search

അട്ടഹസിച്ച്, ചിലമ്പ് കിലുക്കി തെയ്യം; കുരച്ചുചാടിയ തെരുവുനായ്ക്കൂട്ടം ഓടി മറഞ്ഞു – വിഡിയോ

Chikheang Yesterday 11:52 views 377
  



കണ്ണൂർ∙ നടുവിൽ ബാലവാടിക്കു സമീപം തെയ്യത്തിനു നേരെ കുരച്ചുചാടി തെരുവുനായ്ക്കൾ. കഴിഞ്ഞ ദിവസം പുലർച്ചെ പെരുവാറ്റിന് ഇറങ്ങിയ തെയ്യത്തിനു നേരെയാണു തെരുവുനായ്ക്കൂട്ടം കുരച്ചുകൊണ്ടെത്തിയത്. തെയ്യം അട്ടഹസിക്കുകയും ചിലമ്പ് കിലുക്കുകയും ചെയ്തതോടെ നായ്ക്കൾ തിരിഞ്ഞോടുകയായിരുന്നു.
What you should read next

  • ‘നിങ്ങളുടെ വാക്കുകൾ ഞെട്ടിച്ചു; പുരുഷനായിരുന്നെങ്കിൽ അറസ്റ്റ് ചെയ്തേനെ’: ദീപയ്ക്ക് കോടതിയുടെ രൂക്ഷ വിമർശനം Latest News
      

         
    •   
         
    •   
        
       
  View this post on Instagram

A post shared by Manorama Online (@manoramaonline)


നടുവില്‍ പള്ളിത്തട്ട് മന്നൻകണ്ടി തറവാട് ദേവസ്ഥാനത്തു കെട്ടിയാടിയ ആലക്കുന്ന് ചാമുണ്ഡി തെയ്യം, ചുഴലി ഭഗവതി ക്ഷേത്രം, പൊള്ളോലിടം, ഒതയോത്തിടം തറവാട്ട് ദേവസ്ഥാനങ്ങള്‍ സന്ദർശിക്കുന്ന ചടങ്ങാണ് പെരുവാറ്റ് പാച്ചില്‍ എന്നറിയപ്പെടുന്നത്. പുലർച്ചെ തെയ്യം കെട്ടിയാടിയ സ്ഥലത്തു നിന്നും അകമ്പടിക്കാരോ, വാദ്യക്കാരോ ഇല്ലാതെ ഒറ്റയ്ക്കാണ് തെയ്യം ഇവിടങ്ങളില്‍ എത്തി തിരിച്ചു പോരുന്നത്. മുമ്പു കാലങ്ങളില്‍ ആള്‍പ്പെരുമാറ്റമില്ലാത്ത നാട്ടുവഴികളിലൂടെ നേരിയ വെളിച്ചത്തില്‍ വേഗത്തില്‍ പായുകയാണ് പതിവ്.  
What you should read next

  • ദീപക്കിന്റെ ആത്മഹത്യ: ഷിംജിത മുസ്തഫയ്ക്ക് ജാമ്യം, ജയിൽ മോചിതയായി Latest News
      

         
    •   
         
    •   
        
       


കഴിഞ്ഞദിവസം ആചാരപ്രകാരം ചുഴലി ഭഗവതി ക്ഷേത്രവും പൊള്ളോലിടവും സന്ദർശിച്ച ശേഷം ഇടറോഡിലൂടെ ഒതയോത്തിടത്തിലേക്ക് പോവുമ്പോഴാണ് മൂന്ന് തെരുവുനായ്ക്കള്‍ ചീറിയടുത്തത്.  തളിപ്പറമ്പ് ബാറിലെ അഭിഭാഷകനായ എ.പി. കണ്ണൻ ജന്മാവകാശിയായി തുടരുന്ന ദേവസ്ഥാനത്ത് ഇത്തവണ അദ്ദേഹത്തിന്റെ മകൻ 19കാരനായ ആദിത്യനാഥാണ് കോലമണിഞ്ഞത്.
JUST IN


  • 15 MINUTES AGO   ‘ആ വീടിനടുത്തു ചെന്നപ്പോൾ കൂട്ടുകാർ പറഞ്ഞു, മേയർ കാണണ്ട അടുത്ത കേസ് വരും’: ആര്യ തടഞ്ഞ ബസിലെ ഡ്രൈവർ ഇന്ന് സ്വിഗ്ഗി ബോയ് Latest News
      

         
    •   
         
    •   
        
       

  • 59 MINUTES AGO   ഇന്ത്യയെ വിറ്റഴിക്കാൻ കേന്ദ്ര സർക്കാരിനു നാണമില്ലേയെന്നു രാഹുൽ ഗാന്ധി; ഷിംജിത മുസ്തഫയ്ക്ക് ജാമ്യം– ഇന്നത്തെ പ്രധാനവാർത്തകൾ Latest News
      

         
    •   
         
    •   
        
       

  • 1 HOUR 53 MINUTES AGO   ‘കൈമാറിയത് ഒരു മെയിൽ; എപ്സ്റ്റീനുമായി കൂടിക്കാഴ്ച നടത്തിയത് പ്രതിനിധി സംഘത്തിന്റെ ഭാഗമായിട്ട്’ Latest News
      

         
    •   
         
    •   
        
       
VIEW MORE
English Summary:
Stray Dogs Attack Theyyam: A Theyyam performer was confronted by aggressive stray dogs while conducting a solitary ritual in Kannur, Kerala. The 19-year-old artist, Adithyanath, managed to scare the dogs away by letting out a loud roar and rattling his sacred anklets.
like (0)
ChikheangForum Veteran

Post a reply

loginto write comments
Chikheang

He hasn't introduced himself yet.

510K

Threads

0

Posts

1610K

Credits

Forum Veteran

Credits
160666