search

ഇമ്രാൻ ഖാന്റെ കാഴ്ച നഷ്ടപ്പെട്ടു, ആരോഗ്യനില ഗുരുതരം; അമിക്യസ് ക്യൂറി റിപ്പോർട്ട്

LHC0088 1 hour(s) ago views 811
  



ഇസ്‌ലാമാബാദ്∙ ജയിലിൽ കഴിയുന്ന മുൻ പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ ആരോഗ്യനില അതീവ ഗുരുതരമാണെന്നും അദ്ദേഹത്തിന് ഒരു കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടുവെന്നും വിവരം. ഇമ്രാൻ ഖാന്റെ വലതുകണ്ണിന്റെ കാഴ്ചശക്തി 85 ശതമാനത്തോളം നഷ്ടപ്പെട്ടതായി സുപ്രീം കോടതി നിയോഗിച്ച അമിക്യസ് ക്യൂറി സൽമാൻ സഫ്ദർ തയ്യാറാക്കിയ റിപ്പോർട്ടിൽ പറയുന്നു. ജയിൽ അധികൃതരുടെ അനാസ്ഥയെത്തുടർന്ന് കണ്ണിനുള്ളിലുണ്ടായ രക്തം കട്ടപിടിച്ചതാണ് കാഴ്ച നഷ്ടപ്പെടാൻ കാരണമായത്. 2025 ഒക്ടോബർ വരെ ഇമ്രാൻ ഖാന് സാധാരണഗതിയിലുള്ള കാഴ്ചശക്തിയുണ്ടായിരുന്നു.  
What you should read next

  • തടവറയിൽ വൃത്തിഹീനമായ സാഹചര്യം, ഏകാന്തവാസം; ഇമ്രാൻ ഖാന്റെ ഭാര്യയുടെ ആരോഗ്യനിലയിൽ ആശങ്ക പ്രകടിപ്പിച്ച് യുഎൻ Latest News
      

         
    •   
         
    •   
        
       


കഴിഞ്ഞ രണ്ട് വർഷത്തിലേറെയായി ഇമ്രാൻ ഖാൻ ജയിലിൽ കടുത്ത ഏകാന്ത തടവിലാണ്. പുറംലോകവുമായോ മറ്റ് തടവുകാരുമായോ ബന്ധപ്പെടാൻ അദ്ദേഹത്തിന് കഴിയില്ല. 73 വയസ്സുള്ള ഇമ്രാൻ ഖാന് ആവശ്യമായ രക്തപരിശോധനകളോ ദന്തചികിത്സയോ നൽകിയിട്ടില്ല. സ്വന്തം ഡോക്ടർമാരെ കാണാനുള്ള അനുമതിയും നിഷേധിക്കപ്പെട്ടിരിക്കുകയാണ്.

കുടുംബാംഗങ്ങളെയും അഭിഭാഷകരെയും കാണുന്നതിനും കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. മക്കളുമായി കഴിഞ്ഞ ഒരു വർഷത്തിനിടെ രണ്ട് തവണ മാത്രമാണ് ഫോണിൽ സംസാരിക്കാൻ അനുവദിച്ചത്. നിലവിൽ ഭാര്യയെ ആഴ്ചയിലൊരിക്കൽ 30 മിനിറ്റ് കാണാൻ മാത്രമാണ് അനുമതിയുള്ളത്. കഴിഞ്ഞ അഞ്ച് മാസമായി പ്രധാന അഭിഭാഷകരെ കാണാൻ അദ്ദേഹത്തെ അനുവദിച്ചിട്ടില്ല. ഇത് അദ്ദേഹത്തിന്റെ നിയമപോരാട്ടങ്ങളെ ദോഷകരമായി ബാധിച്ചിട്ടുണ്ട്.  
What you should read next

  • ഇമ്രാൻ അനുകൂല കലാപം: 7 പേർക്ക് ഇരട്ട ജീവപര്യന്തം തടവുശിക്ഷ വിധിച്ച് ഭീകരവിരുദ്ധ കോടതി Latest News
      

         
    •   
         
    •   
        
       


ഇമ്രാൻ ഖാനെ ശാരീരികമായും മാനസികമായും തകർക്കാൻ പാക്കിസ്ഥാൻ സൈന്യവും സർക്കാരും നടത്തുന്ന നീക്കമാണിതെന്ന് അദ്ദേഹത്തിന്റെ അനുയായികൾ ആരോപിക്കുന്നു. അടിയന്തരമായി വിദഗ്ധ ചികിത്സ ലഭ്യമാക്കിയില്ലെങ്കിൽ ആരോഗ്യനില കൂടുതൽ വഷളാകുമെന്നാണ് അമിക്യസ് ക്യൂറിയുടെ റിപ്പോർട്ടിൽ പറയുന്നത്. ADVERTISEMENT Go AD-FREE
Just in
JUST IN


  • 28 SECONDS AGO   LIVE ഇമ്രാൻ ഖാന്റെ കാഴ്ച നഷ്ടപ്പെട്ടു, ആരോഗ്യനില ഗുരുതരം; അമിക്യസ് ക്യൂറി റിപ്പോർട്ട് Latest News
      

         
    •   
         
    •   
        
       

  • 9 MINUTES AGO   ‘നേതാവ് മഡുറോ തന്നെ, അദ്ദേഹവും ഭാര്യയും നിരപരാധി’: ഡെൽസി റോഡ്രിഗസ് Latest News
      

         
    •   
         
    •   
        
       

  • 22 MINUTES AGO   രണ്ട് പീഡനക്കേസുകളിൽ കുറ്റക്കാരൻ; പ്രതിക്ക് ജീവപര്യന്തം തടവും 11 വർഷം കഠിനതടവും Kannur
      

         
    •   
         
    •   
        
       
VIEW MORE
English Summary:
Imran Khan Loses 85% Vision in One Eye: Imran Khan vision loss in his right eye is now at 85 percent, a critical health development for the jailed former Prime Minister of Pakistan. A Supreme Court-appointed amicus curiae\“s report attributes this to a blood clot from official negligence and warns his health will worsen without urgent medical care.
like (0)
LHC0088Forum Veteran

Post a reply

loginto write comments
LHC0088

He hasn't introduced himself yet.

510K

Threads

0

Posts

1510K

Credits

Forum Veteran

Credits
158672