search

27 കിലോഗ്രാം പാരസെറ്റമോൾ, 1.19 ലക്ഷം സിങ്ക് ഗുളികകൾ; ബിഹാറിൽ വ്യാജ മരുന്നു ഫാക്ടറി പൂട്ടി, 9 പേർ പിടിയിൽ

LHC0088 1 hour(s) ago views 902
  



പട്ന ∙ ബിഹാറിലെ ഗയയിൽ വ്യാജ മരുന്നു ഫാക്ടറി കണ്ടെത്തി. ഡൽഹി പൊലീസിലെ ആന്റി-നാർക്കോട്ടിക്സ് ടാസ്‌ക് ഫോഴ്‌സ് നടത്തിയ അന്വേഷണത്തിലാണ് വ്യാജ മരുന്നുനിർമാണശാല കണ്ടെത്തിയത്. ദിവസങ്ങൾക്ക് മുൻപ് ബിഹാർ തലസ്ഥാനമായ പട്നയിലും വ്യാജ മരുന്നുനിർമാണശാല കണ്ടെത്തിയിരുന്നു. ഇവിടെ അറസ്റ്റിലായവരിൽനിന്നും ലഭിച്ച വിവരങ്ങളാണ് ഗയയിലെ ഫാക്ടറി കണ്ടെത്താൻ അന്വേഷണ സംഘത്തെ സഹായിച്ചത്.
What you should read next

  • ലഹരി നൽകി മയക്കി; 22കാരനെ തട്ടിക്കൊണ്ടുപോയി വിവാഹം കഴിപ്പിച്ചു Latest News
      

         
    •   
         
    •   
        
       


ഗയയിൽ നടത്തിയ പരിശോധനയിൽ യാതൊരു ലൈസൻസുമില്ലാതെയാണ് ഫാക്ടറി പ്രവർത്തിച്ചിരുന്നതെന്ന് കണ്ടെത്തി. ഫാക്ടറി നടത്തിപ്പുകാരനായ അരുണിനെ(59) പൊലീസ് അറസ്റ്റു ചെയ്തു. റെയ്ഡിൽ വലിയ അളവിൽ വ്യാജ മരുന്നുകൾ കണ്ടെത്തി. 1,19,800 വ്യാജ സിങ്ക് ഗുളികകൾ, 42,480 വ്യാജ അസിത്രോമൈസിൻ ഗുളികകൾ, 27 കിലോഗ്രാം പാരസെറ്റമോൾ പൗഡർ എന്നിവ പിടികൂടി. മരുന്നുനിർമാണത്തിനുള്ള ചേരുവകളും പിടിച്ചെടുത്തിട്ടുണ്ട്. വലിയ തോതിലുള്ള ഉൽ‌പ്പാദനത്തിന് സഹായിക്കുന്ന മെഷീനുകളും ഫാക്ടറിയിൽ ഉണ്ടായിരുന്നു.
What you should read next

  • എംആർഐ സ്കാനിങ്ങിനിടെ 6 വയസ്സുകാരന് ദാരുണാന്ത്യം; ജീവനക്കാരുടെ അശ്രദ്ധയെന്ന് കുടുംബം Latest News
      

         
    •   
         
    •   
        
       


വേദനസംഹാരികൾ എന്ന വ്യാജേന ലഹരി മരുന്നുകളും സംഘം വിൽപന നടത്തിയിരുന്നു. 5 കോടിയിലധികം രൂപ വിലമതിക്കുന്ന ലഹരി പദാർഥങ്ങൾ ഇത്തരത്തിൽ ഫാക്ടറിയിൽ സംസ്കരിച്ചിട്ടുണ്ടെന്ന് കണ്ടെത്തി. ഈ മരുന്നുകൾക്കായുള്ള അസംസ്കൃത വസ്തുക്കൾ നിയമവിരുദ്ധമായിട്ടാണ് വാങ്ങിയിരുന്നത്.
JUST IN


  • 46 SECONDS AGO   27 കിലോഗ്രാം പാരസെറ്റമോൾ, 1.19 ലക്ഷം സിങ്ക് ഗുളികകൾ; ബിഹാറിൽ വ്യാജ മരുന്നു ഫാക്ടറി പൂട്ടി, 9 പേർ പിടിയിൽ Latest News
      

         
    •   
         
    •   
        
       

  • 2 MINUTES AGO   വിമാനത്തിലെ ശുചിമുറിയിൽ ലിപ്സ്റ്റിക്കിലെഴുതിയ സന്ദേശം; ഒരു ദിവസം ഇൻഡിഗോ നേരിട്ടത് രണ്ട് ബോംബ് ഭീഷണി Latest News
      

         
    •   
         
    •   
        
       

  • 3 MINUTES AGO   ഇന്ത്യ–യുഎസ് വ്യാപാര കരാർ 5 കോടി കുടുംബങ്ങളെ ബാധിക്കും; ഇത് നരേന്ദ്ര മോദിക്കും അറിയാമെന്ന് രാഹുൽ ഗാന്ധി Latest News
      

         
    •   
         
    •   
        
       
VIEW MORE
English Summary:
Massive Counterfeit Medicine Operation Uncovered in Gaya: Bihar Fake Medicine Factory Raided, Nine Arrested
like (0)
LHC0088Forum Veteran

Post a reply

loginto write comments
LHC0088

He hasn't introduced himself yet.

510K

Threads

0

Posts

1510K

Credits

Forum Veteran

Credits
159866