search

സ്കൂട്ടറും 50 പവനുമായി റോഡിൽനിന്ന് ‘അപ്രത്യക്ഷനായി’; തൊട്ടടുത്ത പുഴയിൽ മറ്റൊരു സ്കൂട്ടർ, മോഹനൻ എവിടെ?

Chikheang Yesterday 11:54 views 240
  



തിരുവനന്തപുരം∙ ബാങ്കിൽനിന്ന് 50 പവനും 50,000 രൂപയും എടുത്തിറങ്ങിയ കുളപ്പട സുവർണ നഗർ ഏദൻ നിവാസിൽ കെ.മോഹനനെ (56) റോഡിൽനിന്ന് സ്കൂട്ടർ ഉൾപ്പെടെ കാണാതായ സംഭവത്തിൽ ആറു വർഷത്തിനുശേഷം വഴിത്തിരിവ് ഉണ്ടാകുമോ? അങ്ങനെ പ്രതീക്ഷിക്കുകയാണ് പൊലീസ്. മോഹനനെ കാണാതായ കരകുളത്തെ സ്ഥലത്തോടു ചേർന്ന കിള്ളിയാറിൽ മണ്ണിൽ കുഴിച്ചിട്ട നിലയിൽ ഒരു സ്കൂട്ടർ കണ്ടെത്തി. സ്കൂട്ടർ മോഹനന്റേത് അല്ലെങ്കിലും സംഭവത്തിൽ ദുരൂഹതയുണ്ടെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നത്. സ്ഥലം കുഴിച്ച് പരിശോധന നടത്താനാണ് ക്രൈം ബ്രാഞ്ചിന്റെ തീരുമാനം.
What you should read next

  • ‘അച്ഛന്റെ രണ്ടുവശത്തായി അവർ ഉറങ്ങുന്നു, എന്തിനാ എന്നെ മാത്രം തനിച്ചാക്കി പോയത്; ഒരാളെങ്കിലും...’ Latest News
      

         
    •   
         
    •   
        
       


ലോക്ഡൗൺ കാലത്ത് സഞ്ചാരത്തിന് നിയന്ത്രണങ്ങളുള്ള സമയത്താണ് മോഹനനെ സ്കൂട്ടറുൾപ്പെടെ കാണാതായത്. ഭാര്യാ സഹോദരൻ പറണ്ടോട്ട് നടത്തുന്ന ഫിനാൻസ് സ്ഥാപനത്തിൽ 10 വർഷമായി ജോലി ചെയ്യുകയായിരുന്നു മോഹനൻ. അവിടെനിന്ന് സ്വർണം പേരൂർക്കട സർവീസ് സഹകരണ ബാങ്കിൽ കൊണ്ടുപോയി പണയം വയ്ക്കുന്നതും തിരികെ എടുക്കുന്നതും വർഷങ്ങളായി മോഹനനായിരുന്നു. 2020 മേയ് 8ന് ബാങ്കിൽ പോയി തിരികെ വരുന്നതിനിടയിലാണ് വാഹനവുമായി അപ്രത്യക്ഷനാകുന്നത്.

പേരൂർക്കട– നെടുമങ്ങാട് റോഡിൽ കരകുളം പഞ്ചായത്ത് ഓഫിസിനു സമീപം വരെ മോഹനൻ എത്തിയതായി പൊലീസിനു തെളിവ് ലഭിച്ചു. കരകുളം അഴീക്കോടിന് അടുത്ത് ഇഷ്ടിക കമ്പനിയുടെ സമീപത്തെ കടയിലെ സിസിടിവികളിൽ 11.02ന് മോഹനൻ സ്കൂട്ടറിൽ കടന്നുപോയതായി കാണുന്നുണ്ട്. എന്നാൽ പോകുന്ന വഴിയിൽ അരുവിക്കര, മുണ്ടേല ഭാഗത്തെ കടകളിലെ സിസിടിവി ദൃശ്യങ്ങളിൽ മോഹനന്റെ യാത്ര ഇല്ല. 8ന് രാവിലെ ഈ ഭാഗങ്ങളിൽ വൈദ്യുതി ഇല്ലാത്തതിനാൽ പല കടകളുടെയും സിസിടിവി പ്രവർത്തിച്ചിരുന്നില്ല. വൈദ്യുതി തടസ്സത്തിന്റെ കാരണങ്ങളെക്കുറിച്ചുപോലും പൊലീസ് അന്വേഷിച്ചെങ്കിലും ഫലമുണ്ടായില്ല. മൊബൈൽ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലും തുമ്പൊന്നും ലഭിച്ചില്ല. മോഹനൻ ഓടിച്ചിരുന്ന സ്കൂട്ടർ ഉൾപ്പെടെ കാണാതായത് അന്വേഷണ സംഘത്തെ വലച്ചു. തെങ്കാശിയിലേക്കു പോകുന്ന ജനത്തിരക്കുള്ള പ്രധാന റോഡിൽനിന്ന് ആളെ തട്ടിക്കൊണ്ടുപോകുന്നത് എളുപ്പമല്ലെന്ന് പൊലീസ് പറയുന്നു.

മോഹനന് സാമ്പത്തിക ബാധ്യത ഇല്ലെന്നു ബന്ധുക്കൾ പൊലീസിനു മൊഴി നൽകിയിരുന്നു. ലോക്ഡൗണ്‍ കാലത്ത് ബാങ്കിലേക്ക് കൊണ്ടുപോകുന്ന സ്വർണം കുറവായിരുന്നു. മുൻപ് ഇതിനേക്കാൾ അളവ് സ്വര്‍ണം കൊണ്ടു പോയിരുന്നതായും ബന്ധുക്കൾ വ്യക്തമാക്കുന്നു.  

∙ മോഹനനെ തട്ടികൊണ്ടുപോയോ?

തട്ടികൊണ്ടുപോകാൻ സാധ്യതയുണ്ടെന്ന് ബന്ധുക്കൾ പറഞ്ഞതിനെത്തുടർന്ന് പൊലീസ് ഇക്കാര്യം വിശദമായി പരിശോധിച്ചിരുന്നു. ലോക്‌ഡൗൺ കാലമായതിനാൽ ജില്ല വിട്ടുപോകാൻ ശ്രമിച്ചാൽ അതിർത്തിയിൽ പൊലീസിന്റെ ശ്രദ്ധയിൽപ്പെടേണ്ടതായിരുന്നു. അതിർത്തി ചെക്പോസ്റ്റുകൾ വഴി സംശയകരമായ രീതിയിൽ വാഹനങ്ങൾ കടന്നുപോയിട്ടില്ലെന്ന് അന്വേഷണത്തിൽ വ്യക്തമായി. ജില്ലയ്ക്കുള്ളിൽ നടത്തിയ തിരച്ചിലും വിഫലമായി. തട്ടികൊണ്ടുപോയതാണെങ്കിൽ കൊലപ്പെടുത്തുകയോ, ആഭരണങ്ങളും പണവും തട്ടിയെടുത്തതിനുശേഷം ഉപേക്ഷിക്കുകയോ ചെയ്യണം. അതിനുള്ള തെളിവും ലഭിച്ചില്ല. പണം ആവശ്യപ്പെട്ടും ആരും കുടുംബത്തെ ബന്ധപ്പെട്ടില്ല.  ADVERTISEMENT Go AD-FREE

സ്ഥിരമായി ബാങ്കിലേക്കു പോകുന്ന മോഹനനെ നിരീക്ഷിച്ച അക്രമി സംഘം അവസരം കിട്ടിയപ്പോൾ തട്ടികൊണ്ടുപോയതാകാമെന്ന സാധ്യത ഉറപ്പിക്കാനായി പല പരിശോധനകളും പൊലീസ് നടത്തി. ജില്ലയിലെ വിവിധ ഗുണ്ടാസംഘങ്ങളെ ചോദ്യം ചെയ്തു. പേരൂർക്കട–നെടുമങ്ങാട് റോഡ് തിരക്കുള്ള റോഡാണ്. തട്ടികൊണ്ടുപോയതാണെങ്കിൽ ബൈക്ക് ഉൾപ്പെടെ കൊണ്ടുപോയതെന്തിനെന്ന ചോദ്യം അവശേഷിക്കുന്നു. റോഡിൽ പിടിവലി നടന്നതായി ഒരാളുടെയും ശ്രദ്ധയിൽപ്പെട്ടിട്ടില്ല. ബൈക്ക് ഉൾപ്പെടെ തട്ടികൊണ്ടുപോകുമ്പോൾ ആരുടെയെങ്കിലും ശ്രദ്ധയിൽപ്പെടേണ്ടതാണ്.
What you should read next

  • അജിത് പവാറിന്റെ മരണത്തിൽ ദുരൂഹത? മുതിർന്ന നേതാവ് യാത്ര വൈകിപ്പിച്ചു: ആരോപണവുമായി അനന്തരവൻ Latest News
      

         
    •   
         
    •   
        
       


∙ പൊലീസിന് ഫോൺ തുണയായില്ല

മിക്ക കേസുകളിലും ആദ്യ തുമ്പുകൾ പൊലീസിനു ലഭിക്കുന്നത് മൊബൈൽ ഫോൺ വഴിയാണ്. ഈ കേസിൽ ഫോണും പൊലീസിനെ സഹായിച്ചില്ല. മോഹനൻ സാധാരണ ഒരു ഫോണാണ് ഉപയോഗിച്ചിരുന്നത്. ഫോണിലെ അ‍ഞ്ഞൂറിലധികം നമ്പരുകൾ പൊലീസ് പരിശോധിച്ചെങ്കിലും കേസിനു സഹായകരമായി ഒന്നും കണ്ടെത്താനായില്ല. സംഭവ ദിവസം പണമിടപാട് സ്ഥാപനത്തിൽനിന്ന് 2 തവണ കോൾ വന്നതൊഴിച്ചാൽ മറ്റു കോളുകളുമില്ല. കരകുളം മേഖലയിലെ ടവറുകളിൽനിന്ന് ആ സമയം പോയ കോളുകൾ സംബന്ധിച്ച് അന്വേഷണം നടത്തിയെങ്കിലും ഫലമുണ്ടായില്ല.  

∙ ലക്ഷം രൂപ വാഗ്ദാനം, ഒരു വിവരവുമില്ല

മോഹനനെ കണ്ടെത്തുന്നവർക്ക് ഒരു ലക്ഷംരൂപ പൊലീസ് വാഗ്ദാനം ചെയ്തിരുന്നെങ്കിലും ആരും വിവരങ്ങൾ പങ്കുവച്ചില്ല. ധ്യാന കേന്ദ്രങ്ങളിലും പള്ളികളിലുമെല്ലാം പൊലീസ് മോഹനനെ തിരഞ്ഞു. തൃശൂരിലെ ധ്യാനകേന്ദ്രങ്ങളിലെത്തി നോട്ടിസ് ഒട്ടിച്ച് മടങ്ങി. മോഹനന് സാമ്പത്തിക ബാധ്യത ഇല്ലെന്നു ബന്ധുക്കൾ പറയുന്നു. കാണാതാകുമ്പോൾ മോഹനന്റെ അക്കൗണ്ടിൽ 8 ലക്ഷം രൂപയുണ്ടായിരുന്നു. അതിൽനിന്നും ഒരു പണവും പിൻവലിച്ചിട്ടില്ല. അതിനാൽ, ജീവിച്ചിരിക്കാൻ സാധ്യത കുറവാണെന്നാണ് പൊലീസ് നിഗമനം.  
What you should read next

  • ‘കൊറിയൻ സുഹൃത്ത് കഥയോ? പൊലീസിന് ലാഘവത്വം; മകളുടെ മരണത്തിൽ ഉത്തരവാദി ആരെന്ന് അറിയണം’ Latest News
      

         
    •   
         
    •   
        
       


∙ കാണാതായ ദിവസം മോഹനന്റെ യാത്ര: ADVERTISEMENT Go AD-FREE

7.50: കെഎൽ 21 പി 2105 സ്കൂട്ടറിൽ വീട്ടിൽനിന്ന് ഇറങ്ങി

8.30: പേരൂർക്കട ബാങ്കിലേക്ക് (പ്രഭാത ശാഖ)

10.50: ബാങ്കിൽനിന്ന് ഇറങ്ങി (ഇതിനിടെ സ്വർണം പണയം വയ്ക്കുകയും പഴയ സ്വർണം തിരികെ

എടുക്കുകയും ചെയ്തു. കയ്യിൽ 50,000രൂപയും)

ബാങ്കിന് അടുത്തുള്ള മെഡിക്കൽ സ്റ്റോറിൽനിന്ന് മരുന്നുകൾ വാങ്ങിയശേഷം മടങ്ങുന്നു

11.09: കരകുളത്തിന് സമീപത്തെ സിസിടിവി ദൃശ്യങ്ങളിൽ വരെ മോഹനന്റെ യാത്ര വ്യക്തം ADVERTISEMENT GO AD-FREE
JUST IN


  • 6 MINUTES AGO   അണുബാധയുണ്ടായിട്ടും കളിച്ചു, ഇന്ത്യൻ യുവതാരം ആശുപത്രിയിൽ, ലോകകപ്പ് മത്സരങ്ങൾ നഷ്ടമാകും Cricket
      

         
    •   
         
    •   
        
       

  • 11 MINUTES AGO   സ്കൂട്ടറും 50 പവനുമായി റോഡിൽനിന്ന് ‘അപ്രത്യക്ഷനായി’; തൊട്ടടുത്ത പുഴയിൽ മറ്റൊരു സ്കൂട്ടർ, മോഹനൻ എവിടെ? Latest News
      

         
    •   
         
    •   
        
       

  • 45 MINUTES AGO   കേരളത്തിൽ അണക്കെട്ടിനു കുറുകെയുള്ള ഏറ്റവും നീളമേറിയ പാലം; കുമ്പിച്ചൽക്കടവ് പാലം ഉദ്ഘാടനം ഇന്ന് Thiruvananthapuram
      

         
    •   
         
    •   
        
       
VIEW MORE
like (0)
ChikheangForum Veteran

Post a reply

loginto write comments
Chikheang

He hasn't introduced himself yet.

510K

Threads

0

Posts

1610K

Credits

Forum Veteran

Credits
160663