deltin51
Start Free Roulette 200Rs पहली जमा राशि आपको 477 रुपये देगी मुफ़्त बोनस प्राप्त करें,क्लिकtelegram:@deltin55com

‘ആദ്യം 60 കോടി തിരികെ നൽകൂ’: ശിൽപ ഷെട്ടിക്ക് വിദേശ യാത്രാനുമതി നിഷേധിച്ച് ബോംബെ ഹൈക്കോടതി

LHC0088 2025-10-8 23:51:00 views 1267

  



മുംബൈ ∙ ബോളിവുഡ് നടി ശിൽപ ഷെട്ടിക്ക് വിദേശ യാത്രാനുമതി നിഷേധിച്ച് ബോംബെ ഹൈക്കോടതി. കൊളംബോയിൽ നടക്കുന്ന യൂട്യൂബ് പരിപാടിയിൽ പങ്കെടുക്കാനാണു നടി യാത്രാനുമതി ആവശ്യപ്പെട്ടത്. 60 കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പ് കേസിൽ ശിൽപ ഷെട്ടിക്കും ഭർത്താവ് രാജ് കുന്ദ്രയ്ക്കും എതിരെ ലുക്ക് ഔട്ട് നോട്ടിസ് പുറത്തിറക്കിയിരുന്നു. ഇതിനെ തുടർന്ന് വിദേശ യാത്ര നടത്തണമെങ്കിൽ അനുവാദം ആവശ്യമായ സാഹചര്യത്തിലാണ് ഇരുവരും കോടതിയെ സമീപിച്ചത്. എന്നാൽ സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട 60 കോടി രൂപ തിരികെ നൽകിയതിനുശേഷം യാത്രാ അനുമതി സംബന്ധിച്ചുള്ള കാര്യം പരിഗണിക്കാം എന്നാണു കോടതി വാക്കാൽ പറഞ്ഞത്. കേസ് ഒക്ടോബർ 14 ന് വീണ്ടും പരിഗണിക്കും.  

  • Also Read 60 കോടിയുടെ സാമ്പത്തിക തട്ടിപ്പ്: ശിൽപ ഷെട്ടിയെ 4 മണിക്കൂർ ചോദ്യം ചെയ്ത് മുംബൈ പൊലീസ്   


ഒക്ടോബർ 25 മുതൽ 29 വരെ കൊളംബോയിൽ നടക്കുന്ന യൂട്യൂബ് പരിപാടിയിൽ പങ്കെടുക്കാനാണ് ശിൽപ ഷെട്ടി യാത്രാനുമതി തേടിയത്. എന്നാൽ, പരിപാടിയുടെ ഔദ്യോഗിക ക്ഷണം എവിടെയെന്ന് കോടതി ചോദിച്ചപ്പോൾ, ഫോണിലൂടെ മാത്രമാണു പരിപാടിയുടെ കാര്യങ്ങൾ സംസാരിച്ചതെന്നും, യാത്രാനുമതി ലഭിച്ചതിനു ശേഷമേ ഔദ്യോഗിക ക്ഷണം ലഭിക്കുകയുള്ളൂ എന്നും അഭിഭാഷകൻ അറിയിച്ചു. ഇതോടെയാണ്, 60 കോടി രൂപ തിരികെ നൽകിയതിനു ശേഷം യാത്രാനുമതി പരിഗണിക്കാം എന്ന് കോടതി പറഞ്ഞത്.  

  • Also Read അർനോൾഡ് ഷ്വാർസ്നെഗറെ എട്ടുവട്ടം തോൽപിച്ച ബോഡി ബിൽഡർ; 150 കിലോ ഭാരം! ഡോക്ടർമാർ പറഞ്ഞതു കേട്ടില്ല; ഇന്ന് ജീവിതം വീൽചെയറിൽ   


ബെസ്റ്റ് ഡീല്‍ ടിവി പ്രൈവറ്റ് ലിമിറ്റഡിനായുള്ള വായ്പ-നിക്ഷേപ ഇടപാടുമായി ബന്ധപ്പെട്ട് ശിൽപ ഷെട്ടി– രാജ് കുന്ദ്ര ദമ്പതികൾ വ്യവസായി ദീപക് കോത്താരിയിൽനിന്ന് 60 കോടി രൂപ തട്ടിയെടുത്തെന്നായിരുന്നു കേസ്. കേസിൽ നടിയെ തിങ്കളാഴ്ച മുംബൈ പൊലീസ് ചോദ്യം ചെയ്തിരുന്നു.  English Summary:
Shilpa Shetty Denied Travel Permission by Bombay High Court: The court verbally suggested considering travel permission after the 60 Crore rupees related to the financial fraud are repaid. The next hearing in the case has been scheduled for October 14.
like (0)
LHC0088Forum Veteran

Post a reply

loginto write comments