search

നവൽനിയെ നിശബ്ദനാക്കിയത് തവളയിൽ നിന്നെടുത്ത വിഷം നൽകി; റഷ്യയ്ക്കെതിരെ തെളിവുമായി 5 രാജ്യങ്ങള്‍

deltin33 1 hour(s) ago views 385
  



ലണ്ടൻ∙ റഷ്യ പ്രസിഡന്റ് വ്ളാഡിമിർ പുട്ടിന്റെ കടുത്ത വിമർശകനും പ്രതിപക്ഷനേതാവുമായ അലക്സി നവൽനി (47) ജയിലിൽ മരിച്ചത് വിഷബാധയേറ്റെന്ന് വെളിപ്പെടുത്തൽ. വിഷമുള്ള തവളയിൽനിന്നും എടുത്ത വിഷം ഉപയോഗിച്ചാണ് അലക്സിയെ റഷ്യ നിശബ്ദനാക്കിയതെന്നു യൂറോപ്യൻ രാജ്യങ്ങൾ സംയുക്ത പ്രസ്താവനയിൽ പറഞ്ഞു. ലാബ് പരിശോധനയിൽ ഇക്കാര്യം സ്ഥിരീകരിച്ചതായി ബ്രിട്ടൻ, ഫ്രാൻസ്, ജർമനി, നെതർലൻഡ്സ്, സ്വീഡൻ തുടങ്ങിയ രാജ്യങ്ങളുടെ സംയുക്ത പ്രസ്താവനയിൽ പറയുന്നു.
What you should read next

  • ഡിസ്കൗണ്ട് വാരിക്കൊടുത്ത് സ്വയം പണിവാങ്ങി റഷ്യ; ട്രംപിന്റെ ‘വിരട്ടലിൽ’ ഇന്ത്യയും കൈവിട്ടു, പ്രതിസന്ധിയിൽ പുട്ടിൻ Economy
      

         
    •   
         
    •   
        
       


2024ലാണ് അലക്സി നവൽനി ജയിലിൽവച്ചു മരിച്ചത്. തുടർന്ന് നവൽനിയുടെ മൃതദേഹ സാംപിളുകൾ പരിശോധിച്ചപ്പോൾ എപ്പിബാറ്റിഡിൻ എന്ന വിഷം കണ്ടെത്തി. തെക്കേ അമേരിക്കയിൽ കാണുന്ന വിഷമുള്ള തവളകളുടെ തൊലിയിലാണ് ഈ വിഷമുള്ളത്. ഇതു റഷ്യയിലേക്ക് കൊണ്ടുവന്നാണ് നവൽനിയെ കൊലപ്പെടുത്തിയത്.

2020ലും നവൽനിക്കു വിഷബാധയേറ്റിരുന്നു. എന്നാൽ ജർമനിയിൽ ലഭിച്ച മികിച്ച ചികിത്സയിലൂടെ നവൽനി ജീവിതത്തിലേക്ക് മടങ്ങി. തുടർന്നാണ് വീണ്ടും ഇദ്ദേഹം റഷ്യയിലേക്ക് പോയത്. ചികിത്സ കഴിഞ്ഞു ജർമനിയിൽനിന്നു മടങ്ങിയെത്തിയ നവൽനിയെ മോസ്കോ വിമാനത്താവളത്തിൽ അറസ്റ്റ് ചെയ്തു. 2021 ഫെബ്രുവരിയിൽ മൂന്നരവർഷത്തെ തടവിനു ശിക്ഷിക്കപ്പെട്ടു. 2022 മാർച്ചിൽ ഇത് 9 വർഷമാക്കി നീട്ടി.
What you should read next


  •   

         
    •   
        
       


തീവ്രവാദക്കുറ്റം ചുമത്തി കഴിഞ്ഞ വർഷം ഓഗസ്റ്റിൽ 19 വർഷം തടവു കൂടി വിധിച്ചു. 2023 ഡിസംബറിലാണു മോസ്കോയിൽനിന്നു ഉത്തരധ്രുവമേഖലയിലെ ജയിലിലേക്കു മാറ്റിയത്. 2024 ഫെബ്രുവരിയിൽ നവൽനി മരിച്ചത്. വിഷം നൽകിയാണ് നവൽനിയെ കൊലപ്പെടുത്തിയതെന്നു അന്നേ പുട്ടിനെതിരെ ആരോപണം ഉണ്ടായിരുന്നു. ADVERTISEMENT Go AD-FREE
JUST IN


  • 10 SECONDS AGO   27 കിലോഗ്രാം പാരസെറ്റമോൾ, 1.19 ലക്ഷം സിങ്ക് ഗുളികകൾ; ബിഹാറിൽ വ്യാജ മരുന്നു ഫാക്ടറി പൂട്ടി, 9 പേർ പിടിയിൽ Latest News
      

         
    •   
         
    •   
        
       

  • 1 MINUTE AGO   വിമാനത്തിലെ ശുചിമുറിയിൽ ലിപ്സ്റ്റിക്കിലെഴുതിയ സന്ദേശം; ഒരു ദിവസം ഇൻഡിഗോ നേരിട്ടത് രണ്ട് ബോംബ് ഭീഷണി Latest News
      

         
    •   
         
    •   
        
       

  • 2 MINUTES AGO   ഇന്ത്യ–യുഎസ് വ്യാപാര കരാർ 5 കോടി കുടുംബങ്ങളെ ബാധിക്കും; ഇത് നരേന്ദ്ര മോദിക്കും അറിയാമെന്ന് രാഹുൽ ഗാന്ധി Latest News
      

         
    •   
         
    •   
        
       
VIEW MORE
English Summary:
European Nations Allege Frog Toxin Used in Navalny\“s Demise: Alexei Navalny\“s Death Linked to Poisoning by Russian Authorities
like (0)
deltin33administrator

Post a reply

loginto write comments
deltin33

He hasn't introduced himself yet.

1510K

Threads

0

Posts

4710K

Credits

administrator

Credits
471144