാക്ക് ക്യാപ്റ്റൻ സൽമാൻ അലി ആഗയും തമ്മിൽ ഹസ്തദാനവും ഉണ്ടായില്ല. വാർത്താസമ്മേളനത്തിൽ ഹസ്തദാനത്തെക്കുറിച്ച് ചോദ്യം ഉയർന്നപ്പോൾ കുറച്ചുനേരംകൂടി കാത്തിരിക്കാനായിരുന്നു ഇന്ത്യൻ ക്യാപ്റ്റന്റെ മറുപടി.

  • ചേട്ടൻമാർക്കൊരു മാതൃക, പാക്കിസ്ഥാനെ തച്ചുതകര്‍ത്ത് ഇന്ത്യൻ വനിതകൾ; ഏഷ്യാകപ്പിൽ വമ്പൻ വിജയം Cricket
      

         
    •   
         
    •   
        
       


പഹൽഗാം ഭീകരാക്രമണത്തിനും ഇന്ത്യൻ സൈന്യം നടത്തിയ ഓപ്പറേഷൻ സിന്ദൂറിനും ശേഷം നടന്ന ഒരു മത്സരത്തിലും ഇന്ത്യ–പാക്ക് താരങ്ങൾ തമ്മിൽ ഹസ്തദാനം ഉണ്ടായിട്ടില്ല. ഏഷ്യാകപ്പിൽ ഇരു ടീമുകളും മൂന്നു തവണ നേർക്കുനേർ വന്നെങ്കിലും ടോസ് സമയത്തോ, മത്സരത്തിനു ശേഷമോ ഒരിക്കൽ പോലും ഹസ്തദാനത്തിനു നിന്നിരുന്നില്ല.  

  • കറക്ട് ഉസ്മാൻ താരിഖ് തന്നെ! ഇന്ത്യൻ ബാറ്റർമാർക്ക് ക്യാപ്റ്റൻ സൂര്യയുടെ സ്പെഷൽ ക്ലാസ്- വിഡിയോ Cricket
      

         
    •   
         
    •   
        
       


മത്സരത്തിൽ ടോസ് വിജയിച്ച പാക്കിസ്ഥാൻ ക്യാപ്റ്റൻ സൽമാൻ അലി ആഗ ഇന്ത്യയെ ബാറ്റിങ്ങിനു വിടുകയായിരുന്നു. കഴിഞ്ഞ മത്സരത്തിൽ കളിക്കാതിരുന്ന ഓപ്പണർ അഭിഷേക് ശർമ ഇന്ത്യൻ ടീമിലേക്കു തിരിച്ചെത്തി. മലയാളി താരം സഞ്ജു സാംസൺ പുറത്തിരിക്കും. കൊളംബോയിലെ സ്പിൻ പിച്ചിൽ കുൽദീപ് യാദവും പ്ലേയിങ് ഇലവനിലെത്തി.

ഇന്ത്യ പ്ലേയിങ് ഇലവൻ– അഭിഷേക് ശർമ, ഇഷാൻ കിഷൻ (വിക്കറ്റ് കീപ്പർ), തിലക് വർമ, സൂര്യകുമാർ യാദവ് (ക്യാപ്റ്റൻ), ഹാർദിക് പാണ്ഡ്യ, ശിവം ദുബെ, റിങ്കു സിങ്, അക്ഷർ പട്ടേൽ, കുൽദീപ് യാദവ്, വരുൺ ചക്രവർത്തി, ജസ്പ്രീത് ബുമ്ര. ADVERTISEMENT Go AD-FREE English Summary:
India Pakistan T20 World Cup match saw a notable lack of handshake between captains Suryakumar Yadav and Salman Ali Agha during the toss
like (0)
ChikheangForum Veteran

Post a reply

loginto write comments
Chikheang

He hasn't introduced himself yet.

510K

Threads

0

Posts

1610K

Credits

Forum Veteran

Credits
162278