search

‘യെസ്’ ആണോ ‘നോ’ ആണോ?; ജൂലൈ ചാർട്ടർ നടപ്പാക്കാൻ ജനവിധി തേടി ബംഗ്ലദേശ്

LHC0088 1 hour(s) ago views 783
  



യുവജനങ്ങളുടെ (ജെൻസീ) നേതൃത്വത്തിലുള്ള ജനകീയ പ്രക്ഷോഭത്തിനു പിന്നാലെ ബംഗ്ലദേശ് പുതിയ രാഷ്ട്രീയ ഘട്ടത്തിലേക്കു കടക്കുകയാണ്. ഷെയ്ഖ് ഹസീനയുടെ ഭരണത്തിന്റെ അവസാനത്തോടെ അധികാരത്തിലെത്തിയ ഇടക്കാല സർക്കാർ രാജ്യത്തെ ഭരണഘടനാ സംവിധാനങ്ങളിൽ വൻപരിഷ്കാരങ്ങൾ കൊണ്ടുവരാൻ തയാറാക്കിയതാണ് ‘ജൂലൈ ചാർട്ടർ’. ഈ പരിഷ്കാരങ്ങൾക്കു ജനങ്ങളുടെ അംഗീകാരം ഉറപ്പാക്കാൻ പൊതുതിരഞ്ഞെടുപ്പിനൊപ്പം തന്നെ ദേശീയ ഹിതപരിശോധനയും (റഫറണ്ടം) നടക്കുകയാണ്. ജൂലൈ ചാർട്ടർ എന്താണ്, അതിലെ പ്രധാന നിർദേശങ്ങൾ എന്തൊക്കെയാണ്, എന്തുകൊണ്ട് ഇത് വിവാദമാകുന്നു തുടങ്ങിയ ചോദ്യങ്ങൾക്ക് ഉത്തരങ്ങളാണ് താഴെ നൽകുന്നത്.



ചോദ്യം: എന്താണ് ജൂലൈ ചാർട്ടർ
ഉത്തരം: 2024ലെ ജനകീയ (ജെൻസീ) പ്രക്ഷോഭത്തിനുശേഷം ബംഗ്ലദേശ് ഇടക്കാല ഭരണകൂടം തയാറാക്കിയ പുതിയ ഭരണഘടനാ-രാഷ്ട്രീയ പരിഷ്കരണ രൂപരേഖയാണ് ജൂലൈ ചാർട്ടർ. രാജ്യം വീണ്ടും അധികാരവാദത്തിലേക്കു വീഴാതിരിക്കാൻ സ്ഥാപനപരമായ മാറ്റങ്ങൾ കൊണ്ടുവരിക എന്നതാണ് ലക്ഷ്യം.  

ചോദ്യം: ജൂലൈ ചാർട്ടറിന്റെ പ്രധാന ലക്ഷ്യങ്ങൾ
ഉത്തരം: ജൂലൈ ചാർട്ടർ പറയുന്നത്:
നല്ല ഭരണസംവിധാനം
ജനാധിപത്യ പുനഃസ്ഥാപനം
സാമൂഹിക നീതി പ്രോത്സാഹിപ്പിക്കുക
അധികാരകേന്ദ്രികരണം ഒഴിവാക്കൽ
വീണ്ടും അധികാരവാദം / ഫാഷിസം വരാതിരിക്കാനുള്ള മുൻകരുതൽ

ചോദ്യം: എന്തുകൊണ്ട് തിരഞ്ഞെടുപ്പിനൊപ്പം റഫറണ്ടം
ഉത്തരം: ഈ ചാർട്ടറിലെ പരിഷ്കാരങ്ങൾ നടപ്പാക്കാൻ ജനങ്ങളുടെ അംഗീകാരം വേണം. അതുകൊണ്ടാണ് തിരഞ്ഞെടുപ്പിനൊപ്പം ഒരു ദേശീയ റഫറണ്ടം നടത്തുന്നത്.

ചോദ്യം: ജൂലൈ ചാർട്ടറിലെ പ്രധാന പരിഷ്കാരങ്ങൾ
ഉത്തരം: റഫറണ്ടത്തിൽ ഉൾപ്പെടുന്ന പ്രധാന കാര്യങ്ങൾ:

1) പുതിയ ഭരണഘടനാ സ്ഥാപനങ്ങൾ – പുതിയ കൗൺസിലുകളും സംവിധാനങ്ങളും രൂപീകരിക്കുക
2) രണ്ടുസഭാ പാർലമെന്റ് – പാർലമെന്റിൽ ഒരു ഉപരിസഭകൂടി (ഇന്ത്യൻ പാർലമെന്റിലെ രാജ്യസഭ പോലെ). ഭരണഘടനാ ഭേദഗതികൾക്ക് അതിന്റെകൂടി അംഗീകാരം നിർബന്ധം.
3) പ്രധാനമന്ത്രിക്ക് കാലാവധി പരിധി – രണ്ട് ടേം കഴിഞ്ഞാൽ വീണ്ടും പ്രധാനമന്ത്രി ആകാൻ പാടില്ല.
4) പ്രസിഡന്റിന്റെ അധികാരം വർധിപ്പിക്കൽ
5) സ്ത്രീ പ്രാതിനിധ്യം കൂട്ടൽ

ചോദ്യം: വിമർശനം എന്താണ്?
ഉത്തരം: ചോദ്യങ്ങളെല്ലാം എല്ലാം ചേർത്ത് ഒരൊറ്റ യെസ് അല്ലെങ്കിൽ നോ എന്ന് ഉത്തരം നൽകുന്നതരത്തിൽ ചോദ്യം നൽകുന്നത് തെറ്റാണെന്ന് ചിലർ വിമർശിക്കുന്നുണ്ട്. ഓരോ പരിഷ്കരണവും എന്താണെന്നു വേർതിരിച്ച് വോട്ട് ചെയ്യാൻ അവസരം ഇല്ല. പല പരിഷ്കാരങ്ങളും അതീവ സങ്കീർണമാണ്. പല കാര്യങ്ങളും എന്തിനുവേണ്ടിയാണെന്നുള്ള പൊതു ചർച്ചകളൊന്നും നടന്നിട്ടില്ല. യെസ് എന്ന് വോട്ട് രേഖപ്പെടുത്തണമെന്ന് സർക്കാർ അമിത സമ്മർദ്ദം സൃഷ്ടിക്കുന്നു. ഇതു വ്യത്യസ്ത അഭിപ്രായത്തിന് ഇടം നൽകുന്നില്ല. നോ നൽകിയാൽ മുഴുവൻ പരിഷ്കാരങ്ങളും ഇല്ലാതാകുമെന്നും ഇവർ പറയുന്നു.  

ചോദ്യം: റഫറണ്ടം (ഹിതപരിശോധന) നടത്തുന്നത് എങ്ങനെ?
ഉത്തരം: രഹസ്യ ബാലറ്റിലൂടെ വോട്ടെടുപ്പിനൊപ്പം തന്നെയാണ് റഫണ്ടറത്തിൽ തീരുമാനം അറിയിക്കേണ്ടത്. ഭൂരിപക്ഷം ‘യെസ്’ നൽകിയാൽ ഭരണഘടനാ പരിഷ്കരണ കൗൺസിൽ രൂപീകരിക്കും. കൗൺസിലിന്റെ ആദ്യ സെഷൻ കഴിഞ്ഞ് 180 പ്രവൃത്തി ദിവസത്തിനുള്ളിൽ പരിഷ്കാരങ്ങൾ നടപ്പാക്കണം.  

ചോദ്യം: നേരത്തെയും ബംഗ്ലദേശിൽ ഹിതപരിശോധന നടത്തിയിട്ടുണ്ടോ?
ഉത്തരം: 2011ൽ ഷെയ്ഖ് ഹസീന സർക്കാർ ആ നിയമം റദ്ദാക്കിയതിനു മുൻപ് മൂന്നുതവണ ഹിതപരിശോധന നടത്തിയിട്ടുണ്ട്. 2024ൽ ഹസീന പുറത്തായതിനു പിന്നാലെ ഹൈക്കോടതി ഇതു പുനഃസ്ഥാപിക്കുകയായിരുന്നു. 1977, 1985, 1991 വർഷങ്ങളിലായിരുന്നു ഹിതപരിശോധന. മൂന്നിലും വോട്ടർമാർ വലിയ തോതിൽ ‘യെസ്’ എന്നു രേഖപ്പെടുത്തിയിരുന്നു.
What you should read next

  • Live ഇതു പുതിയ ബംഗ്ലദേശിന്റെ പിറന്നാൾ: വോട്ട് ചെയ്തശേഷം യൂനുസ്, ഫലം രാത്രിയോടെ Latest News
      

         
    •   
         
    •   
        
       

JUST IN


  • 13 MINUTES AGO   കുടുംബ തർക്കം; ബെംഗളൂരുവിൽ മാതാപിതാക്കളെ മകൻ കുത്തിക്കൊലപ്പെടുത്തി Latest News
      

         
    •   
         
    •   
        
       

  • 15 MINUTES AGO   LIVE സ്വർണവിലയിൽ തിരിച്ചിറക്കം; കേരളത്തിൽ രാവിലെ വൻ ഇടിവ്, പൊന്നിൻ കുതിപ്പിന് തടസ്സംനിന്നത് ഡോളർ Commodity
      

         
    •   
         
    •   
        
       

  • 15 MINUTES AGO   Explains ‘യെസ്’ ആണോ ‘നോ’ ആണോ?; ജൂലൈ ചാർട്ടർ നടപ്പാക്കാൻ ജനവിധി തേടി ബംഗ്ലദേശ് Latest News
      

         
    •   
         
    •   
        
       
VIEW MORE
English Summary:
Bangladesh Enters New Political Chapter Post-Protests: This charter proposes significant constitutional reforms and a national referendum alongside the general election to ensure public approval.
like (0)
LHC0088Forum Veteran

Post a reply

loginto write comments

Explore interesting content

No related threads available.

LHC0088

He hasn't introduced himself yet.

510K

Threads

0

Posts

1510K

Credits

Forum Veteran

Credits
158468